അ​ഭി​മ​ന്യു​വി​ന്‍റെ ജീ​വി​തം ബി​ഗ്സ്ക്രീ​നി​ലേ​ക്ക്
Sunday, September 23, 2018 9:05 AM IST
എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ കൊ​ല്ല​പ്പെ​ട്ട അ​ഭി​മ​ന്യു​വി​ന്‍റെ ജീ​വി​തം തി​ര​ശീ​ല​യി​ലേ​ക്ക്. നാ​ൻ പെ​റ്റ മ​ക​ൻ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന​ത് സ​ജി പാ​ല​മേ​ലാ​ണ്. മി​നോ​ണ്‍ ജോ​ണ്‍ ആ​ണ് അ​ഭി​മ​ന്യു​വാ​യി ബി​ഗ് സ്ക്രീ​നി​ൽ എ​ത്തു​ക.

അ​ഭി​മ​ന്യു​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ, ഇ​ന്ദ്ര​ൻ​സ്, ലെ​നി​ൻ രാ​ജേ​ന്ദ്ര​ൻ, സ​ര​യു, സീ​നാ ഭാ​സ്ക്ക​ർ, മ​ഹാ​രാ​ജാ​സി​ലെ അ​ഭി​മ​ന്യു​വി​ന്‍റെ സ​ഹ​പാ​ഠി​ക​ൾ, വ​ട്ട​വ​ട ഗ്രാ​മ​വാ​സി​ക​ൾ എ​ന്നി​വ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ചി​ത്ര​ത്തി​ന്‍റെ ലോ​ഞ്ചിം​ഗ് ന​ട​ന്നു.

റെ​ഡ്സ്റ്റാ​ർ മൂ​വീ​സി​ന്‍റെ ബാ​ന​റി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന​ലൊ​ക്കേ​ഷ​നു​ക​ൾ മ​ഹാ​രാ​ജാ​സും വ​ട്ട​വ​ട​യു​മാ​ണ്. ന​വം​ബ​റി​ൽ ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്ന് സം​വി​ധാ​യ​ക​ൻ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.