ശി​വ​കാ​മി ദേ​വി​യു​ടെ യൗ​വ​ന​കാ​ലം അ​വ​ത​രി​പ്പി​ക്കു​ന്ന​ത് മൃ​ണാ​ൾ
Saturday, November 10, 2018 11:24 AM IST
എ​സ്.​എ​സ്. രാ​ജ​മൗ​ലി​യു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ ബാ​ഹു​ബ​ലി​യെ നെ​ഞ്ചി​ലേ​റ്റാ​ത്ത​വ​രാ​യി ആ​രു​മി​ല്ല. ചി​ത്ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം കൂ​ടി വ​ന്നി​രു​ന്നു​വെ​ങ്കി​ൽ എ​ന്ന് ആ​ഗ്ര​ഹി​ച്ച​വ​ർ​ക്കു മു​മ്പി​ലേ​ക്ക് വ​ന്ന സ​ന്തോ​ഷ വാ​ർ​ത്ത​യാ​യി​രു​ന്നു രാ​ജ​മാ​താ ശി​വ​കാ​മി ദേ​വി​യു​ടെ പ​ഴ​യ കാ​ല​ഘ​ട്ടം വെ​ബ് സീ​രി​സാ​യി എ​ത്തു​മെ​ന്ന് അ​റി​യി​ച്ച​ത്.

ബാ​ഹു​ബ​ലി: ബി​ഫോ​ർ ദ് ​ബി​ഗി​നിം​ഗ് എ​ന്നാ​ണ് ഈ ​വെ​ബ് സീ​രി​സി​ന്‍റെ പേ​ര്. ആ​കാം​ക്ഷ​യ്ക്ക് വി​രാ​മ​മി​ട്ട് ഇ​പ്പോ​ഴി​ത ര​മ്യാ കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ച്ച ശി​വ​കാ​മി ദേ​വി​യു​ടെ ചെ​റു​പ്പ കാ​ല​ഘ​ട്ട​ത്തെ വെ​ബ് സീ​രി​സി​ൽ മ​നോ​ഹ​ര​മാ​ക്കു​ന്ന​ത് ആ​രാ​ണെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

മ​റാ​ത്തി ന​ടി​യും മോ​ഡ​ലു​മാ​യ മൃ​ണാ​ൾ ഠാ​ക്കൂ​റാ​ണ് ശി​വ​കാ​മി ദേ​വി​യു​ടെ ചെ​റു​പ്പ​കാ​ല​ഘ​ട്ട​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ദേ​വ ക​ട്ട സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​വെ​ബ് സീ​രി​സ് നി​ർ​മി​ക്കു​ന്ന​ത് എ​സ്.​എ​സ്. രാ​ജ​മൗ​ലി​യും, ആ​ർ​ക്കാ മീ​ഡി​യ വ​ർ​ക്കും ചേ​ർ​ന്നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.