കേ​ര​ള​ത്തി​ലെ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള മാ​റ്റ​രു​ത്; കിം​കിം ഡു​ക്ക്
Wednesday, September 19, 2018 3:03 PM IST
കേ​ര​ള​ത്തി​ലെ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള മാ​റ്റി വ​യ്ക്ക​രു​തെ​ന്ന് ദക്ഷിണ കൊ​റി​യ​ൻ സം​വി​ധാ​യ​ക​ൻ കിം ​കി ഡു​ക്ക്. സം​വി​ധാ​യ​ക​ൻ ഡോ. ​ബി​ജു​വി​നാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് ക​ത്ത് കൈ​മാ​റി​യ​ത്. ഡോ. ​ബി​ജു ഈ ​ക​ത്ത് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

അതിജീവനത്തിൽ കലയ്ക്ക് വലിയൊരു പങ്ക് ഉണ്ടെന്നും അതുകൊണ്ടു തന്നെ കല ഒരിക്കലും മാറ്റി വെക്കരുത് കിം പറയുന്നു. ലോ​ക​മെ​മ്പാ​ടു​മു​ള്ള ച​ല​ച്ചി​ത്ര പ്രേ​മി​ക​ൾ കേ​ര​ള​ത്തി​ലെ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യെ ആ​കാം​ക്ഷ​യോ​ടെ​യാ​ണ് നോ​ക്കി​കാ​ണു​ന്ന​തെ​ന്നും കിം​കി ഡു​ക്ക് ക​ത്തി​ൽ പ​റ​യു​ന്നു.

കൂ​ടാ​തെ കേ​ര​ള​ത്തി​ലെ പ്ര​ള​യ​ത്തി​ൽ അ​ക​പ്പെ​ട്ട ജ​ന​ങ്ങ​ളു​ടെ ദു​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.