31 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം തൃ​ശൂ​ർ​കാ​ര​നാ​യി ലാ​ലേ​ട്ട​ൻ എ​ത്തു​ന്നു
Saturday, November 17, 2018 9:32 AM IST
മ​ല​യാ​ളി മ​ന​സി​ൽ ഒ​രി​ക്ക​ലും മാ​യ്ച്ചു ക​ള​യു​വാ​ൻ സാ​ധി​ക്കാ​ത്ത വി​ധം പ​തി​ഞ്ഞ സി​നി​മ​യാ​ണ് പ​ത്മ​രാ​ജ​ൻ-​മോ​ഹ​ൻ​ലാ​ൽ കൂ​ട്ടു​കെ​ട്ടി​ൽ ഒ​രു​ങ്ങി 1987ൽ ​പു​റ​ത്തി​റ​ങ്ങി​യ "തൂ​വാ​ന​ത്തു​മ്പി​ക​ൾ'. ചി​ത്ര​ത്തി​ൽ തൃ​ശൂ​ർ ഭാ​ഷ സം​സാ​രി​ക്കു​ന്ന ജ​യ​കൃ​ഷ​ണ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

ഇ​പ്പോ​ഴി​ത തൂ​വാ​ന​ത്തു​മ്പി​ക​ൾ പു​റ​ത്തി​റ​ങ്ങി 31 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം തൃ​ശൂ​ർ ഭാ​ഷ സം​സാ​രി​ക്കു​ന്ന ക​ഥാ​പാ​ത്ര​വു​മാ​യി മോ​ഹ​ൻ​ലാ​ൽ വീ​ണ്ടു​മെ​ത്തു​ക​യാ​ണ്. മോ​ഹ​ൻ​ലാ​ൽ മു​മ്പ് പ്ര​ഖ്യാ​പി​ച്ച "ഇ​ട്ടി​മാ​ണി മെയ്ഡ് ഇൻ ചൈന' എ​ന്ന ചി​ത്ര​ത്തി​ലാ​ണ് തൃ​ശൂ​ർ ഭാ​ഷ സം​സാ​രി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തെ താ​രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മോ​ഹ​ൻ​ലാ​ൽ ത​ന്നെ​യാ​ണ് ഇ​തി​നെ കു​റി​ച്ച് ഫേ​സ്ബു​ക്ക് പേ​ജി​ൽ അ​റി​യി​ച്ച​ത്. ജി​ബി ജോ​ജു തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ആ​ശി​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.