ന​വ്യ നാ​യ​ർ ആ​ശു​പ​ത്രി​യി​ൽ; ചി​ത്രം പ​ങ്കു​വ​ച്ച് നി​ത്യ ദാ​സ്
Monday, May 29, 2023 10:15 AM IST
ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളെ തു​ട​ർ​ന്നു ന​ടി ന​വ്യ നാ​യ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്നാ​ണ് താ​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ന​ടി​യെ നേ​രി​ട്ട് ക​ണ്ട് സു​ഖ​വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ സു​ഹൃ​ത്താ​യ ന​ടി നി​ത്യ ദാ​സ് എ​ത്തി​യി​രു​ന്നു. പു​തി​യ ചി​ത്ര​മാ​യ ‘ജാ​ന​കി ജാ​നേ’​യു​ടെ പ്രെ​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ വി​വി​ധ തി​യ​റ്റ​റു​ക​ളി​ൽ നേ​രി​ട്ടെത്തി താരം പ്രേ​ക്ഷ​ക​രു​മാ​യി സം​വ​ദി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.



സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് ന​വ്യ​യ്ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി ശാ​രീ​രി​ക അ​സ്വ​സ്ഥ​ത ഉ​ണ്ടാ​കു​ന്ന​ത്. ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളാ​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ എ​ത്തി​ല്ലെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ടി അ​റി​യി​ക്കു​ക​യും ചെ​യ്തു.

അ​നീ​ഷ് ഉ​പാ​സ​ന സം​വി​ധാ​നം ചെ​യ്ത ജാ​ന​കി ജാ​നേ​യി​ൽ ന​വ്യ നാ​യ​രും സൈ​ജു കു​റു​പ്പു​മാ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.