ഇ​ത്തി​ക്ക​ര​പ​ക്കി​യാ​കാ​ൻ സൂ​പ്പ​ർ സ്റ്റാ​റു​ക​ളെ സ​മീ​പി​ച്ചു: റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ്
Wednesday, October 17, 2018 3:25 PM IST
നി​വി​ൻ പോ​ളി നാ​യ​ക​നാ​യ കാ​യം​കു​ളം കൊ​ച്ചു​ണ്ണി നി​റ​ഞ്ഞ സ​ദ​സി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. ചി​ത്ര​ത്തി​ൽ അ​തി​ഥി താ​ര​മാ​യി എ​ത്തി​യ മോ​ഹ​ൻ​ലാ​ലി​ന്‍റെ ഇ​ത്തി​ക്ക​ര​പ​ക്കി​യെ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് പ്രേ​ക്ഷ​ക​ർ ന​ൽ​കു​ന്ന​ത്.

ഇ​പ്പോ​ഴി​ത ഇ​ത്തി​ക്ക​ര​പ​ക്കി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​വാ​ൻ നി​ര​വ​ധി സൂ​പ്പ​ർ സ്റ്റാ​റു​ക​ളെ സ​മീ​പി​ച്ചു​വെ​ങ്കി​ലും അ​വ​രെ​ല്ലാം ത​ന്‍റെ ആ​വ​ശ്യം നി​രാ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ്. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് സം​വി​ധാ​യ​ക​ൻ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഒ​രു യു​വ​ന​ട​ന്‍റെ ചി​ത്ര​ത്തി​ൽ ഗ​സ്റ്റ് റോ​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ എ​ന്തി​ന് ത​യാ​റാ​ക​ണ​മെ​ന്നാ​ണ് പ​ല​രും ചോ​ദി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​വ​ർ ആ​രൊ​ക്ക​യാ​ണെ​ന്ന് പു​റ​ത്തു​പ​റ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ​ല​രു​ടെ​യും നി​ല​പാ​ട് അ​നു​കൂ​ല​മാ​യി​രു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ ഒ​രു സൂ​പ്പ​ർ​സ്റ്റാ​റി​ന്‍റെ അ​ടു​ക്ക​ൽ പോ​കു​വാ​ൻ തീ​രു​മാ​നി​ച്ച ഞാ​ൻ പി​ന്നീ​ട് ആ ​യാ​ത്ര ത​ന്നെ വേ​ണ്ട​ന്നു വ​യ്ക്കു​ക​യാ​യി​രു​ന്നു​വ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​ന്നീ​ടാ​ണ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​നെ സ​മീ​പി​ക്കു​ന്ന​ത്. അ​ദ്ദേ​ഹം ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ക്കു​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ച് ഉ​റ​പ്പു ന​ൽ​കു​ക​യാ​യി​രു​ന്നു​വ​ന്നും റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് പ​റ​ഞ്ഞു. മോ​ഹ​ൻ​ലാ​ലി​ന് മി​ക​ച്ച രം​ഗം ന​ൽ​ക​ണ​മെ​ന്നു പ​റ​ഞ്ഞ​ത് നി​വി​നാ​ണെ​ന്നും സം​വി​ധാ​യ​ക​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.