ജീ​വി​ത​ത്തി​ലും സൂ​പ്പ​ർ​ഹീ​റോ​യാ​യി ഉ​ണ്ണി മു​കു​ന്ദ​ൻ
Tuesday, November 13, 2018 9:39 AM IST
സി​നി​മ​യി​ൽ മാ​ത്ര​മ​ല്ല ജീ​വി​ത​ത്തി​ലും ഹീ​റോ​യാ​ണെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ. പാ​ല​ക്കാ​ട് എ​സ്എ​ൻ കോ​ള​ജാ​ണ് ഇ​തി​ന് വേ​ദി​യാ​യ​ത്. ഒ​രു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ഇ​വി​ടെ എ​ത്തി​യ​താ​യി​രു​ന്നു ഉ​ണ്ണി മു​കു​ന്ദ​ൻ. താ​ര​ത്തെ ക​ണ്ട​തും വി​ദ്യാ​ർ​ഥി​ക​ളൊ​ന്നാ​കെ ഇ​ള​കി മ​റി​ഞ്ഞു.

കു​ട്ടി​ക​ളു​ടെ ആ​വേ​ശം ക​ണ്ട ഉ​ണ്ണി മു​കു​ന്ദ​ൻ അ​വ​ർ​ക്ക് അ​രി​കി​ലേ​ക്കെ​ത്തി​യ​പ്പോ​ൾ കു​ട്ടി​ക​ളു​ടെ ആ​വേ​ശ​വും ഇ​ര​ട്ടി​യാ​യി. എ​ന്നാ​ൽ ഇ​തി​നി​ട​യി​ൽ സു​ര​ക്ഷ​ക്കാ വേ​ലി പെ​ട്ട​ന്ന് ത​ക​ർ​ന്ന് താ​ഴേ​ക്കു വീ​ണു. ഇ​തു ക​ണ്ട ഉ​ണ്ണി മു​കു​ന്ദ​ൻ പെ​ട്ട​ന്ന് സു​ര​ക്ഷാ​വേ​ലി​യി​ൽ പി​ടി​ച്ച് താ​ങ്ങി നി​ർ​ത്തു​ക​യാ​യി​രു​ന്നു.

ഉ​ണ്ണി മു​കു​ന്ദ​ൻ ത​ന്നെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. സി​നി​മ​യി​ലേ​തു പോ​ലെ ത​ന്നെ ജീ​വി​ത​ത്തി​ലും മാ​സ് രം​ഗ​ങ്ങ​ൾ ത​നി​ക്ക് കാ​ണി​ക്കു​വാ​ൻ സാ​ധി​ക്കു​മെ​ന്ന് തെ​ളി​യി​ച്ച താ​ര​ത്തി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.