ഡ​ബ്ല്യു​സി​സി​ക്കു നേ​രെ സൈ​ബ​ർ ആ​ക്ര​മ​ണം
Sunday, October 14, 2018 12:33 PM IST
താ​ര​സം​ഘ​ട​ന​യാ​യ എ​എം​എം​എ​യെ വി​മ​ർ​ശി​ച്ച വി​മ​ൻ ഇ​ൻ സി​നി​മാ ക​ള​ക്ടീ​വി​നു (ഡ​ബ്ല്യു​സി​സി)​നേ​രെ സൈ​ബ​ർ ആ​ക്ര​മ​ണം. പ്ര​മു​ഖ​ന​ട​ൻ​മാ​രു​ടെ ഫാ​ൻ​സു​കാ​രാ​ണ് ഡ​ബ്ല്യു​സി​സി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ന​ടി​മാ​രെ അ​പ​ക​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഡ​ബ്ല്യു​സി​സി​യു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലെ ക​മ​ന്‍റ് ബോ​ക്സി​ൽ നി​റ​യെ അ​ശ്ലീ​ല പ​ദ​പ്ര​യോ​ഗ​ങ്ങ​ളാ​ണ്. എ​ന്നാ​ൽ സം​ഘ​ട​ന​യെ പി​ന്തു​ണ​ച്ചും ക​മ​ന്‍റു​ക​ൾ വ​രു​ന്നു​ണ്ട്. ഡ​ബ്ലൂ​സി​സി​ക്കെ​തി​രെ മ​റ്റു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും അ​വ​ഹേ​ള​ന​മു​ണ്ടാ​യി.

ശ​നി​യാ​ഴ്ച ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു എ​എം​എം​എ​യെ​യും പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍​ലാ​ലി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചാ​ണ് ഡ​ബ്ല്യു​സി​സി രം​ഗ​ത്തു​വ​ന്ന​ത്. ആ​രോ​പ​ണ വി​ധേ​യ​നാ​യ ന​ട​ൻ ദി​ലീ​പി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു പ​റ​ഞ്ഞു പ​റ്റി​ച്ചെ​ന്നും സം​ഘ​ട​നാ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ ട്ടെ​ന്നും ന​ടി​മാ​രാ​യ പ​ത്മ​പ്രി​യ, പാ​ർ​വ​തി, രേ​വ​തി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.