ക്യാ​പ്റ്റ​ൻ ജാ​ക്ക് സ്പാ​രോ​യാ​യി ഇ​നി ജോ​ണി ഡെ​പ്പ് ഇ​ല്ല
Friday, October 26, 2018 12:56 PM IST
പൈ​ര​റ്റ്സ് ഓ​ഫ് ക​രീ​ബി​യ​ൻ പ​ര​മ്പ​ര​യി​ലെ ക്യാ​പ്റ്റ​ൻ ജാ​ക്ക് സ്പാ​രോ എ​ന്ന ക​ഥാ​പാ​ത്രം കൊ​ണ്ട് ലോ​ക​മെ​മ്പാ​ടും ആ​രാ​ധ​ക​രെ സ​മ്പാ​ദി​ച്ച ന​ട​നാ​ണ് ഹോ​ളി​വു​ഡ് താ​രം ജോ​ണി ഡെ​പ്പ്. അ​ദ്ദേ​ഹം അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ ഈ ​ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ദു​ഖ​ക​ര​മാ​യ വാ​ർ​ത്ത​യാ​ണ് ഹോ​ളി​വു​ഡി​ൽ നി​ന്നു​മെ​ത്തു​ന്ന​ത്. കാ​ര​ണം ചി​ത്ര​ത്തി​ൽ നി​ന്നും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ജോ​ണി ഡെ​പ്പി​നെ മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

ചി​ത്ര​ത്തി​ൽ നി​ന്നും ജോ​ണി ഡെ​പ്പി​നെ ഡി​സ്നി സ്റ്റു​ഡി​യോ​സ് നീ​ക്കം ചെ​യ്ത​താ​യി തി​ര​ക്ക​ഥാ​കൃ​ത്ത് സ്റ്റു​വാ​ർ​ട്ട് ബി​റ്റി​യാ​ണ് അ​റി​യി​ച്ച​ത്. താ​ര​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളും കു​ടും​ബ പ്ര​ശ്ന​ങ്ങ​ളു​മാ​ണ് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ പ്രേ​രി​പ്പി​ച്ച​തെ​ന്ന് അ​റി​യാ​ൻ സാ​ധി​ക്കു​ന്നു. എ​ന്നാ​ൽ ജോ​ണി ഡെ​പ്പി​നു പ​ക​രം ക്യാ​പ്റ്റ​ൻ സ്പാ​രോ​യാ​യി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ആ​രെ​യാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.