പി​ങ്ക് ത​മി​ഴി​ലേ​ക്ക്; അ​ജി​ത്ത് നാ​യ​ക​ൻ
Saturday, November 3, 2018 9:35 AM IST
2016ൽ ​അ​മി​താ​ഭ് ബ​ച്ച​ൻ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യി അ​ഭി​ന​യി​ച്ച് പു​റ​ത്തി​റ​ങ്ങി​യ പി​ങ്ക് എ​ന്ന ചി​ത്രം ത​മി​ഴി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്നു. ത​പ്സി പ​ന്നു ആ​യി​രു​ന്നു പി​ങ്കി​ലെ നാ​യി​ക. ചി​ത്ര​ത്തി​ൽ അ​മി​താ​ഭ് ബ​ച്ച​ൻ അ​ഭി​ന​യി​ച്ച ക​ഥാ​പാ​ത്രം ത​മി​ഴി​ൽ ചെ​യ്യു​ന്ന​ത് സൂ​പ്പ​ർ​താ​രം ത​ല അ​ജി​ത്ത് ആ​ണ്.

ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ത​ല അ​ജി​ത്ത് അ​മി​താ​ഭ് ബ​ച്ച​ന്‍റെ പ​ക​ര​ക്കാ​ര​നാ​യി ത​മി​ഴി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. നേ​ര​ത്തെ ഇം​ഗ്ലീ​ഷ് വിം​ഗ്ലീ​ഷ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ത​മി​ഴ് പ​തി​പ്പി​ലും അ​ജി​ത്ത് നാ​യ​ക​നാ​യി​രു​ന്നു.

എ.​ആ​ർ റ​ഹ്മാ​നാ​യി​രി​ക്കും പു​തി​യ ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം നി​ർ​വ​ഹി​ക്കു​ക. പ്ര​മു​ഖ നി​ർ​മാ​താ​വും അ​ന്ത​രി​ച്ച ന​ടി ശ്രീ​ദേ​വി​യു​ടെ ഭ​ർ​ത്താ​വു​മാ​യ ബോ​ണി ക​പൂ​റാ​യി​രി​ക്കും ചി​ത്രം നി​ർ​മി​ക്കു​ക. എ​ച്ച്. വി​നോ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഇ​ന്ത്യ​ൻ സി​നി​മാ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ അ​ണി​നി​ര​ക്കും എ​ന്നാ​ണ് അ​റി​യു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ യു​വ​സു​ന്ദ​രി ന​സ്രി​യ ന​സീം ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.