ലീ​ന മ​ണി​മേ​ഖ​ല​യു​ടെ മീ ​ടു ആ​രോ​പ​ണം; സുസി ഗ​ണേ​ശനെ​തി​രേ അ​മ​ല പോ​ൾ
Wednesday, October 24, 2018 4:58 PM IST
ത​മി​ഴ് സം​വി​ധാ​യ​ക​നെ​തി​രേ മീ ​ടു ആ​രോ​പ​ണ​വു​മാ​യി ന​ടി അ​മ​ല പോ​ൾ. സം​വി​ധാ​യ​ക​ൻ സുസി ഗ​ണേ​ശ​നെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച ലീ​ന മ​ണി​മേ​ഖ​ല​യെ പി​ന്തു​ണ​ച്ചാ​ണ് അ​മ​ല​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. സു​സി സം​വി​ധാ​നം ചെ​യ്ത തി​രു​ട്ടു​പ​യ​ലെ-2 എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ സ​മ​യ​ത്ത് മോ​ശം പെ​രു​മാ​റ്റം നേ​രി​ടേ​ണ്ടി​വ​ന്ന​താ​യി അ​മ​ല സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ എ​ഴു​തി​യ കു​റി​പ്പി​ൽ ആ​രോ​പി​ച്ചു.

തി​രു​ട്ടു​പ​യ​ലെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ സം​വി​ധാ​യ​ക​ൻ ത​ന്‍റെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും ത​ന്നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നും അ​മ​ല കു​റ്റ​പ്പെ​ടു​ത്തി. സെ​റ്റി​ൽ ഓ​രോ​ദി​വ​സ​വും പോ​യി​രു​ന്ന​ത് ഭ​യ​ത്തോ​ടെ​യാ​ണെ​ന്നും അ​തു​കൊ​ണ്ടു ത​ന്നെ ലീ​ന പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ത​നി​ക്ക് മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​മ​ല പ​റ​ഞ്ഞു. തി​രു​ട്ടു​പ​യ​ലെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ പ്ര​ധാ​ന സ്ത്രീ ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് അ​മ​ല​യാ​യി​രു​ന്നു.

2005-ൽ ​ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​നു ശേ​ഷം വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ സു​സി ഗ​ണേ​ശ​ൻ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​യി​രു​ന്നു ന​ടി​യും സം​വി​ധാ​യി​ക​യു​മാ​യ ലീ​ന മ​ണി​മേ​ഖ​ല​യു​ടെ ആ​രോ​പ​ണം. 2015-ൽ ​ഗ​ണേ​ശ​ന്‍റെ പേ​രു വെ​ളി​പ്പെ​ടു​ത്താ​തെ ഈ ​സം​ഭ​വം ലീ​ന ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചി​രു​ന്നെ​ങ്കി​ലും മീ ​ടു കാ​ന്പ​യ്നി​ന്‍റെ ഭാ​ഗ​മാ​യ​തോ​ടെ​യാ​ണ് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ച​ത്.

ന​ട​ൻ അ​ർ​ജു​നും ഗാ​ന​ര​ച​യി​താ​വ് വൈ​ര​മു​ത്തു​വി​നും പി​ന്നാ​ലെ​യാ​ണ് ത​മി​ഴ് സി​നി​മ​യി​ൽ വീ​ണ്ടും മീ ​ടു ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.