ഹൻസികയ്ക്ക് കിട്ടിയ പണി..!
Wednesday, November 29, 2017 6:50 AM IST
ഹ​ൻ​സി​ക​യ്ക്ക് സി​നി​മ​യി​ൽ അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​മാ​കാ​ൻ കാ​ര​ണം ക​ല്യാ​ണം ക​ഴി​ഞ്ഞ ന​ട​നു​മാ​യു​ള്ള ബ​ന്ധ​മെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ.​ ഹി​ന്ദി​യി​ലാ​ണ് അ​ര​ങ്ങേ​റ്റം കു​റി​ച്ച​തെ​ങ്കി​ലും ഹ​ൻ​സി​ക മോട്‌‌വാനി താ​ര​മാ​യി മാ​റി​യ​ത് ത​മി​ഴ​ക​ത്താ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഹി​ന്ദി​യി​ലും തെ​ലു​ങ്കി​ലും മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മൊ​ന്നും താ​ര​ത്തി​ന് പി​ടി​ച്ചു നി​ൽ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.​വ​ണ്ണം കു​റ​ച്ചും ഗ്ലാ​മ​റ​സാ​യും പി​ടി​ച്ചുനി​ൽ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​യു​ന്നി​ല്ല. അ​തി​ന് കാ​ര​ണം വി​വാ​ഹം ക​ഴി​ഞ്ഞ ഒ​രു പ്ര​മു​ഖ ന​ട​നു​മാ​യു​ള്ള ന​ടി​യു​ടെ ബ​ന്ധ​മാ​ണ​ത്രെ.

ജ​യം ര​വി​യാ​ണ് ആ ​പ്ര​മു​ഖ ന​ട​ൻ എ​ന്ന് പ​റ​ഞ്ഞു കേ​ൾ​ക്കു​ന്നു. ഹ​ൻ​സി​ക​യു​മാ​യു​ള്ള ജ​യം ര​വി​യു​ടെ ബ​ന്ധ​ത്തെ തു​ട​ർ​ന്ന് ഭാ​ര്യ ആ​ർ​തി​യു​മാ​യി ന​ട​ൻ എ​ന്നും വ​ഴ​ക്കാ​ണെ​ന്ന് ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ൾ നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഹ​ൻ​സി​ക​യു​മാ​യു​ള്ള ബ​ന്ധം ഒ​ഴി​വാ​ക്കാ​ൻ ജ​യം ര​വി​യോ​ട് അ​ച്ഛ​ൻ മോ​ഹ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​ൻ അ​നു​സ​രി​ക്കു​ന്നി​ല്ല​ത്രെ. സ​ഹോ​ദ​ര​ൻ മോ​ഹ​ൻ രാ​ജ​യും ഇ​ക്കാ​ര്യ​ത്തി​ൽ ജ​യം ര​വി​യെ പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല എ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്.

പ്ര​ഭുദേ​വ സം​വി​ധാ​നം ചെ​യ്ത എ​ങ്കേ​യും കാ​ത​ൽ എ​ന്ന ചി​ത്ര​ത്തി​ന് വേ​ണ്ടി​യാ​ണ് ഹ​ൻ​സി​ക​യും ജ​യം ര​വി​യും ആ​ദ്യ​മാ​യി ഒ​ന്നി​ച്ച​ത്. അ​തി​നുശേ​ഷം റോ​മി​യോ ജൂ​ലി​യ​റ്റ് എ​ന്ന ചി​ത്ര​ത്തി​ന് വേ​ണ്ടി​യും ഇ​രു​വ​രും ഒ​ന്നി​ച്ചു. ബോ​ഗ​നാ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ച് ചെ​യ്ത അ​വ​സാ​ന ചി​ത്രം. ബോ​ഗ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ് സ​മ​യ​ത്താ​ണ് ഇ​രു​വ​രെ​യും സം​ബ​ന്ധി​ച്ച പ്ര​ണ​യ ഗോ​സി​പ്പു​ക​ൾ ഏ​റ്റ​വും ശ​ക്ത​മാ​യി പ്ര​ച​രി​ച്ച​ത്. പ​ല എ​തി​ർ​പ്പു​ക​ളെ​യും അ​വ​ഗ​ണി​ച്ചാ​ണ് ല​ക്ഷ്മ​ണ്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ ര​വി ഹ​ൻ​സി​ക​യെ നാ​യി​ക​യാ​ക്കി​യ​ത്. എ​ന്നാ​ൽ ഈ ​പ്ര​ണ​യ ബ​ന്ധം കൊ​ണ്ട് ഇ​പ്പോ​ൾ പ​ണി കി​ട്ടി​യി​രി​ക്കു​ന്ന​ത് ഹ​ൻ​സി​ക​യ്ക്കാ​ണ്.

ത​മി​ഴി​ലെ പ്ര​മു​ഖ ഛായാ​ഗ്രാ​ഹ​ക​ന്‍റെ മ​ക​നും പ്ര​മു​ഖ സം​വി​ധാ​യ​ക​ന്‍റെ അ​നി​യ​നു​മാ​യ ജ​യം ര​വി​ക്ക് സി​നി​മ​യി​ൽ പി​ടി​പാ​ടു​ണ്ട്. ര​വി​യു​ടെ ജീ​വി​തം ത​ക​രു​ന്ന​തി​ന് ഒ​രു സം​വി​ധാ​യ​ക​നും കൂ​ട്ടു നി​ൽ​ക്കി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ ഹ​ൻ​സി​ക​യ്ക്ക് അ​വ​സ​ര​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യാ​ണ​ത്രെ. മ​ല​യാ​ള​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം വി​ല്ല​നി​ൽ ഹ​ൻ​സി​ക അ​ഭി​ന​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.