2.0 പ​തി​നാ​യി​രം സ്ക്രീ​നു​ക​ളി​ൽ
Friday, August 31, 2018 9:47 AM IST
ര​ജ​നീ​കാ​ന്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് 2.0. ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ സെ​പ്റ്റം​ബ​ർ 13ന് ​പു​റ​ത്തി​റ​ങ്ങും. ന​വം​ബ​ർ 29നാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സിം​ഗ്. ത​മി​ഴ്, ഹി​ന്ദി, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​യി 10000ൽ ​അ​ധി​കം സ്ക്രീ​നു​ക​ളി​ലാ​കും റി​ലീ​സ് എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ത്രീ​ഡി​യി​ലാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ബോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം അ​ക്ഷ​യ് കു​മാ​ർ വി​ല്ല​ൻ വേ​ഷ​ത്തി​ൽ എ​ത്തു​ന്നു എ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. 400 കോ​ടി​യാ​ണ് ബ​ജ​റ്റ്. എ​മി ജാ​ക്സ​ണ്‍, ആ​ദി​ൽ ഹു​സൈ​ൻ, സു​ധാ​ൻ​ഷു പാ​ണ്ഡെ എ​ന്നി​വ​രോ​ടൊ​പ്പം മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ക​ലാ​ഭ​വ​ൻ ഷാ​ജോ​ണും റി​യാ​സ് ഖാ​നും താ​ര​നി​ര​യി​ലു​ണ്ട്.

450 കോ​ടി ബ​ജ​റ്റി​ൽ നി​ർ​മി​ച്ച ചി​ത്ര​ത്തി​ന്‍റെ ഗ്രാ​ഫി​ക്സ് ജോ​ലി​ക​ൾ ചെ​യ്ത​ത് ഹോ​ളി​വു​ഡി​ൽ നി​ന്നു​ള്ള സാ​ങ്കേ​തി​ക വി​ദ​ഗ്ധരാ​ണ്. എ.​ആ​ർ. റ​ഹ്‌മാ​ൻ സം​ഗീ​ത സം​വി​ധാ​ന​വും നി​ര​വ് ഷാ ഛാ​യാ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ക്കു​ന്നു. നി​ർ​മാ​ണം ലൈ​ക പ്രൊ​ഡ​ക്ഷ​ൻ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.