വിവാദ കുരുക്കിൽ സർക്കാർ
Thursday, October 25, 2018 9:44 AM IST
സ​ർ​ക്കാ​ർ സി​നി​മ​യു​ടെ ട്രെ​യി​ല​റും മ​റ്റും യുട്യൂബി​ൽ ഹി​റ്റ് ലി​സ്റ്റി​ൽ ഇ​ടം നേ​ടു​ന്പോ​ഴും ചി​ത്രം വി​വാ​ദ കു​രു​ക്കി​ൽ അ​ക​പ്പെ​ട്ടി​രി​ക്കു​ക‍​യാ​ണ്. സ​ഹ​സം​വി​ധാ​യ​ക​നാ​യ വ​രു​ണി​ന്‍റെ ക​ഥ മു​രു​ഗ​ദോ​സ് മോ​ഷ്ടി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സൗ​ത്ത് ഇ​ന്ത്യ​ൻ ഫി​ലിം റൈ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​നി​ൽ വ​രു​ൺ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

2007 ൽ ​റൈറ്റേഴ്സ് യൂ​ണി​യ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത സെ​ൻ​ഗോ​ൾ എ​ന്ന ക​ഥ​യാ​ണ് മു​രു​ഗ​ദോ​സ് കോ​പ്പി​യ​ടി​ച്ച് സ​ർ​ക്കാ​രാ​ക്കി സി​നി​മ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി. നി​ർ​മാ​താ​വും സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ വി​ജ​യ്‌‌യു​ടെ പി​താ​വ് ച​ന്ദ്ര​ശേ​ഖ​റി​നോ​ട് താ​ൻ ഫോ​ണി​ലൂ​ടെ ക​ഥ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് അ​റി​യി​ക്കാം എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്.

പി​ന്നീ​ട് അ​ദ്ദേ​ഹം ഇ​തി​നെ കു​റി​ച്ച് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. കേ​സു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​ണെ​ങ്കി​ൽ ദീ​പാവ​ലി റി​ലീ​സാ​യി ന​വം​ബ​റി​ൽ ചി​ത്രം റി​ലീ​സ് ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യി​ല്ല. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ കെ. ​ഭാ​ഗ്യ​രാ​ജ് വ​രു​ണുമാ​യി സ​മ​വാ​യ ച​ർ​ച്ച​യ്ക്ക് ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു വ​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.