അ​ക്ഷ​ര ഹാസ​ന്‍റെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ ചോ​ർ​ന്ന സം​ഭ​വം; മു​ൻ കാ​മു​ക​നെ ചോ​ദ്യം ചെ​യ്യും
Saturday, November 17, 2018 10:48 AM IST
ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​ന്‍റെ പു​ത്രി​യും ശ്രു​തി ഹാ​സ​ന്‍റെ സ​ഹോ​ദ​രി​യു​മാ​യ അ​ക്ഷ​ര ഹാ​സ​ന്‍റെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​ച്ച സം​ഭ​വ​ത്തി​ൽ ഇ​വ​രു​ടെ മു​ൻ കാ​മു​ക​ൻ ത​നു​ജ് വീ​ർ​വാ​ണി​യെ ചോ​ദ്യം ചെ​യ്യും.

കു​റ​ച്ചു നാ​ളു​ക​ൾ​ക്കു മു​മ്പാ​ണ് താ​ര​ത്തി​ന്‍റെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​ത്. തു​ട​ർ​ന്ന് താ​രം മും​ബൈ പോ​ലീ​സി​ലെ സൈ​ബ​ർ സെ​ല്ലി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ക്ഷ​ര ത​ന്‍റെ ചി​ത്ര​ങ്ങ​ൾ മു​ൻ​കാ​മു​ക​നാ​യ ത​നു​ജി​ന് ന​ൽ​കി​യി​രു​ന്ന​താ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി. 2016ൽ ​ഇ​രു​വ​രും ബ​ന്ധം വേ​ർ​പി​രി​ഞ്ഞി​രു​ന്നു. ഇ​തി​ന്‍റെ ദേ​ഷ്യ​ത്തി​ലാ​കാം ത​നു​ജ് ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

എ​ന്നാ​ൽ താ​ൻ ചി​ത്ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ന്ന് ത​നു​ജ് പ​റ​യു​ന്നു. മാ​ത്ര​മ​ല്ല ത​ന്‍റെ കൈ​വ​ശം അ​ക്ഷ​ര​യു​ടെ ചി​ത്ര​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും ത​നു​ജ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.