വി​ടി​ല്ല ഞാ​ൻ; ഉ​ല​ക​നാ​യ​ക​നെ പി​ടി​വി​ടാ​തെ പി​ഞ്ച് കു​ഞ്ഞ്
Tuesday, November 13, 2018 4:19 PM IST
ക​മ​ൽ​ഹാ​സ​ൻ എ​ടു​ത്ത കു​ഞ്ഞ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ക്ക​ൽ നി​ന്നും പോ​കു​വാ​ൻ വി​സ​മ്മ​തി​ച്ച് വ​സ്ത്ര​ത്തി​ൽ പി​ടി​ച്ചു വ​ലി​ക്കു​ന്ന​തി​ന്‍റെ ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ചി​രി​യു​ണ​ർ​ത്തു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രി​യ പാ​ർ​ട്ടി​യാ​യ മ​ക്ക​ൾ നീ​തി മ​യ്യ​ത്തി​ന്‍റെ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​മി​ഴ്നാ​ട്ടി​ലെ ന​ല്ലം​പ​ള്ളി​യി​ൽ തു​റ​ന്ന വാ​ഹ​ന​ത്തി​ൽ ജ​നാ​വ​ലി​യെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഒ​രാ​ൾ കൈ​കു​ഞ്ഞി​നെ ക​മ​ൽ​ഹാ​സ​ന്‍റെ കൈ​യി​ലേ​ൽ​പ്പി​ച്ച​ത്.

കു​ഞ്ഞി​നെ നെ​ഞ്ചോ​ടു ചേ​ർ​ത്ത ക​മ​ൽ അ​ൽ​പ്പ സ​മ​യ​ത്തി​നു ശേ​ഷം മാ​താ​പി​താ​ക്ക​ളു​ടെ കൈ​യി​ൽ കു​ഞ്ഞി​നെ തി​രി​കെ ഏ​ൽ​പ്പി​ക്കു​വാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും പോ​കു​വാ​ൻ കു​ഞ്ഞ് വി​സ​മ്മ​തി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ്ത്ര​ത്തി​ൽ പി​ടി​ച്ചു വ​ലി​ച്ച കു​ഞ്ഞ് കൂ​ടു​ത​ൽ ചേ​ർ​ന്ന് ഇ​രി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി​യെ തി​രി​കെ കൊ​ടു​ക്കു​വാ​ൻ അ​ദ്ദേ​ഹം ഏ​റെ പ​ണി​പ്പെ​ട്ടു​വെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. അ​വ​സാ​നം ഒ​രു വി​ധ​മാ​ണ് കു​ട്ടി അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ക്ക​ൽ നി​ന്നും പോ​കു​വാ​ൻ സ​മ്മ​തി​ച്ച​ത്. ക​ണ്ടു നി​ന്ന​വ​രി​ൽ ഏ​റെ ചി​രി​യു​ണ​ർ​ത്തി​യ ഈ ​വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.​

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.