മാ​രി 2വി​ലെ സാ​യി പ​ല്ല​വി​യു​ടെ കാ​ര​ക്ട​ർ പോ​സ്റ്റ​ർ എ​ത്തി
Thursday, November 8, 2018 3:11 PM IST
ധ​നു​ഷ് നാ​യ​ക​നാ​കു​ന്ന മാ​രി 2വി​ലെ നാ​യി​ക സാ​യ് പ​ല്ല​വി​യു​ടെ കാ​ര​ക്ട​ർ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. അ​റാ​ത്ത് ആ​ന​ന്ദി എ​ന്ന ഓ​ട്ടോ ഡ്രൈ​വ​റു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ സാ​യി പ​ല്ല​വി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പു​റ​ത്ത് വി​ട്ട പോ​സ്റ്റ​റി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. മ​ല​യാ​ളി താ​രം ടോ​വി​നോ തോ​മ​സാ​ണ് ചി​ത്ര​ത്തി​ൽ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഒ​ന്നാം ഭാ​ഗം വി​ജ​യ് യേ​ശു​ദാ​സാ​യി​രു​ന്നു വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചത്.



ബാ​ലാ​ജി മോ​ഹ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. റോ​ബോ ശ​ങ്ക​ർ, ക​ല്ലൂ​രി വി​നോ​ദ്, വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ, കൃ​ഷ്ണ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഡി​സം​ബ​റി​ൽ ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.