വി​ഷ്ണു വി​ശാ​ൽ വി​വാ​ഹ​മോ​ചി​ത​നാ​യി
Wednesday, November 14, 2018 9:49 AM IST
വി​ഷ്ണു വി​ശാ​ൽ നാ​യ​ക​നാ​യ രാം ​കു​മാ​ർ ചി​ത്രം രാ​ക്ഷ​സ​ൻ നി​റ​ഞ്ഞ സ​ദ​സോ​ടെ പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. വി​ഷ്ണു​വി​ന്‍റെ ക​രി​യ​റി​ൽ വ​ലി​യൊ​രു ബ്രേ​ക്ക് ന​ൽ​കി​യ ചി​ത്ര​ത്തി​ന് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മു​യ​രു​ന്ന​തി​നി​ടെ ഭാ​ര്യ​യു​മാ​യി നി​യ​മ​പ​ര​മാ​യി വേ​ർ​പി​രി​ഞ്ഞു​വെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് താ​രം.

ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് താ​രം ഇ​ത് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ര​ജി​നി​നി​യും താ​നും ഒ​രു വ​ർ​ഷ​മാ​യി പി​രി​ഞ്ഞ് താ​മ​സി​ക്കു​ക​യാ​ണെ​ന്നും ഇ​പ്പോ​ൾ നി​യ​മ​പ​ര​മാ​യി വേ​ർ​പി​രി​ഞ്ഞു​വെ​ന്നു​മാ​ണ് താ​രം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഞ​ങ്ങ​ൾ​ക്ക് ഒ​രു മ​ക​നു​ണ്ട്. അ​വ​ന് ഞ​ങ്ങ​ൾ എ​ന്നും ന​ല്ല മാ​താ​പി​താ​ക്ക​ളാ​യി​രി​ക്കും അ​താ​ണ് ഞ​ങ്ങ​ളു​ടെ പ്ര​ധാ​ന​തീ​രു​മാ​ന​മെ​ന്നും പ​റ​ഞ്ഞു. മ​നോ​ഹ​ര​മാ​യ കു​റെ വ​ർ​ഷ​ങ്ങ​ൾ ഒ​ന്നി​ച്ചു ജീ​വി​ച്ച ഞ​ങ്ങ​ൾ ഇ​നി​യും ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​യി തു​ട​രു​മെ​ന്നും ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തെ​യും കു​ഞ്ഞി​നെ​യും ക​രു​തി ഞ​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യെ എ​ല്ലാ​വ​രും മാ​നി​ക്ക​ണ​മെ​ന്നും വി​ഷ്ണു കു​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.