1,104 എ​പ്പി​സോ​ഡു​ക​ൾ പൂ​ർ​ത്തി​യാ​ക്കി "കാ​ര്യം നി​സാ​രം' അ​വ​സാ​നി​ക്കു​ന്നു
Monday, June 5, 2017 12:31 AM IST
പ്രേ​ക്ഷ​ക​രെ ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്ത സീ​രി​യ​ൽ "​കാ​ര്യം നി​സാ​രം' ​അ​വ​സാ​നി​ക്കു​ന്നു. 2012 ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ലാ​ണ് ഈ ​സീ​രി​യ​ൽ കൈ​ര​ളി ചാ​ന​ലി​ൽ സം​പ്രേ​ക്ഷ​ണം ആ​രം​ഭി​ച്ച​ത്. 1,104 എ​പ്പി​സോ​ഡു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഈ ​സീ​രി​യ​ൽ അ​വ​സാ​നി​ക്കു​ന്ന​ത്.

പ്ര​ശ​സ്ത സീ​രി​യ​ൽ താ​രം അ​നീ​ഷ് ര​വി മോ​ഹ​ന​കൃ​ഷ്ണ​ൻ എ​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ വേ​ഷ​ത്തി​ലും അ​ഞ്ജു ജോ​സ​ഫ് അ​ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ സ​ത്യ​ഭാ​മ എ​ന്ന വ​ക്കീ​ലി​ന്‍റെ വേ​ഷ​ത്തി​ലു​മാണ് സീരിയലിൽ എത്തുന്നത്. ഉ​ണ്ണി ചെ​റി​യാ​നാ​ണ് സീ​രി​യ​ലി​ന്‍റെ സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തും. ത​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ കൂ​ടി​യാ​ണ് അ​ദേ​ഹം സീ​രി​യ​ൽ അ​വ​സാ​നി​ക്കു​ക​യാ​ണെ​ന്ന് ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. ഭാ​വി​യി​ൽ പു​തി​യ സീ​രി​യ​ലു​മാ​യി എ​ത്തു​മെ​ന്ന് അ​റി​യി​ച്ചാ​ണ് അ​ദേ​ഹം ത​ന്‍റെ പോ​സ്റ്റ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.