Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Review
അബ്രഹാമിന്റെ സന്തതികൾ വേറെ ലെവലാണ്...!
Sunday, June 17, 2018 10:20 AM IST
മടുപ്പിന്റെ പാരമ്യത്തിൽ കൊണ്ടെത്തിച്ച ശേഷം ത്രില്ലടിപ്പിക്കുന്നൊരു ആവിഷ്കരണം..! അതാണ് യഥാർഥത്തിൽ "അബ്രഹാമിന്റെ സന്തതികൾ'. സംവിധായകനും തിരക്കഥാകൃത്തിനും ഇതെന്തു പറ്റി... ഇതെന്തൂട്ട് ത്രില്ലറാണെന്നെല്ലാം തുടക്കം മുതൽ മനസിൽ മന്ത്രിച്ചുകൊണ്ടേയിരിക്കും. കണക്കുകൂട്ടലുകൾക്ക് അപ്പുറത്ത് പ്രേക്ഷകരുടെ മനസിന്റെ താളംതെറ്റിച്ച ശേഷം അതിവിദഗ്ധമായ ഒരു കഥ ഒടുവിൽ സംവിധായകൻ പറഞ്ഞുതരും. അതോടെ, അതുവരെ കണ്ടതെല്ലാം സുന്ദരമായ കബളിപ്പിക്കലായിരുന്നു എന്നോർത്ത് അറിയാതെയെങ്കിലും ഒന്നു ചിരിച്ചുപോകും.
ആലസ്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുന്ന രീതിയിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് അപ്പിയറൻസ് മാത്രമുള്ള ചിത്രമല്ല അബ്രഹാമിന്റെ സന്തതികൾ. മിടുക്കുള്ള പോലീസ് ഓഫീസറായി, പച്ചമനുഷ്യനായി ചിത്രത്തിൽ നിറഞ്ഞു നിൽക്കുകയാണ് മെഗാസ്റ്റാർ. ഒപ്പം, കഥ ആവശ്യപ്പെടുന്ന രീതിയിൽ തന്റെ ചലനങ്ങൾകൊണ്ടും പ്രവൃത്തികൾകൊണ്ടും ആളുകളെ മുഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആ മുഷിപ്പാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
അവസാനത്തെ 20 മിനിറ്റിൽ ട്വിസ്റ്റുകൾ കൊണ്ടൊരു മണിമാളിക പണിത് സംവിധായകൻ ഷാജി പടൂർ പ്രേക്ഷകരെ അന്പരപ്പിക്കുകയാണ്. വെറുമൊരു ത്രില്ലറല്ല അബ്രഹാമിന്റെ സന്തതികൾ. സംഭാഷണങ്ങളിലും മുഖഭാവങ്ങളിലും കഥ ഒളിപ്പിച്ച് ഇമോഷണലി കബളിപ്പിക്കുന്ന ഒരു കിടിലൻ ചിത്രമാണ്. ഒന്നേ പറയാനുള്ളു... ചുമ്മാ മുഷിപ്പാണെന്ന് തെറ്റിദ്ധരിച്ച് ചിത്രം ക്ലൈമാക്സിലേക്ക് എത്തും മുൻപേ തീയറ്റർ വിട്ടാൽ നഷ്ടം നിങ്ങൾക്ക് മാത്രമാണ്.
സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി
കൊലപാതകങ്ങൾ തുടരെ കാട്ടിക്കൊണ്ടാണ് ചിത്രത്തിന്റെ തുടക്കം. അപ്പോഴേ നമുക്ക് മനസിലാകും സംഗതി ക്രൈം ത്രില്ലറാണെന്ന്. പക്ഷേ, പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടുള്ള ചിത്രത്തിന്റെ മെല്ലെപ്പോക്ക് പ്രേക്ഷകരെ ആകെയൊന്ന് അന്പരപ്പിക്കും. ത്രില്ലറിനു വേണ്ടിയൊരു ത്രില്ലറായി ചിത്രം മാറുമോ, എന്നുള്ള തോന്നലുമുണ്ടാകും. അതൊക്കെ പക്ഷേ, തിരക്കഥാകൃത്തിന്റെ ഒരു മിടുക്ക് തന്നെയാണ്.
സംഭാഷണങ്ങളിൽ കഥ ഒതുക്കി സസ്പെൻസ് ഒളിപ്പിച്ചാണ് ചിത്രം മുന്നോട്ടു പോകുന്നത്. സീരിയൽ കൊലപാതകിയുടെ കേസ് ഡെറിക് അബ്രഹാം (മമ്മൂട്ടി) എന്ന പോലീസ് ഓഫീസർക്ക് തലവേദനയായി മാറുന്നതോടെയാണ് ചിത്രം ചൂടുപിടിച്ച് തുടങ്ങുന്നത്. ഡയലോഗ് ഡെലിവറിയിലൂടെയും ചെറുനോട്ടങ്ങളിലൂടെയും മമ്മൂട്ടി എറിച്ചു നിൽക്കുകയാണ് ചിത്രത്തിൽ. സ്റ്റൈലിഷ് ലുക്കിന്റെ കാര്യത്തിൽ മലയാളത്തിലെ മറ്റ് മുൻനിര നടന്മാരേക്കാൾ ഒരുപടി മുന്നിലാണ് താനെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് മെഗാസ്റ്റാർ.
അന്വേഷണ രീതി കൊള്ളാം
കണ്ടുപഴകിയ ത്രില്ലർ സിനിമകളെ അനുകരിക്കാതെ കേസന്വേഷണത്തിന്റെ രീതികൾക്ക് പുതുമ കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. കഥപറച്ചിലിൽ കൂടി പുതുമ കടന്നുകൂടിയതോടെ ചിത്രത്തിന് ചടുലമായ ഒഴുക്ക് കൈവന്നു. ഒരു കേസിൽ നിന്ന് മറ്റൊരു കേസിലേക്ക് നീങ്ങുന്പോൾ ഉണ്ടാകേണ്ട തുടർച്ച പോകുന്നിടത്താണ് അബ്രഹാമിന്റെ സന്തതികളിൽ സസ്പെൻസ് ഒളിഞ്ഞിരിപ്പുണ്ടെന്നുള്ള സൂചന കിട്ടുന്നത്. പക്ഷേ, മൂന്നാമത് പറഞ്ഞ കഥ സ്വന്തം ചോരയ്ക്ക് വേണ്ടിയുള്ള പോരാട്ടം കൂടിയാകുന്പോൾ സംഗതി ജോറായി.
ആൻസണ്‍ പോൾ കിട്ടിയ അവസരം മുതലാക്കി മമ്മൂട്ടിക്കൊപ്പം മത്സരിച്ച് അഭിനയിക്കുകയാണ് ചിത്രത്തിൽ. കേസ് അന്വേഷിക്കാൻ പോലീസുകാർക്ക് അവരവരുടേതായ രീതിയുണ്ട്. അതുപക്ഷേ മറ്റുള്ളവർക്ക് മനസിലാകണമെന്നില്ല. തിരക്കഥാകൃത്ത് ഹനീഫ് അദേനി തിരക്കഥയിൽ വിട്ടുവീഴ്ചകളില്ലാത്ത വിധം ചില സംഗതികൾ ചേർത്തുവച്ചിട്ടുണ്ട്. ആ ചേർത്തുവെക്കലുകൾക്ക് ഒരു കോട്ടവും സംഭവിക്കാത്ത വിധം സംവിധായകൻ ഷാജി പടൂർ ആവിഷ്കാരം ഒരുക്കിയപ്പോൾ സംഗതി സൂപ്പറായി.
ശ്രദ്ധവേണം... അത് മസ്റ്റാണ്...!
രണ്‍ജി പണിക്കർ, സുരേഷ് കൃഷ്ണ, കനിഹ, സിദ്ദിഖ് തുടങ്ങിയവർ പ്രധാനപ്പെട്ട വേഷങ്ങളിൽ ചിത്രത്തിലുണ്ട്. പക്ഷേ, തുടക്കം മുതലുള്ള കലാഭവൻ ഷാജോണാണ് പക്വമായ അഭിനയരീതി കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചത്. ആദ്യ പകുതിയിൽ വളരെ ലളിതമായി തോന്നുന്ന പല കാര്യങ്ങളും ഈ കഥയിലെ നിർണായക വഴിത്തിരിവുകളായി മാറുന്ന കാഴ്ച രണ്ടാം പകുതിയിൽ കാണാൻ കഴിയും.
ചിത്രത്തിന്റെ എഡിറ്ററെ എത്രകണ്ട് പ്രശംസിച്ചാലും മതിയാകില്ല. കാരണം മനുഷ്യനെ കണ്ഫ്യൂഷനാക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ. ത്രില്ലടിപ്പിക്കാൻ പാകത്തിനുള്ള ബിജിഎം ഒരുക്കി ഗോപി സുന്ദർ ഒരിക്കൽ കൂടി മിടുക്ക് കാട്ടിയപ്പോൾ മമ്മൂട്ടിയുടെ വരവും പോക്കുമെല്ലാം കിക്കിടുവായി.
ഒന്നാം കഥ, രണ്ടാം കഥ, മൂന്നാം കഥ ഇവയെല്ലാം കൂടി കൂടിച്ചേരുന്നില്ലല്ലോയെന്നുള്ള തോന്നലുകളെയെല്ലാം അസ്ഥാനത്താക്കുന്ന ആവിഷ്കരണ രീതിയാണ് സംവിധായകൻ ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും സധൈര്യം സമീപിക്കാവുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ.
(സംവിധായകന്റെ മിടുക്ക്... തിരക്കഥാകൃത്തിന്റെ കൃത്യത... മമ്മൂട്ടിയുടെ പ്രകടനം... സംഗതി പൊളിച്ചു.)
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന

Latest News
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
ബുധനാഴ്ച വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top