ചെമ്പ​ര​ത്തി​പ്പൂ നി​സാ​ര​ക്കാ​രി​യ​ല്ല...!
Friday, November 24, 2017 11:58 PM IST
ച​ങ്ക് തു​റ​ന്നു കാ​ട്ടി​യാ​ലും ചെ​മ്പ​ര​ത്തി​പ്പൂ​വാ​ണെ​ന്ന് പ​റ​യു​ന്ന കൂ​ട്ട​രാ ഈ ​പെ​ണ്‍​കു​ട്ടി​ക​ൾ...​ ഏ​തൊ​രു​വ​നും സ്കൂ​ൾ-കോളജ് കാലയളവിൽ ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടുണ്ടാകും. അ​ത് മാ​റ്റി പ​റ​യി​പ്പി​ക്കു​ക​യാ​ണ് അ​രു​ണ്‍ വൈ​ഗ​യെ​ന്ന പു​തു​മു​ഖ സം​വി​ധാ​യ​ക​ൻ ത​ന്‍റെ "ചെന്പരത്തിപ്പൂ' എന്ന ചിത്രത്തിലൂടെ.

സ​ർ​വ​രും ക​ളി​യാ​ക്കാ​റു​ള്ള ഈ ​പൂ​വി​നും ഒ​രു ഹൃ​ദ​യ​മു​ണ്ടെ​ന്ന് കാ​ട്ടി​ത്ത​രാ​ൻ ഒ​രു പ്ര​ണ​യ​ക​ഥ ത​ന്നെ വേ​ണ്ടി വ​ന്നൂ​യെ​ന്ന​ത് യാ​ദൃ​ശ്ചി​കം മാ​ത്രം. ഇ​നി​യ​ങ്ങോ​ട്ടു​ള്ള പ്ര​ണ​യ​കാ​ല​ങ്ങ​ളി​ൽ യു​വാ​ക്ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ ചെ​ന്പ​ര​ത്തി​പ്പൂ​വി​നും സ്ഥാ​നമു​ണ്ടാ​കും. അ​വ​ർ ചോ​ദി​ക്കും, ചെ​ന്പ​ര​ത്തി​യോ​ളം പ്ര​ണ​യം അ​റി​യു​ന്ന ഒ​രു പൂ​വ് ഈ ​ഭൂ​മു​ഖ​ത്തു​ണ്ടോ​യെ​ന്ന്...​ കാ​ലാ​കാ​ല​ങ്ങ​ളാ​യി ചെന്പരത്തിപ്പൂ നേ​രി​ട്ടു​വ​ന്ന പ്ര​തി​സ​ന്ധി അവസാനിപ്പിക്കുന്ന ചിത്രമാണ് ചെന്പരത്തിപ്പൂ. ഏ​താ​യാ​ലും അ​സ്ക​ർ അ​ലി യു​വ ഹൃ​ദ​യ​ങ്ങ​ളി​ൽ സ്ഥാ​നം പി​ടി​ച്ചു ക​ഴി​ഞ്ഞു. ചെ​ന്പ​ര​ത്തി​ക്ക് യു​വാ​ക്ക​ളു​ടെ ഇ​ട​യി​ൽ മാ​ർ​ക്ക​റ്റു​ണ്ടാ​ക്കി കൊ​ടു​ത്ത നാ​യ​ക​ൻ ആ​രെ​ന്നു ചോ​ദി​ച്ചാ​ൽ ഇ​നി​യു​ള്ള കാ​ലം അ​ത്ര​യും ഒ​രേ ഒ​രു പേ​രെ ആ​രും പ​റ​യൂ-അ​സ്ക​ർ അ​ലി.അ​സ്ക​ർ ചു​വ​ടു​റ​പ്പി​ക്കു​ന്നു

ആ​സി​ഫ് അ​ലി സ​ണ്‍​ഡേ ഹോ​ളി​ഡേ​യി​ലൂ​ടെ സ​മ്മാ​നി​ച്ച ഫീ​ൽ ഗു​ഡ് എ​ഫ​ക്ട് അ​സ്ക​ർ അ​ലി ചെമ്പര​ത്തി​പ്പൂ​വി​ലൂ​ടെ ന​ല്കു​ന്പോ​ൾ ചേ​ട്ട​നൊ​പ്പം അ​നി​യ​നും മ​ല​യാ​ള സി​നി​മ​യി​ൽ തന്‍റേതാ​യ ഒ​രി​ടം ക​ണ്ടെ​ത്തു​ക​യാ​ണ്. ഒ​ന്നു​റ​പ്പി​ക്കാം, ക​ണ്ട​റി​ഞ്ഞ് സം​വി​ധാ​യ​ക​ർ തേ​ച്ചുമി​നു​ക്കി​യെ​ടു​ത്താ​ൽ അ​സ്ക​ർ അ​ലി പ​ളു​ങ്കു​പോ​ലെ സി​നി​മാലോ​ക​ത്ത് തി​ള​ങ്ങി നി​ൽ​ക്കും. പ​ല​രും മ​റ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​ണ​യ​വും ഓ​ർ​മ​യി​ൽ സൂ​ക്ഷി​ക്കു​ന്ന പ്ര​ണ​യ​വു​മെ​ല്ലാം പൊ​ടി​ത​ട്ടി​യെ​ടു​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ അ​രു​ണ്‍ വൈ​ഗ ചിത്രത്തി​ലൂ​ടെ. പ്ര​ണ​യ സി​നി​മ​ക​ളി​ൽ അ​ടി​ഞ്ഞു കൂ​ടാ​റു​ള്ള ക്ലീ​ഷേ​ക​ളെ ഒ​ര​റ്റ​ത്തേ​ക്ക് മാ​റ്റിനി​ർ​ത്തി ന​ർ​മ​ര​സം പ​ക​രു​ന്ന രം​ഗ​ങ്ങ​ളെ കൂ​ട്ടി​യി​ണ​ക്കാ​നാ​ണ് സം​വി​ധാ​യ​ക​ൻ ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്. സം​ഗീ​ത​ത്തി​ൽ ചാ​ലി​ച്ചെ​ടു​ത്ത ഈ ​പ്ര​ണ​യ​ക​ഥ മ​ന​സി​ലേ​ക്ക് പാ​ഞ്ഞുക​യ​റു​ന്ന​ത് യു​വ​നി​ര​യു​ടെ കൂ​ട്ടു​പി​ടി​ച്ചാ​ണ്.
രൂ​പ​മാ​റ്റ​ങ്ങ​ൾ കൊ​ള്ളാം

17 മു​ത​ൽ 29 വ​രെ​യു​ള്ള വ​യ​സി​നി​ട​യി​ൽ ഒ​രാ​ൾ​ക്കു​ണ്ടാ​യേ​ക്കാ​വു​ന്ന രൂ​പ​മാ​റ്റ​ങ്ങ​ളെ കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ അ​സ്ക​റി​ന് സാ​ധി​ച്ച​ട്ടു​ണ്ട്. വി​നോ​ദി​ന്‍റെ (അ​സ്ക​ർ അ​ലി) പ്ര​ണ​യനൈരാ​ശ്യം കാ​ട്ടി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തു​ട​ക്ക​മെ​ങ്കി​ലും മെ​ലോ​ഡ്രാ​മ​ക​ളി​ലേ​ക്ക് ക​ട​ക്കാ​തെ ചി​ത്ര​ത്തെ പി​ടി​ച്ചുനി​ർ​ത്താ​ൻ സം​വി​ധാ​യ​ക​ന് ക​ഴി​ഞ്ഞു.​ നാ​ട്ടി​ൻ​പു​റ​ത്തെ കാ​ഴ്ച​ക​ൾ​ക്കൊ​പ്പം പ്ര​ണ​യ​നൈ​രാ​ശ്യ​ത്തി​ന്‍റെ പി​ടി​യി​ൽ നി​ന്നും വി​നോ​ദ് പുറത്തുവരുന്നതോടെ സി​നി​മ​യും ഉ​ഷാ​റാ​യി തു​ട​ങ്ങും. പ്ര​ണ​യന​ഷ്ട​ത്തി​ൽ നി​ന്നും പ്ര​ണ​യ​ത്തി​ലേ​ക്ക് വ​ഴു​തിവീ​ഴാ​ൻ അ​ധി​കസ​മ​യം വേ​ണ്ടാ​യെ​ന്ന് കാ​ട്ടി​ത്ത​രാ​ൻ സം​വി​ധാ​യ​ക​ന് ബുദ്ധിമുട്ടേണ്ടി വന്നില്ല.ര​ണ്ടും ചേ​ലു​ള്ള നാ​യി​ക​മാ​ർ

പാ​ർ​വ​തി അ​രു​ണ്‍ തു​ട​ക്കക്കാരി​യു​ടെ പ​രി​ഭ്ര​മം ഒ​ട്ടു​മി​ല്ലാ​തെ നീ​ന​യാ​യി മാ​റി​യ​പ്പോ​ൾ ആ ​പ്ര​ണ​യം ക​ണ്ടി​രി​ക്കാ​നും ഒ​രു ചേ​ലു​ണ്ടാ​യി​രു​ന്നു. ചി​രി​യും ക​ണ്ണു​കൊ​ണ്ടു​ള്ള പ​റ​ച്ചി​ലു​ക​ളു​മെ​ല്ലാം പാ​ർ​വ​തി​യി​ൽ ഭ​ദ്രം. അദി​തി ര​വി​യാ​ക​ട്ടെ, ദി​യ എന്ന പ​ത്താം​ ക്ലാ​സു​കാ​രി​യി​ലേ​ക്ക് എ​ത്താ​ൻ ന​ന്നേ വി​ഷ​മി​ക്കു​ന്നപോ​ലെ തോ​ന്നി. ​പോ​കപ്പോകെ ക​ക്ഷി ഉ​ണ​ർ​ന്ന​പ്പോ​ൾ മ​റ​വി​യു​ടെ കോ​ണി​ൽ പ​ല​രും ഒ​ളി​പ്പി​ച്ച കാ​മു​കി​യു​ടെ മു​ഖം ദി​യ​യി​ലൂ​ടെ തെ​ളി​ഞ്ഞുവ​രു​ക​യും ചെ​യ്തു. ര​ണ്ടു​പേ​രും ത​ര​ക്കേ​ടി​ല്ലാ​ത്ത പ്ര​ക​ട​ന​മാ​ണ് ചി​ത്ര​ത്തി​ൽ കാ​ഴ്ച​വ​ച്ചി​രി​ക്കു​ന്ന​ത്.മ​ത്താ​യി പൊ​ളി​ച്ചൂ​ട്ടാ...

പ​ക്വ​ത​യാ​ർ​ന്ന മു​ഖ​ത്തി​ൽ നി​ന്നും കു​ട്ടി​ത്ത​മു​ള്ള മു​ഖ​ത്തി​ലേ​ക്കു പോ​കാ​ൻ അ​ജു​ വ​ർ​ഗീ​സി​ന് ഒ​രു ക്ലീ​ൻ​ഷേ​വി​ന്‍റെ ആ​വ​ശ്യ​മേ​യു​ള്ളൂ​വെ​ന്ന് മ​ത്താ​യി​യു​ടെ പ്ല​സ്ടു കാ​ലം തെ​ളി​യി​ച്ചു. മ​ത്താ​യി കാ​ട്ടു​ന്ന കു​സൃ​തി​ത്ത​ര​ങ്ങ​ൾ​ക്കു വ​രെ ഒ​രു പ്ര​ത്യേ​കം ച​ന്ത​മു​ണ്ടാ​യി​രു​ന്നു. ഏ​തൊ​രാ​ളു​ടെ​യും സ്കൂ​ൾ കാ​ല​യ​ള​വി​ൽ മ​ത്താ​യി​യെ പോ​ലൊ​രാ​ൾ ഉ​ണ്ടാ​വു​മെ​ന്ന​ത് തീ​ർ​ച്ച​യാ​ണ്. ധ​ർ​മ​ജ​നും വി​ശാ​ഖ് നാ​യ​രു​മെ​ല്ലാം ചി​ത്ര​ത്തി​ലു​ണ്ടെ​ങ്കി​ലും സ​ഹ​താ​ര​ങ്ങ​ളി​ൽ തി​ള​ങ്ങിനി​ന്ന​ത് അ​ജു​വ​ർ​ഗീ​സ് ത​ന്നെ​യാ​ണ്.സം​ഗീ​ത​സാ​ന്ദ്ര​മാ​യ യാ​ത്ര

രാ​കേ​ഷ് എ.ആ​റി​ന്‍റെ സം​ഗീ​ത​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് ചെ​മ്പ​ര​ത്തി​പ്പൂ വി​ട​ർ​ന്നുവ​രു​ന്ന​ത്. ഒ​ന്നാം പ​കു​തി​യിൽ ഇ​ന്നി​ന്‍റെ പ്ര​ണ​യ​ത്തി​നൊ​പ്പ​മു​ള്ള യാ​ത്ര​യാ​ണെ​ങ്കി​ൽ ര​ണ്ടാം പ​കു​തി ഫ്ലാ​ഷ് ബാ​ക്കി​ലൂ​ടെ പ​ഴ​യ​കാ​ല​ത്തി​ലേ​ക്കാ​ണ് സി​നി​മ യാ​ത്ര ചെ​യ്യു​ന്ന​ത്. സി​നി​മാ മോ​ഹ​വു​മാ​യി ന​ട​ക്കു​ന്ന വി​നോ​ദി​ന്‍റെ ര​ണ്ടു പ്ര​ണ​യ​ങ്ങ​ളും ചി​ത്ര​ത്തി​ൽ ഇ​ത​ൾ വി​രി​യു​ന്പോ​ൾ അ​തി​ൽ ഏ​തി​നാ​ണ് അ​ഴ​കു കൂ​ടു​ത​ലെ​ന്ന് പ​റ​യു​ക അ​സാ​ധ്യം.

സ​ന്തോ​ഷ് അ​നി​മ​യു​ടെ കാ​മ​റക്കണ്ണു​ക​ൾ മ​ഴ​യും പ്ര​ണ​യ​വും ഗ്രാ​മാ​ന്ത​രീ​ക്ഷ​വും ത​നി​മ ന​ഷ്ട​പ്പെ​ടാ​തെ ഒ​പ്പി​യെ​ടു​ത്തി​ട്ടു​ണ്ട്. ക​ണ്ടി​രി​ക്കാം ഈ ​ചെമ്പര​ത്തി​പ്പൂ​വി​നെ, പ്ര​ണ​യം മ​ന​സി​ൽ സൂ​ക്ഷി​ക്കു​ന്ന ഏ​തൊ​രാ​ൾ​ക്കും.

(ഒ​ന്നു​റ​പ്പാ​ണ് ചെ​ന്പ​ര​ത്തി​പ്പൂ​വി​ന് ഇ​നി​യ​ങ്ങോ​ട്ട് ഡി​മാ​ൻ​ഡ് കൂ​ടും.)

വി.​ശ്രീ​കാ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.