ബോ​റ​ൻ ദേ​വ്
Friday, February 15, 2019 4:23 PM IST
ഉ​ഴ​പ്പ​ൻ തി​ര​ക്ക​ഥ​യെ പ​ണ​ക്കൊ​ഴു​പ്പു​കൊ​ണ്ട് മൂ​ടി സു​ന്ദ​ര​നാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സം​വി​ധാ​യ​ക​ൻ ര​ജ​ത് ര​വി​ശ​ങ്ക​ർ ദേ​വി​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ചു​മ്മാ കു​റ​ച്ച് യാ​ത്ര ചെ​യ്യാം എ​ന്ന ഉ​ദ്ദേ​ശ​ത്തി​ലാകാം ദേ​വാ​കാ​ൻ കാ​ർ​ത്തി സ​മ്മ​തി​ച്ച​ത്. കാ​ര​ണം ചെ​ന്നൈ, മും​ബൈ, ഹൈ​ദ​രാ​ബാ​ദ്, ബംഗളൂരു, പൂനെ, ഹി​മാ​ല​യം എന്നിവിടങ്ങളിൽ തു​ട​ങ്ങി യു​എ​സിലും ഉ​ക്രെ​യ്നിലും വരെ നാ​യ​ക​ൻ ചു​റ്റിത്തിരി​യു​ന്നു​ണ്ട്. നാ​യ​ക​നും നാ​യി​ക​യും പി​ന്നെ സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നു​ള്ള കൂ​ട്ട അ​ഭ്യാ​സ​മാ​ണ് ചി​ത്രത്തിൽ കാ​ണാ​നാ​വു​ക.

ചി​ത്ര​ത്തി​ൽ നായകൻ ഉപദേശം വാരിക്കോരി എല്ലാവർക്കും നൽകുന്നുണ്ട്. ഉ​ത്ത​ര​വാ​ദി​ത്വങ്ങൾ ഒ​ന്നു​മി​ല്ലാ​ത്ത നാ​യ​ക​ൻ സാ​ഹ​സി​ക​ത​യെ കൂ​ട്ടു​പി​ടി​ച്ച് ന​ട​ത്തു​ന്ന യാ​ത്ര​യാ​ണ് ചിത്രം. പിന്നെ നായകന്‍റെ സോഷ്യൽ മീഡിയ പ്രണയവും ചിത്രത്തിൽ സംവിധായകൻ കുത്തിത്തിരുകിയിട്ടുണ്ട്. യാ​ത്ര​ക​ൾ ഇ​ഷ്ട​മു​ള്ള​വ​ർ​ക്ക് ചി​ല​പ്പോ​ൾ ദേ​വ് ര​സി​ച്ചേ​ക്കാം.



ഉ​ന്തി ത​ള്ളി വി​ടു​ന്ന രം​ഗ​ങ്ങ​ൾ

ഓ​രോ രം​ഗ​ങ്ങ​ളേ​യും ഉ​ന്തി​ത്ത​ള്ളി പൂ​ർ​ത്തി​യാ​ക്കാ​ൻ സം​വി​ധാ​യ​ക​ൻ ന​ന്നേ പാ​ടു​പെ​ടു​ന്നു​ണ്ട്. ദേ​വി​ന്‍റെ ക​ഥ വി​ക്കി (വി​ഘ്നേ​ഷ്കാ​ന്ത്) ഒ​രു സ​ദ​സി​ൽ പ​റ​ഞ്ഞു തു​ട​ങ്ങു​ന്ന​തോ​ടെ പ്രേ​ക്ഷ​ക​ർ നി​ർ​ബ​ന്ധി​ത​മാ​യി ചി​രി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തും. കാ​ര​ണം ചി​രി​പ്പി​ക്കു​ക എ​ന്ന ദൗ​ത്യ​മാ​ണ് വി​ക്കി​ക്ക് സം​വി​ധാ​യ​ക​ൻ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​പ്പോ​ൾ പി​ന്നെ പു​ള്ളി സ്വ​യം പ​റ​ഞ്ഞ് സ്വ​യം ചി​രി​ക്കു​ന്പോ​ൾ പ്രേ​ക്ഷ​ക​രും ചി​രി​ച്ചല്ലേ മ​തി​യാ​വു.

നി​ഷ (​അ​മൃ​ത ശ്രീ​നി​വാ​സ​ൻ), ദേ​വ്, വി​ക്കി എ​ന്നി​വരു​ടെ സൗ​ഹൃ​ദം ഉ​ട​ലെ​ടു​ത്ത ക​ഥയാണ് ആ​ദ്യം ത​ന്നെ സ്ക്രീ​നി​ൽ തെ​ളി​യു​ന്നത്. ഉ​ഴ​പ്പ​ൻ മ​ട്ടി​ലു​ള്ള രം​ഗ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ൽ വ​ന്നു പോ​കു​ന്ന​ത്. ചെ​യ്യാ​ൻ വേ​ണ്ടി ചെ​യ്ത ഒ​രു ഫീ​ൽ പ്രേ​ക്ഷ​ക​നി​ലേ​ക്ക് എ​ത്തു​ന്ന​തോ​ടെ ചി​ത്രം ബോ​റ​ടി​യി​ലേ​ക്ക് വ​ഴു​തി വീ​ഴും. സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന ദേ​വി​ന്‍റെ ഓ​രോ ലീ​ലാ​വി​ലാ​സ​ങ്ങ​ളാ​ണ് പി​ന്നീ​ട് കാ​ണാ​ൻ ക​ഴി​യു​ക.



പ​ണം ഉ​ണ്ടെങ്കി​ൽ സാ​ഹ​സി​ക​ത​യാ​വാം

ജീ​വി​തം ആ​ഘോ​ഷ​മാ​ക്കാ​ൻ വെ​ന്പി ന​ട​ക്കു​ന്ന നാ​യ​ക​നെ പ്ര​ണ​യ സാ​ഹ​സ​ത്തി​ലേ​ക്ക് ത​ള്ളി​യി​ടു​ന്ന​ത് സു​ഹൃ​ത്തു​ക്ക​ളാ​ണ്. അ​വി​ടെ​യും പു​ളിങ്കൊന്പി​ൽ പി​ടി​ക്കാ​ൻ സം​വി​ധാ​യ​ക​ൻ മ​റ​ന്നി​ല്ല. സി​നി​മ മൊ​ത്ത​ത്തി​ൽ ആ​ർ​ഭാ​ടം ആ​കു​ന്പോ​ൾ നാ​യ​ക​ന്‍റെ​യും നാ​യി​ക​യു​ടെ​യും പ​ശ്ചാ​ത്ത​ല​വും പ​ണ​ക്കി​ലു​ക്ക​ത്താ​ൽ സ​ന്പ​ന്ന​മാ​യി​രി​ക്ക​ണ​മ​ല്ലോ. നാ​യി​ക ചി​ത്ര​ത്തി​ൽ രം​ഗപ്ര​വേ​ശം ചെ​യ്യു​ന്ന​തോ​ടെ നാ​യ​ക​ന്‍റെ പു​റ​ത്തുക​റ​ങ്ങി​യു​ള്ള സാ​ഹ​സി​ക​ത പ​തി​യെ നി​ല​യ്ക്കും. പി​ന്നെ നാ​യി​ക​യ്ക്ക് പി​ന്നാ​ലെ​യു​ള്ള ഓ​ട്ട​മാ​ണ്.

സോ​ഷ്യ​ൽ മീ​ഡി​യ കാ​ല​ത്ത് അത്തരമൊരു പ്ര​ണ​യ​മി​ല്ലാ​തെ എ​ന്തോ​ന്ന് സി​നി​മ​യെ​ന്ന മ​ട്ടി​ൽ കു​റ​ച്ച് രം​ഗ​ങ്ങ​ളും ചി​ത്ര​ത്തി​ൽ ക​ട​ന്നുവ​രു​ന്നു​ണ്ട്. ഒ​ഴു​ക്ക​ൻ മ​ട്ടി​ൽ ക​ട​ന്നുപോ​കു​ന്ന ആ​ദ്യ​പ​കു​തിക്ക് ഇ​ട​യി​ൽ നാ​യി​ക​യ്ക്ക് നാ​യ​ക​നോ​ട് ഇ​ഷ്ടം തോ​ന്നിത്തുട​ങ്ങു​ന്ന​തോ​ടെ സം​ഗ​തി​യു​ടെ കി​ട​പ്പ് ആ​കെ മാ​റു​ക​യാ​ണ്.



സ്വാ​ർ​ഥ​ത മ​സ്റ്റാ​ണ്

എ​ത്ര​യോ സി​നി​മ​ക​ളി​ൽ ക​ണ്ടി​ട്ടു​ള്ള പ്ര​ണ​യി​നി​യു​ടെ സ്വാ​ർ​ഥ​ത ദേ​വി​ലും ക​ട​ന്നുവ​രു​ന്നു​ണ്ട്. രാ​കു​ൽ പ്രീ​ത് സിം​ഗാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. ക​ഷ്ട​പ്പെ​ട്ടു പ​ഠി​ച്ച് വ​ലി​യൊ​രു ജോ​ലി നേ​ടി​യെ​ടു​ത്ത നാ​യി​ക​യോ​ട് നാ​യ​ക​ന് ഒ​ടു​ക്ക​ത്തെ ബ​ഹു​മാ​നം. കാ​ര​ണം നാ​യ​ക​ൻ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഒ​ന്നുമില്ലാ​തെ ക​റ​ങ്ങി ന​ട​ക്കു​ക​യാ​ണ​ല്ലോ. പി​ന്നെ ഇ​വ​ർ ഒ​രു​മി​ച്ചു​ള്ള യാ​ത്ര​യും കാ​ഴ്ച​ക​ളു​മാ​യി ചി​ത്രം മു​ന്നോ​ട്ടു കു​തി​ക്കും.

ഹാ​രി​സ് ജ​യ​രാ​ജ് ഒ​രു​ക്കി​യ പാ​ട്ടു​ക​ൾ ഇ​ട​യ്ക്കി​ടെ ക​ട​ന്നുവ​രു​ന്നു​ണ്ടെ​ങ്കി​ലും മ​ന​സി​ൽ ക​യ​റാ​തെ അ​തെ​ല്ലാം ഏ​തോ വ​ഴി​യേ യാ​ത്ര​യാ​യി. പ്ര​ണ​യ​വും പി​ന്നെ ചെ​റുപി​ണ​ക്ക​ങ്ങ​ളും എ​ല്ലാം ര​ണ്ടാം പ​കു​തി​യി​ൽ ക​ട​ന്നുവ​രു​ന്ന​തോ​ടെ പി​ന്നീ​ട് വ​രാ​ൻ പോ​കു​ന്ന രം​ഗ​ങ്ങ​ളെ​ല്ലാം പ്രേ​ക്ഷ​ക​ർ​ക്ക് ഊ​ഹി​ക്കാനാകും. പ​തി​വ് ക്ലീ​ഷേ​ക​ൾ വാ​രി വി​ത​റി​യാ​ണ് ര​ണ്ടാം പ​കു​തി​യെ സം​വി​ധാ​യ​ക​ൻ ഉ​ന്തിത്തള്ളി നീ​ക്കു​ന്ന​ത്.



ആ​ക്ഷ​ൻ മ​സ്റ്റാ​ണ​ല്ലോ

നാ​യ​ക​ൻ നന്മ​നി​റ​ഞ്ഞ​വ​നാ​യ​തി​നാ​ൽ ആ​ക്ഷ​ൻ മ​സ്റ്റാ​ണ​ല്ലോ. നി​ന്നനിൽപ്പി​ൽ വി​ര​ലി​ൽ എ​ണ്ണാ​വു​ന്ന​തി​ലും കൂ​ടു​ത​ൽ ആ​ൾ​ക്കാ​രെ നാ​യ​ക​ൻ ഇ​ടി​ച്ചി​ടു​ന്ന പതിവ് പരിപാടി ഇവിടെയുമുണ്ട്. ​പ്രേ​ക്ഷ​ക​രെ കോ​രി​ത്ത​രി​പ്പി​ക്കുന്ന ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ കാ​ർ​ത്തി നന്നായി ചെ​യ്തി​ട്ടു​ണ്ട്. ആ​ർ. വേ​ൽ​രാ​ജി​ന്‍റെ കാ​മ​റക്കണ്ണു​ക​ൾ പ്ര​ത്യേ​കം അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു​. പു​ള​ളി​യാ​ണ് പ്രേ​ക്ഷ​ക​രെ ക​ഥ​യു​ടെ പി​ടി​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി കാ​ഴ്ച​ക​ളു​ടെ ലോ​ക​ത്തേ​ക്ക് കൊ​ണ്ടുപോ​കു​ന്ന​ത്.

ക്ലൈ​മാ​ക്സി​നോ​ട് അ​ടു​ക്കു​ന്പോഴുള്ള നാ​യ​ക​ന്‍റെ യാ​ത്ര​ക​ൾ ഇ​ന്ന​ത്തെ യു​വാ​ക്ക​ളെ ആ​ക​ർ​ഷി​ക്കും എ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല. പ​ക്ഷേ, എ​ന്തു പ​റ​യാ​നാ, ചു​മ്മാ വ​ളി​പ്പ് സം​ഗ​തി​ക​ളെ​ല്ലാം ക​ണ്ടി​രു​ന്ന് ആ ​യാ​ത്ര​യി​ലേ​ക്ക് എ​ത്തു​ന്പോഴേക്കും എല്ലാവരും ഒ​രു പ​രു​വ​മാ​യി​ട്ടു​ണ്ടാ​വും.

വി.​ശ്രീ​കാ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.