നിലവാരമില്ലാത്ത "കിസ' പറച്ചിൽ..!
Friday, August 25, 2017 9:43 PM IST
കിരൺ നാരായണൻ... ഇതൊരു വല്ലാത്ത വലിച്ചു നീട്ടലായി പോയി. ​ഹ്ര​സ്വചി​ത്ര​ത്തി​ന് പാകത്തിനുള്ള ക​ഥയെ ഇ​ങ്ങ​നെ​യ​ങ്ങ് വ​ലി​ച്ചുനീ​ട്ടേ​ണ്ടി​യി​രു​ന്നി​ല്ല. ​ഒ​രു നാ​ടും പി​ന്നെ ബി​രി​യാ​ണി​യും അ​തി​ന്‍റെ മേന്മയും പ​റ​യു​ന്ന​തി​നൊ​പ്പം കു​റ​ച്ച് ഉ​പ​ക​ഥ​ക​ളും പ​ര​ദൂ​ഷ​ണ​ങ്ങ​ളും കൂ​ടി​യാ​കു​ന്പോ​ൾ സം​ഭ​വം അ​ങ്ങ് ഉ​ഷാ​റാ​യി​ക്കോ​ളു​മെ​ന്നു​ള്ള സം​വി​ധാ​യ​ക​ൻ കി​ര​ണ്‍ നാ​രാ​യ​ണ​ന്‍റെ ധാ​ര​ണ ബിഗ് സ്ക്രീനിൽ അന്പേ പാളിപ്പോയി. പ്ര​ത്യേ​കി​ച്ച് അ​വ​കാ​ശ​വാ​ദ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ തീയറ്ററുകളിൽ എത്തിയ "ഒ​രു വി​ശേ​ഷ​പ്പെ​ട്ട ബി​രി​യാ​ണി കി​സ്സ’ നേ​രം​പോ​ക്കി​നാ​യി പോ​ലും ക​ണ്ടി​രി​ക്കാ​ൻ പ​റ്റി​ല്ല. ര​സ​ക​ര​മാ​യി അ​വ​ത​രി​പ്പിക്കാ​നുള്ള കഥ ലഭിച്ചിട്ടും ക്ലീ​ഷേ​ക​ൾ കു​ത്തിനി​റ​ച്ച​തോ​ടെ​യാ​ണ് ബിരിയാണ് കഥ കല്ലുകടിയായത്.



സ്വ​ർ​ഗ​ത്തി​ലെ മാ​ലാ​ഖ​മാ​രെ പോ​ലും ബി​രി​യാ​ണി​യു​ടെ രു​ചി​യി​ൽ കു​ടു​ക്കി ഭൂ​മി​യി​ൽ കൊ​ണ്ടു​വ​രു​ന്നൊ​രു ക​ഥ. കേ​ൾ​ക്കാ​ൻ സു​ഖ​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, ആ ​സു​ഖം സക്രീനിൽ കാ​ണാ​തെ വ​ന്ന​പ്പോ​ൾ വ​ളി​ച്ച ബി​രി​യാ​ണി ക​ഴി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തി​യെ​ന്നു മാ​ത്രം. കോ​ഴി​ക്കോ​ട്ടു​ള്ള ഒ​രു ഗ്രാ​മ​ത്തി​ലെ മു​സ്‌ലിം പ​ള്ളി​യി​ൽ ഞാ​യ​റാ​ഴ്ച​ക​ൾ തോ​റും നേ​ർ​ച്ച ബി​രി​യാ​ണി ന​ൽ​കിവ​രു​ന്ന പ​തി​വു​ണ്ട്. ആ ​പ​തി​വി​നെ ചു​റ്റി​പ്പറ്റി​യാ​ണ് ക​ഥ വി​ക​സി​ക്കു​ന്ന​ത്.




പു​ലി​മു​രു​ക​നി​ൽ മു​രു​ക​നെ മൂ​പ്പ​ൻ പൊ​ക്കി​യ​ടി​ക്കു​ന്ന പോ​ലെ ബി​രി​യാ​ണി​യു​ടെ രു​ചി​യെ പ​റ്റി​യു​ള്ള പൊ​ക്കിപ്പറ​ച്ചി​ലാ​ണ് ആ​ദ്യം മു​ത​ൽ കാ​ണാ​നാ​വു​ക. വി.​കെ. ശ്രീ​രാ​മ​ൻ, നെ​ടു​മു​ടി വേ​ണു, മാ​മു​ക്കോ​യ തു​ട​ങ്ങി​യ സീ​നി​യ​ർ താ​ര​ങ്ങ​ളെ നി​ര​ത്തി നി​ർ​ത്തി സം​വി​ധാ​യ​ക​ൻ കോ​ഴി​ക്കോ​ട​ൻ ബി​രി​യാ​ണി​യെപ്പറ്റി പു​ക​ഴ്ത്തി പ​റ​യി​പ്പി​ക്കു​ന്നു​ണ്ട്. അ​തൊ​ന്നും പ​ക്ഷേ, ക​ഥ​യി​ല്ലാ​യ്മ​യു​ടെ പി​ടി​യി​ൽ നി​ന്നും സി​നി​മ​യെ ര​ക്ഷി​ക്കു​ന്നി​ല്ല. കാ​ന്പി​ല്ലാ​ത്ത ക​ഥ ത​ന്നെ​യാ​ണ് ചി​ത്ര​ത്തിന് വി​ല്ല​നാ​യി മാ​റി​യ​ത്.



രു​ചി​യു​ള്ള ബി​രി​യാ​ണി നാ​ട്ടു​കാ​ർ​ക്കാ​യി ഉ​ണ്ടാ​ക്കി കൊ​ടു​ത്തുകൊ​ണ്ടി​രു​ന്ന​യാ​ൾ മ​രി​ക്കു​ന്ന​തോ​ടെ​യാ​ണ് അ​തു​വ​രെ​യു​ള്ള ഇ​ഴ​ച്ചി​ലി​ന് ചെ​റി​യ മാ​റ്റമുണ്ടാ​കു​ന്ന​ത്. നേ​ർ​ച്ച ബി​രി​യാ​ണി വയ്ക്കാ​നാ​യി പു​തി​യ ആ​ളെ ക​ണ്ടെ​ത്താ​നു​ള്ള ഓ​ട്ട​വും ബി​രി​യാ​ണി കി​ട്ടാ​തെ വ​രു​ന്പോ​ൾ നാ​ട്ടു​കാ​ർ​ക്കു​ണ്ടാ​കു​ന്ന വി​ഷ​മ​വു​മെ​ല്ലാം കു​ത്തിനി​റ​ച്ച് ചി​ത്രം പ​ര​മാ​വ​ധി വ​ലി​ച്ചുനീ​ട്ടാ​ൻ സം​വി​ധാ​യ​ക​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. നാ​യി​ക താ​ര (ലെ​ന)​യെ ചു​റ്റി​പ്പറ്റി​യു​ള്ള ക​ഥ​ക​ളും കൂ​ടി തി​രു​കിക്കയ​റ്റി​യ​തോ​ടെ ക്ലീ​ഷേ സ്വ​ഭാ​വ​ത്തി​ലേ​ക്ക് ചിത്രം പോയി. എ​ത്ര​യോ സി​നി​മ​ക​ളി​ൽ ക​ണ്ടുമ​റ​ന്ന പ​ര​ദൂ​ഷ​ണ ക​ഥ​ക​ൾ വ​ലി​യ മാ​റ്റ​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​തെ കാ​ട്ടിത്തന്ന​പ്പോ​ൾ ത​ന്നെ മ​ന​സി​ലാ​യി, ക​ഥാ ദാ​രി​ദ്യ്രം എ​ത്ര​ത്തോ​ള​മാ​യി​രു​ന്നു​വെ​ന്ന്.



സു​നി​ൽ സു​ഖദ​യും ഭ​ഗ​ത് മാ​നു​വ​ലും ജോ​ജു ജോ​ർ​ജു​മെ​ല്ലാം ചി​ത്ര​ത്തി​ലു​ണ്ടെ​ങ്കി​ലും പ്ര​ത്യേ​കി​ച്ച് ഒ​ന്നും ത​ന്നെ ഇ​വ​ർ​ക്ക് ചെ​യ്യാ​നു​ണ്ടാ​യി​രു​ന്നി​ല്ല. സീ​നു​ക​ൾ നി​ര​വ​ധി എ​ഴു​തിച്ചേർ​ത്ത തി​ര​ക്ക​ഥ​യ്ക്ക് അ​നു​സ​രി​ച്ച് അ​വ​ര​വ​രു​ടെ വേ​ഷ​ങ്ങ​ൾ ചെ​യ്തുപോ​യെ​ന്നു മാ​ത്രം. ബി​രി​യാ​ണി ക​ഥ ഇ​ട​യ്ക്കുവ​ച്ച് മാ​റി മ​റ്റൊ​രു ക​ഥ​യി​ലേ​ക്ക് നീ​ങ്ങു​ന്ന​തോ​ടെ സം​ഭ​വം ആ​കെ മൊ​ത്തം ക​ണ്‍​ഫ്യൂ​ഷ​നാ​കും. പി​ന്നെ ബി​രി​യാ​ണി ക​ഥ​യും ഇ​ട​യി​ൽ ക​യ​റി​യ ക​ഥ​യും കൂ​ടി കൂ​ട്ടി​യി​ണ​ക്കാ​നു​ള്ള സം​വി​ധാ​യ​ക​ന്‍റെ നെ​ട്ടോ​ട്ട​മാ​ണ് കാണുന്നത്. ആ ​ക​ഥ​യാ​ണ് സം​വി​ധായക​ന്‍റെ കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന തു​റു​പ്പ് ചീ​ട്ട്. ഇ​മ്മാ​തി​രി ക​ഥ കേ​ട്ടുമ​ടു​ത്ത് പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ൽ അ​ത് വീ​ണ്ടും ഛർ​ദ്ദി​ച്ച​തുകൊ​ണ്ട് പ്ര​ത്യേ​കി​ച്ച് പ്ര​യോ​ജ​ന​മൊ​ന്നും ഉ​ണ്ടാ​കാ​ൻ പോ​കു​ന്നി​ല്ലാ​യെ​ന്ന് സം​വി​ധാ​യ​ക​ൻ നേ​ര​ത്തെ മ​ന​സി​ലാ​ക്ക​ണ​മാ​യി​രു​ന്നു.



ഇ​ഴ​ഞ്ഞും ഞ​ര​ങ്ങി​യും നീ​ങ്ങി​യ ഒ​ന്നാം പ​കു​തി​യേക്കാ​ൾ ക​ഷ്ട​മാ​ണ് ര​ണ്ടാം പ​കു​തി​. ബി​രി​യാ​ണി ക​ഥ​യാ​യ​തു​കൊ​ണ്ടോ എ​ന്തോ, അ​തി​ഥി വേ​ഷ​ങ്ങ​ളി​ൽ പ്ര​മു​ഖ​രാ​ണ് എ​ത്തു​ന്ന​ത്. അ​ജു​ വ​ർ​ഗീ​സിനേയും വി​ന​യ് ഫോ​ർ​ട്ടിനേയും ഭാ​വ​നയേയും ലാ​ലിനേയുമെ​ല്ലാം കൃ​ത്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ സം​വി​ധാ​യ​ക​ൻ പ്ര​തി​ഷ്ഠി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ, അ​തൊ​ന്നും നിലവാരമില്ലാത്ത സിനിമയെ സഹായിച്ചില്ല.

സ​സ്പെ​ൻ​സൊ​ക്കെ ഒ​രു​ക്കി പ്രേ​ക്ഷ​ക​രെ ഞെ​ട്ടി​ക്കാ​നു​ള്ള വ​കു​പ്പെ​ല്ലാം സംവിധായകൻ ഉണ്ടാക്കി വച്ചിരുന്നു. പക്ഷേ, ഒ​ടു​വി​ൽ പൊ​ട്ടി​ക്കാ​ൻ വ​ച്ചി​രു​ന്ന സ​സ്പെ​ൻ​സ് ഇ​ട​യ്ക്കുവ​ച്ച് താ​നേ പൊ​ട്ടി സം​ഭ​വ​ത്തി​ന്‍റെ ര​സം ക​ള​ഞ്ഞുകുളിച്ചു. ഒ​രു​പാ​ട് പേ​രെ സം​ശ​യമു​ന​യി​ൽ നി​ർ​ത്തി​യു​ള്ള ട്രി​ക്കു​ക​ളെ​ല്ലാം എ​ത്ര​യോ സി​നി​മ​ക​ളി​ൽ ക​ണ്ടുപ​ഴ​കി​യ​താ​ണ്. അ​തേ ട്രി​ക്ക് ഇ​വി​ടെ​യും എ​ടു​ത്തി​ട്ടാ​ൽ ഏ​ൽ​ക്കി​ല്ല​ല്ലോ.. അ​ത്ര​യേ ഈ ​സി​നി​മ​യി​ലെ സ​സ്പെ​ൻ​സി​നും സം​ഭ​വി​ച്ചു​ള്ളു. കോ​ഴി​ക്കോ​ട്ടുള്ള നാ​ട്ടി​ൻ​പു​റ​ത്തെ സു​നി​ൽ കൈ​മ​നം ത​ര​ക്കേ​ടി​ല്ലാ​തെ കാ​മ​റ​യി​ൽ ഒ​പ്പി​യെ​ടു​ത്തി​ട്ടു​ണ്ട്. സം​ഗീ​ത​ത്തി​ന്‍റെ കാ​ര്യ​മൊ​ന്നും പ​റ​യാ​തി​രി​ക്കു​ന്ന​താ​ണ് ഭേ​ദം. ചു​രു​ക്കിപ്പറ​ഞ്ഞാ​ൽ ആ​വി​ഷ്ക​ര​ണ​ത്തി​ൽ പുതുമയൊന്നുമില്ലാത്ത വെറുതെ എണ്ണം തികയ്ക്കാൻ മാത്രമായ ഒരു ചിത്രമാണ് ഒ​രു വി​ശേ​ഷ​പ്പെ​ട്ട ബി​രി​യാ​ണി കി​സ്സ.

(ര​ണ്ടു മ​ണി​ക്കൂ​റും അ​ഞ്ചു മി​നി​റ്റും ഈ ​സി​നി​മ​യെ സം​ബ​ന്ധി​ച്ച് ഓവറാണ്.)

വി.​ശ്രീ​കാ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.