ചിരിപ്പിക്കാൻ ഒരു മാംഗല്യം
Friday, September 21, 2018 4:08 PM IST
അസാധാരണത്വം ഒന്നുമില്ലാത്ത ഒരു കഥയില്ലാ കഥയാണ് മാംഗല്യം തന്തുനാനേന. സൗമ്യ സദാനന്ദന്‍റെ കന്നി സംവിധാന സംരംഭത്തിൽ നായകൻ കുഞ്ചാക്കോ ബോബനാണെങ്കിലും മിന്നിത്തിളങ്ങിയത് ഹരീഷ് കണാരനാണ്. കാരണം സാധാരണ ഒരു സിനിമയെ കോമഡിയുടെ ട്രാക്കിലാക്കി പ്രേക്ഷക പ്രീതിയിലെത്തിച്ചത് ഹരീഷിന്‍റെ വൺമാൻ ഷോയാണ്.

കല്യാണവും അതിനെ തുടർന്ന് കുടുംബത്തിലുണ്ടാകുന്ന വിവിധ പ്രശ്നങ്ങളുമാണ് ചിത്രത്തിന്‍റെ കഥാസാരം. കണ്ടുപഴകിയ വിഷയമാണെങ്കിലും സംവിധായക നന്നായി തന്നെ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. നർമത്തിന്‍റെ അകന്പടിയിൽ ബോറടിപ്പിക്കാതെ കഥ അവതരിപ്പിച്ചതാണ് ചിത്രത്തെ പ്രേക്ഷക പക്ഷത്ത് ചേർത്തു നിർത്തുന്നത്. ശാ​ന്തി​കൃ​ഷ്ണ​യു​ടെ​യും കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ​യും അ​മ്മ-മ​ക​ൻ കെ​മി​സ്ട്രിയും ചിത്രത്തിന് മുതൽക്കൂട്ടായി. ഒ​റ്റ​ത്ത​വ​ണ ക​ണ്ടി​രി​ക്കാ​ൻ പാ​ക​ത്തി​ന് വേണ്ടതെല്ലാം സൗമ്യ ആദ്യ ചിത്രത്തിൽ ചേരുംപടി ചേർത്തിട്ടുണ്ട്.



റോ​യി(​കു​ഞ്ചാ​ക്കോ ബോ​ബ​ൻ)​യു​ടെ​യും ക്ലാ​ര(​നി​മി​ഷ സ​ജ​യ​ൻ)​യു​ടെ​യും ആ​ഘോ​ഷ​പൂ​ർ​വ​മാ​യ ക​ല്യാ​ണത്തോടെയാണ് മാംഗല്യം തന്തുനാനേന തുടങ്ങുന്നത്. വിവാഹത്തിന് ശേഷം നവദന്പതികൾ നേരിടുന്ന പ്രശ്നങ്ങളാണ് നർമത്തിൽ ചാലിച്ച് സംവിധായിക പറയുന്നത്. സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തിൽപെട്ട് വി​ദേ​ശ​ത്തുണ്ടായിരുന്ന റോയിക്ക് നഷ്ടപ്പെടുന്നതോടെയാണ് കഥ തുടങ്ങുന്നത്. നായകന്‍റെ കൂട്ടാളിയായി ഹരീഷ് കണാരൻ എത്തുന്നതോടെ കഥ കോമഡി ട്രാക്കിലാകുകയും ചെയ്യും. സീരിയസ് മൂഡിലേക്ക് പോകുന്ന ചിത്രത്തെ വീണ്ടും വീണ്ടും കോമഡി ട്രാക്കിലേക്ക് വലിച്ചിടുന്നതും ഹരീഷ് കണാരന്‍റെ സാന്നിധ്യമാണ്.



ശാ​ന്തി​കൃ​ഷ്ണ ചി​ത്ര​ത്തി​ൽ മി​ക​വു​റ്റ പ്ര​ക​ട​നം ത​ന്നെ​യാ​ണ് പു​റ​ത്തെ​ടു​ത്തി​രി​ക്കു​ന്ന​ത്. നാ​യ​ക​ന്‍റെ അ​മ്മ​യാ​യി കൗ​ണ്ട​ർ അ​ടി​ക്കേ​ണ്ട​യി​ട​ത്ത് കൗ​ണ്ട​ർ അ​ടി​ച്ചും സെ​ന്‍റി​മെ​ൻ​സ് രം​ഗ​ങ്ങ​ൾ കൈ​യ​ട​ക്ക​ത്തോ​ടെ​ അവതരിപ്പിച്ചും ശാന്തികൃഷ്ണ കൈയടി നേടി. യുവതാരം നിമിഷ സജയന്‍റെ നായിക വേഷവും പുതുമ നിറഞ്ഞതായി.

സ്വ​ർ​ണ​വും സ്ത്രീ​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം എ​ത്ര​ത്തോ​ള​മെ​ന്ന് പ​റ​യേ​ണ്ട​തി​ല്ല​ല്ലോ... ഇ​വി​ടെ നാ​യി​ക​യെ മു​ൻ​നി​ർ​ത്തി ആ ​ബ​ന്ധ​ത്തി​ന്‍റെ തീ​വ്ര​ത സം​വി​ധാ​യി​ക ഒ​രി​ക്ക​ൽകൂ​ടി കാ​ട്ടി​ത്ത​രു​ന്നു​ണ്ട്. വൈ​കാ​രി​ക രം​ഗ​ങ്ങ​ളി​ൽ ഇ​ത്തി​രി കൈ​വി​ട്ടു പോയെങ്കിലും നി​മി​ഷ വ​ഴ​ക്കാ​ളി​യാ​യ ഭാ​ര്യ​യാ​യി ചിത്രത്തിൽ നിറഞ്ഞു നിൽക്കുകയാണ്.



അ​ര​വി​ന്ദ് കൃ​ഷ്ണ ഒ​രു​ക്കി​യ ക​ള​ർ​ഫു​ൾ ഫ്രെ​യി​മു​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് ക​ഥ മു​ന്നോ​ട്ടു നീ​ങ്ങു​ന്ന​ത്. ആ​ദ്യ പ​കു​തി​യി​ൽ ലോ​ണ്‍ അ​ട​യ്ക്കാ​നു​ള്ള നാ​യ​ക​ന്‍റെ നെ​ട്ടോ​ട്ട​മാ​ണ് കാ​ണാ​ൻ ക​ഴി​യു​ക. കു​ഞ്ചാ​ക്കോ ബോ​ബ​ൻ ജോലി നഷ്ടമായ ഭർത്താവിന്‍റെ വേഷം കൈയടക്കത്തോടെ സ്ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്. ര​ണ്ടാം പ​കു​തി​യി​ൽ പണത്തിന് പിന്നാലെയുള്ള ഓട്ടമാണ് നടക്കുന്നത്. തിരക്കഥയിലെ പോരായ്മകൾ രണ്ടാം പകുതിയിൽ നിഴലിച്ചതോടെ ചിത്രം അല്പം കൈവിട്ടുപോയിട്ടുണ്ട്.



കുടുംബസമേതം കാണാൻ കഴിയുന്ന ചിരിപ്പിക്കുന്ന ചിത്രമാണ് മാംഗല്യം തന്തുനാനേന. റോ​യി​യും ക്ലാ​ര​യും വിവാഹത്തിന് ശേഷം തുടങ്ങുന്ന ഓട്ടത്തിൽ കുടുംബസമേതം പ്രേക്ഷകർക്ക് പങ്കെടുക്കാം.

വി.​ശ്രീ​കാ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.