ഒടിയൻ കൊള്ളാം; അമിത പ്രതീക്ഷ വേണ്ട
Friday, December 14, 2018 6:22 PM IST
പ്ര​തീ​ക്ഷ​ക​ൾ​ക്ക് തീ​യ​റ്റ​റി​ന് പു​റ​ത്ത് ഇ​രി​പ്പി​ടം കൊ​ടു​ത്ത ശേ​ഷം "ഒടിയൻ' കാ​ണാ​ൻ ക​യ​റി​യാ​ൽ കേ​ട്ടുമാ​ത്രം പ​രി​ച​യ​മു​ള്ള ഒടിവി​ദ്യ​ക​ൾ പ​ല​തും നന്നായി ആ​സ്വ​ദി​ക്കാ​ൻ പ​റ്റും.​ പാ​ല​ക്കാ​ട്ടു​കാ​ർ​ക്ക് പ​രി​ചി​ത​നും മ​റ്റ് നാ​ട്ടു​കാ​ർ​ക്ക് അ​പ​രി​ചി​ത​നു​മാ​യ ഒ​ടി​യ​നാ​ണ് സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​ൻ അ​മാ​നു​ഷി​ക പ​രി​വേ​ഷം കൊ​ടു​ക്കു​ന്ന​ത്.

ഒ​ടി​യ​ൻ മാ​ണി​ക്യ​നാ​യി മോ​ഹ​ൻ​ലാ​ൽ നിറഞ്ഞാടുന്ന ചി​ത്ര​ത്തി​ലെ ഓ​രോ രം​ഗ​ങ്ങ​ളും നി​ഗൂ​ഢ​ത​ക​ൾ ഒ​ളി​പ്പി​ച്ചുകൊണ്ടാ​ണ് ക​ട​ന്നുപോ​കു​ന്ന​ത്. ഫ്രെ​യി​മു​ക​ളി​ൽ ത​ളം കെ​ട്ടി​നി​ൽ​ക്കു​ന്ന നി​റ​ങ്ങ​ളി​ൽ പോ​ലും ര​ഹ​സ്യ​ങ്ങ​ൾ ഒ​ളി​ഞ്ഞി​രി​പ്പു​ണ്ടാ​യി​രു​ന്നു.

എന്നാൽ ഒ​ടി​യ​ൻ മാ​ണി​ക്യ​ന് കി​ടി​ല​ൻ ഇ​ൻ​ട്രോ കൊ​ടു​ക്കാ​നു​ള്ള ശ്രമം മുതൽ ചി​ത്ര​ത്തി​ൽ നാ​ട​കീ​യ​ത നി​ഴ​ലി​ച്ച് തു​ട​ങ്ങും. വർഷങ്ങൾ പഴക്കമുള്ള പ്രതികാരത്തിനായി വാ​ര​ണ​സി​യി​ൽ നി​ന്നും പാ​ല​ക്കാ​ട്ടേക്ക് ഒ​ടി​യ​ൻ മാ​ണി​ക്യ​ൻ എ​ത്തു​ന്ന​തോ​ടെയാണ് ക​ഥ​ക​ളു​ടെ കെട്ടഴിഞ്ഞു തുടങ്ങിയത്.



സി​ദ്ദി​ഖ് അ​മി​താ​ഭി​ന​യം കൊ​ണ്ട് മുഷിപ്പി​ക്കു​ന്പോ​ൾ ഇ​ന്ന​സെ​ന്‍റ് പ്ര​ത്യേ​കി​ച്ച് ഒ​ന്നും ചെ​യ്യാ​നി​ല്ലാ​തെ ചി​ത്ര​ത്തി​ൽ ഇ​ട​യ്ക്കി​ടെ വ​ന്നു പോ​കു​ന്നു​ണ്ട്. മോ​ഹ​ൻ​ലാ​ൽ എ​ന്ന അ​ഭി​ന​യ പ്ര​തി​ഭ​യി​ൽ മാ​ത്രം പ്ര​തീ​ക്ഷയ​ർ​പ്പി​ച്ച് മ​റ്റു​ള്ള​വ​ർ ത​ര​ക്കേ​ടി​ല്ലാ​തെ അ​ഭി​ന​യി​ച്ചാ​ൽ മ​തി​യെ​ന്നു​ള്ള സം​വി​ധാ​യ​ക​ന്‍റെ അ​ല​സ​മാ​യ നി​ല​പാ​ട് പ​ല​ രം​ഗ​ങ്ങ​ളെ​യും ശ​രാ​ശ​രി​യി​ലും താ​ഴ​ത്തേ​ക്ക് ത​ള്ളി​യി​ടു​ന്നു​ണ്ട്.

അ​തുകൊ​ണ്ടു ത​ന്നെ മോ​ഹ​ൻ​ലാ​ൽ തി​ള​ങ്ങു​ക​യും മ​റ്റു​ള്ള​വ​ർ മ​ങ്ങി​യ വി​ള​ക്കാ​യി മാ​റു​കയും ചെയ്യുന്ന കാ​ഴ്ച ചി​ത്ര​ത്തി​ൽ ഉ​ട​നീ​ളം കാ​ണാ​ൻ ക​ഴി​യും. ഒ​ടി​യ​ന്‍റെ പ​ഴ​യ​കാ​ല​ത്തെ നോ​ണ്‍​ലീ​നി​യ​ർ ആ​ഖ്യാ​ന​രീ​തി​യി​ലൂ​ടെ പു​റ​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ.



പ്ര​ഭ​യാ​യി എ​ത്തി​യ മ​ഞ്ജു വാ​ര്യ​ർ നാ​യ​ക​ന്‍റെ നി​ഴ​ലാ​യി ഒ​തു​ങ്ങിപ്പോകു​ന്നു​ണ്ടെ​ങ്കി​ലും ഗാ​ന​രം​ഗ​ങ്ങ​ളി​ൽ മി​ക​വു​റ്റ പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഒ​ടി​യ​നെക്കു​റി​ച്ചു​ള്ള പു​തി​യ ത​ല​മു​റ​യു​ടെ അ​ന്വേ​ഷ​ണം ഒ​ടി​വി​ദ്യ​യു​ടെ മാ​യാ​ലോ​ക​ത്തേ​ക്കാ​ണ് പ്രേ​ക്ഷ​ക​രെ കൊ​ണ്ടെ​ത്തി​ക്കു​ന്ന​ത്.

മ​നം​മ​യ​ക്കു​ന്ന ഫ്രെ​യി​മു​ക​ളാ​ൽ ഛായാ​ഗ്രാ​ഹ​ക​ൻ ഷാ​ജി​കു​മാ​ർ ഒ​രു മാ​യി​ക വ​ല​യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ അ​ഭി​നേ​താ​ക്കാ​ളു​ടെ മ​ടു​പ്പ​ൻ പ്രകടനം ഒ​രു​വ​ശ​ത്ത് ചി​ത്ര​ത്തെ പി​ന്നോ​ട്ടടിക്കുമ്പോൾ മ​ന​സി​ൽ ഉ​ട​ക്കു​ന്ന ഫ്രെ​യി​മു​ക​ൾ ഒ​ടി​യ​നി​ലേ​ക്ക് പ്രേ​ക്ഷ​ക​രെ കൂ​ടു​ത​ൽ അ​ടി​പ്പി​ച്ചുകൊ​ണ്ടേ​യി​രി​ക്കും.



ഒ​ടി​യ​ൻ മാ​ണി​ക്യ​നാ​കാ​നു​ള്ള മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ഷ്ട​പ്പാ​ടു​ക​ളൊ​ന്നും വെ​റു​തെയായിട്ടില്ല. ആ വേഷം ലാൽ എന്ന നടനിൽ ഭദ്രമായിരുന്നു. പ​ക്ഷേ, ഒ​രാ​ളി​ൽ ഒ​തുങ്ങു​ന്ന​ത​ല്ല​ല്ലോ ഒ​രു ചി​ത്ര​ത്തി​ന്‍റെ കെ​ട്ടു​റ​പ്പ്. ആ ​ഉറപ്പില്ലായ്മ ഒടിയനിൽ ഇഴച്ചിലുകൾ സമ്മാനിക്കുന്നുണ്ട്.

ആ​ദ്യപ​കു​തി ഒ​ടി​യ​ൻ ക​ഥ​ക​ളാ​ൽ സ​ന്പ​ന്ന​മാ​ണെ​ങ്കി​ൽ ര​ണ്ടാം പ​കു​തി​യി​ലേ​ക്ക് ക​ട​ക്കു​ന്ന​തോ​ടെ ചി​ത്ര​ത്തി​ൽ മെ​ലോ​ഡ്രാ​മ സ്ഥാ​നംപി​ടി​ക്കും. എ​ല്ലാ​റ്റിലുമുപ​രി ഒ​ടി​യ​ൻ മാ​ണി​ക്യ​നും എ​ല്ലാ വി​കാ​ര​ങ്ങ​ളു​മു​ള്ള മ​നു​ഷ്യ​നാ​ണെ​ന്ന് കാ​ണി​ക്കാ​ൻ സം​വി​ധാ​യ​ക​ൻ ന​ന്നേ പാ​ടു​പെടു​ന്നു​ണ്ട്.

പീ​റ്റ​ർ ഹെ​യ്ൻ ഒ​രു​ക്കി​യ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. എന്നാൽ പുലിമുരുകനോളം പ്രേക്ഷകർ അത് പ്രതീക്ഷിക്കരുത്. വി​ല്ല​നാ​യി എ​ത്തി​യ പ്ര​കാ​ശ് രാ​ജ് എ​ന്തൊ​ക്കെ​യോ കാ​ട്ടി​ക്കൂ​ട്ടാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. കേ​ൾ​ക്കാ​ൻ സു​ഖ​മു​ള്ള പാ​ട്ടു​ക​ൾ​ക്ക് കാ​ണാ​ൻ ര​സ​മു​ള്ള കാ​ഴ്ചക​ൾ അ​ക​ന്പ​ടി സേ​വി​ച്ച​തോ​ടെ സം​ഗീ​ത വി​ഭാ​ഗം പ്രേ​ക്ഷ​ക​രെ തൃ​പ്തി​പ്പെ​ടു​ത്തി​യെ​ന്നു ത​ന്നെ പ​റ​യാം.



ഒടിയൻ ഒരു സാധാരണ സിനിമയാണ്. ഒ​രു സാ​ധാ​ര​ണ ക​ഥ​യെ അ​സാ​ധാ​ര​ണ ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തിക്കൊണ്ടു​വ​രാ​ൻ സം​വി​ധാ​യ​ക​ൻ അ​ങ്ങി​ങ്ങ് വി​ജ​യി​ച്ചിട്ടുണ്ട്. വാനോളം പ്രതീക്ഷകൾ നൽകിയ ഒടിയനെ അത്തരത്തിലേക്ക് ക​യ​റ്റിക്കൊ​ണ്ടു​വ​രാ​ൻ ഒ​രു ന​ട​നെക്കൊണ്ട് ആ​കാ​വു​ന്ന​തെ​ല്ലാം മോ​ഹ​ൻ​ലാ​ലും ചെ​യ്തി​ട്ടു​ണ്ട്. പ​ക്ഷേ, ആ​വി​ഷ്ക​ര​ണ​ത്തി​ലെ പാ​ളി​ച്ച​ക​ൾകൊ​ണ്ട് ചി​ത്രം ശ​രാ​ശ​രി​യി​ലേ​ക്ക് ഒ​തു​ങ്ങി നി​ന്ന​പ്പോ​ൾ മൊ​ത്ത​ത്തി​ലൊ​രു തൃ​പ്തി​യി​ല്ലാ​യ്മ ഒ​ടി​യ​നെ ആകെമൊത്തം ബാ​ധി​ച്ചു.

വി.​ശ്രീ​കാ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.