പ​വി​യേ​ട്ട​ന്‍റെ പൊ​ട്ടി​യ ചൂ​ര​ൽ
Friday, December 7, 2018 5:19 PM IST
ഒഴുക്കില്ലാത്ത നദിയിൽ അകപെട്ട പോലെയാണ് "പവിയേട്ടന്‍റെ ചൂരൽ'. എങ്ങോട്ടൊക്കയോ ഒഴുകി പോകണമെന്നുണ്ട്. പക്ഷേ, ഉ​പ​ദേ​ശ​ങ്ങ​ളു​ടെ​യും ശാ​സ​ന​ക​ളു​ടെ​യും പി​ടി​യി​ൽ നി​ന്നും കു​ത​റി മാ​റാ​ൻ കഴിയാതെ പലയിടത്തായി തങ്ങി നിൽക്കുകയാണ്. ഈ ചൂരൽ കഥ കാണാൻ തീയറ്ററിൽ കയറിയ പ്രേക്ഷകനും ശരിക്കും പെട്ടുപോവുകയായിരുന്നു.

തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എന്നിവയ്ക്ക് പുറമേ നാ​യ​ക​നും ശ്രീ​നി​വാ​സ​ൻ ത​ന്നെ. ഈ ​ഒ​രു പ്ര​തീ​ക്ഷ​യി​ൽ ടി​ക്ക​റ്റെ​ടു​ത്ത ഓ​രോ പ്രേ​ക്ഷ​ക​നും നി​രാ​ശ സ​മ്മാ​നി​ക്കാ​ൻ മാ​ത്ര​മാ​ണ് ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ ശ്രീ​കൃ​ഷ്ണ​ന് ക​ഴി​ഞ്ഞ​ത്. ശ്രീ​നി​വാ​സ​ൻ ഒ​രു​ക്കി​യ തി​ര​ക്ക​ഥ​യി​ൽ പു​തി​യൊ​രു സം​വി​ധാ​യ​ക​ൻ കൂ​ടി സി​നി​മാ ലോ​ക​ത്തേ​ക്ക് ചു​വ​ടു​വ​ച്ചു എ​ന്ന​തു​ മാ​ത്ര​മാ​ണ് പ​വി​യേ​ട്ട​ന്‍റെ മ​ധു​ര​ച്ചൂ​ര​ലി​ന്‍റെ ആ​കെയു​ള്ള പ്ര​ത്യേ​ക​ത.



പ്ര​ണ​യം, ഒ​ളി​ച്ചോ​ട്ടം, ജീ​വി​ക്കാ​നു​ള്ള പോ​രാ​ട്ടം ഇജ്ജാദി സം​ഗ​തി​ക​ളെ​ല്ലാം നി​ര​നി​ര​യാ​യി ക​ഥ​യി​ൽ സ്ഥാ​നം പി​ടി​ച്ച​പ്പോ​ൾ ആ​വ​ശ്യ​ത്തി​ലേ​റെ നന്മ​യും ക​ഥ​യി​ൽ ക​യ​റിക്കൂ​ടി. പി​ന്നെ ട്വി​സ്റ്റി​ല്ലാ​തെ പി​ടി​ച്ചു നി​ൽ​ക്കാ​ൻ പ​റ്റാ​ത്ത​തുകൊ​ണ്ടോ എ​ന്തോ കി​ടി​ലോ​ൽ കി​ടി​ല​ൻ ട്വി​സ്റ്റും തി​ര​ക്ക​ഥ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ക്ഷേ, ഒ​ന്നി​ലും പു​തു​മ​യു​ടെ അം​ശം ക​ട​ന്നുവ​ന്നി​ല്ലാ​യെ​ന്നു മാ​ത്രം.

ശ്രീ​നി​വാ​സ​നും ലെ​ന​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തി​യ ചി​ത്ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഇ​രു​വ​രു​ടെ​യും കെ​മി​സ്ട്രി ശരിയായെങ്കിലും പിന്നീട് കുളമായി. ജീവനില്ലാത്ത തിരക്കഥയിലെ രം​ഗ​ങ്ങ​ൾ അ​തേ​പ​ടി പകർത്താനുള്ള സം​വി​ധാ​യ​ക​ന്‍റെ വ്യ​ഗ്ര​ത ചി​ത്ര​ത്തി​ന്‍റെ ബാ​ല​ൻ​സിം​ഗ് മു​ഴു​വ​ൻ തെ​റ്റി​ക്കു​ക​യാ​യി​രു​ന്നു. ജൈ​വ​കൃ​ഷി​യു​ടെ പ്രാ​ധാ​ന്യ​വും പി​ന്നെ വ്യാ​ജ പാ​ലി​ൽ നി​ന്നു​ള്ള മോ​ച​ന​വു​മെ​ല്ലാം എ​ന്തി​നോ വേ​ണ്ടി തി​ള​ച്ച സാ​ന്പാ​ർ പോ​ലെ സി​നി​മ​യു​ടെ ദൈ​ർ​ഘ്യം കൂ​ട്ടാ​നാ​യി മാ​ത്രം ചി​ത്ര​ത്തി​ൽ ക​ട​ന്നുവ​രു​ന്നു​ണ്ട്.



പ്രേ​ക്ഷ​ക​രെ ചി​രി​പ്പി​ക്കാ​ൻ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ന്ന ശ്രീ​നി​വാ​സ​നെ​യും ഹ​രി​ശ്രീ അ​ശോ​ക​നെ​യു​മെ​ല്ലാം ചി​ത്ര​ത്തി​ൽ കാ​ണാ​നാ​വും. ന​ല്ലൊ​രു പേ​ര് ചി​ത്ര​ത്തി​ന് ചാ​ർ​ത്തിക്കൊടു​ക്കാ​നാ​യെ​ങ്കി​ലും ആ ​പേ​രി​നെ കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ പോ​കു​ന്ന ഘ​ട​ക​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കാ​ൻ സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തും അ​ന്പേ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നു ത​ന്നെ പ​റ​യാം. അ​ധ്യാ​പ​ക ദ​ന്പ​തി​മാ​രു​ടെ ക​ഥ​യി​ലെ നാ​ട​കീ​യ രം​ഗ​ങ്ങ​ളെ അ​തി​നാ​ട​കീ​യ​തോ​ടെ ആ​വി​ഷ്ക​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്.

ആ​ദ്യ പ​കു​തി നന്മ​വി​ത​റു​ന്ന കാ​ഴ്ച​ക​ളാ​ൽ സ​ന്പ​ന്ന​മാ​ണെ​ങ്കി​ൽ ര​ണ്ടാം പ​കു​തി മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് സം​വി​ധാ​യ​ക​ൻ ശ്ര​മി​ച്ചത്. ഇ​തി​നി​ട​യി​ൽ ക​ഥ​യി​ൽ ചോ​ദ്യം പാ​ടി​ല്ലെന്ന തരത്തിൽ ക​ട​ന്നുവ​ന്ന രം​ഗ​ങ്ങ​ളെ​ല്ലാം പ്രേക്ഷകന് കല്ലുകടി മാത്രമാണ് സമ്മാനിച്ചത്. ര​ണ്ടാം പ​കു​തി​യി​ലെ വ​ലി​ച്ചുനീ​ട്ട​ലു​ക​ളു​ടെ ഇ​ട​യി​ലൂ​ടെ ക​ട​ന്നുവ​ന്ന സെ​ന്‍റി​മെ​ൻ​സ് രം​ഗ​ങ്ങ​ൾ അ​ത്ര​യും കു​ടും​ബ​പ്രേ​ക്ഷ​ക​രെ പി​ടി​ച്ചി​രു​ത്താ​നു​ള്ള തി​ര​ക്ക​ഥാ​കൃ​ത്തി​ന്‍റെ അ​തി​ബു​ദ്ധി​യാ​യി​രു​ന്നു. പ​ക്ഷേ, അതൊന്നും പ്രേക്ഷകനെ പിടിച്ചിരുത്താൻ പാകത്തിനുള്ളവയായിരുന്നില്ല.



വലിച്ചു നീട്ടലുകളത്രയും ഒ​രു സംഭവം അവസാനം വെ​ളി​പ്പെ​ടു​ത്താ​നാ​യി​രു​ന്നു. ക​ഥ​യി​ലെ ട്വി​സ്റ്റെ​ന്നോ സ​സ്പെ​ൻ​സെ​ന്നോ പ്രേക്ഷകന് സൗകര്യമുള്ളതുപോലെ അ​തി​നെ വി​ളി​ക്കാം. അ​തു​പ​ക്ഷേ നായികയുടെ വെറും കരച്ചിൽ രംഗമായി മാത്രമാകും പ്രേക്ഷകന് തീയറ്ററിൽ അനുഭവപ്പെടുക.

ശ്രീ​നി​വാ​സ​ന്‍റെ ഏ​റ്റ​വും മോ​ശം തി​ര​ക്ക​ഥ​യി​ൽ ഒ​ന്നാ​ണ് പ​വി​യേ​ട്ട​ന്‍റെ മ​ധു​ര​ച്ചൂ​ര​ലെ​ന്ന് നി​സം​ശ​യം പ​റ​യാം. ആ ​തി​ര​ക്ക​ഥ ത​ന്നെ​യാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ന​ട്ടെ​ല്ലൊ​ടി​ച്ച​തും.

വി.​ശ്രീ​കാ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.