പേരൻപിലെ പാപ്പ ഒരു കൂടുമാറ്റം
Sunday, February 24, 2019 2:46 AM IST
പേ​ര​ൻ​പി​ലൂ​ടെ മ​മ്മൂ​ട്ടി​ക്കൊ​പ്പം പ്ര​ശം​സ​യേ​റ്റു​വാ​ങ്ങു​ക​യാ​ണ് സാ​ധ​ന എ​ന്ന തമിഴ് പെ​ണ്‍​കു​ട്ടി​യും. ത​മി​ഴ് സി​നി​മാ സം​വി​ധാ​യ​ക​ൻ റാം ​ഒ​രു​ക്കി​യ ത​ങ്ക​മീ​ൻ​ക​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം ഏ​ഴാം വ​യ​സി​ൽ സ്വ​ന്ത​മാ​ക്കി​യ പ്ര​തി​ഭ​യാ​ണ് സാ​ധ​ന. ഇ​പ്പോ​ൾ പേ​ര​ൻപി​ലെ സെറിബ്രൽ പാൾസി ബാധിച്ച പാപ്പ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെയും വി​സ്മ​യിപ്പിക്കുന്ന അ​ഭി​ന​യ പ്ര​ക​ട​ന​മാ​ണ് ഈ ​ക​ലാ​കാ​രി കാ​ഴ്ച​വെ​യ്ക്കു​ന്ന​ത്. ശ​രി​ക്കും ഒ​രു കൂ​ടു​വി​ട്ട് കൂ​ടു​മാ​റ്റം!

“​പാ​പ്പ​യാ​യി മാ​റു​ന്പോ​ൾ തു​ട​ർ​ച്ച​യാ​യി ആ ​ശാ​രീ​രി​ക അ​വ​സ്ഥ​യി​ലേ​ക്കെത്തണം. അ​തു​കൊ​ണ്ടു ത​ന്നെ കാ​മ​റ എ​ന്‍റെ പു​റ​കു വ​ശ​ത്താ​യാ​ൽ പോലും വാ​യ് ഒ​രു വ​ശ​ത്തേ​ക്കാ​ക്കി ക​യ്യും കാ​ലും ആ ​അ​വ​സ്ഥ​യി​ലേ​ക്കു മാ​റ്റി​യു​ള്ള ബോ​ഡി പോ​സ്റ്റ​റാ​ണ് വ​യ്ക്കു​ന്ന​ത്. ഒ​രു വ​ലി​യ സീ​ൻ ഷൂ​ട്ട് ചെ​യ്തു കഴിഞ്ഞപ്പോൾ വാ​യ് ഒ​രു വ​ശ​ത്തേ​ക്കു​വച്ച​ത് തി​രി​കെ വ​രാ​തെ​യാ​യി. എ​ന്‍റെ മാതാപിതാക്ക ളും റാം ​അ​ങ്കി​ളു​മെ​ല്ലാം വ​ള​രെ പേ​ടി​ച്ചു. അ​തു പി​ന്നെ മ​സാ​ജ് ചെ​യ്തു ശ​രി​യാ​ക്കു​ക​യാ​യി​രു​ന്നു. ക​യ്യും കാ​ലും പ്ര​ത്യേ​കരീ​തി​യ​ൽ വ​ച്ച​പ്പോ​ൾ പ​ല​പ്പോ​ഴും വേ​ദ​ന ഉ​ണ്ടാ​യി. ഫി​സി​യോ​തെ​റാ​പ്പി പോ​ലും വേ​ണ്ടി വ​ന്നു. ഒ​പ്പം ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും വൈ​കാ​രി​ക​മാ​യി എ​ന്നെ വ​ല്ലാ​തെ അ​ല​ട്ടി​യി​രു​ന്നു’’ പാ​പ്പ​യാ​യു​ള്ള കൂ​ടു​മാ​റ്റ​ത്തെ​ക്കു​റി​ച്ച് സാ​ധ​ന മ​ന​സ് തു​റ​ക്കു​ന്നു...

പാ​പ്പ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നാ​യി എ​ന്തൊ​ക്കെ​യാ​യി​രു​ന്നു ത​യ്യാ​റെ​ടു​പ്പു​ക​ൾ?

ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ആ കഥാപാത്രത്തിനായി ഞാൻ ഒരുങ്ങിയിരുന്നു. സെ​റി​ബ്ര​ൽ പാ​ൾസി ബാ​ധി​ച്ച ഒ​രു ക​ഥാ​പാ​ത്ര​മാ​കു​ന്പോ​ൾ മു​ഖം ഒ​രു വ​ശ​ത്തേ​ക്കു കോ​ടി, നാ​ക്കു വെ​ളി​യി​ലി​ട്ട്, ക​യ്യും കാ​ലും പ്ര​ത്യേ​ക രീ​തി​യിൽ വെ​ച്ചു​ള്ള അ​വ​രു​ടെ ശാ​രീ​രി​ക സ​ങ്കീ​ർ​ണ​ത​ക​ൾ മ​ന​സി​ലാ​ക്കി​യെ​ടു​ക്ക​ണം. അ​വ​രു​ടെ വാ​യി​ൽ നി​ന്നും പലപ്പോഴും ഉ​മി​നീ​ർ പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്നു​ണ്ടാ​കും. അ​തൊ​ക്കെ നി​രീ​ക്ഷി​ച്ചും ഡോ​ക്ട​ർ​മാ​രോ​ടും തെ​റാ​പ്പി​സ്റ്റു​ക​ളോ​ടും ചോ​ദി​ച്ചു​മാ​ണ് മ​ന​സി​ലാ​ക്കി​യ​ത്. അ​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള സ്കൂ​ളു​ക​ളി​ൽ പോ​യി​രു​ന്നു. അ​വ​രു​ടെ സം​സാ​ര രീ​തി, സ​ന്തോ​ഷ​മാ​യാ​ലും സ​ങ്ക​ട​മാ​യാ​ലും പ്ര​തി​ക​രി​ക്കു​ന്ന​തെ​ങ്ങ​നെ തു​ട​ങ്ങി​യ ഓ​രോ കാ​ര്യ​ങ്ങ​ളും പ​ഠിച്ചു. മൂ​ന്നു മാ​സ​ക്കാ​ലം ഈ ​നി​രീ​ക്ഷ​ണം തുടർന്നു.

പാ​പ്പ​യാ​യി മാ​റി​യു​ള്ള ഷൂ​ട്ടിം​ഗ് അ​നു​ഭ​വം?


ഷൂ​ട്ടിം​ഗ് സ​മ​യ​ത്ത് ഒ​രി​ക്ക​ൽ​പോ​ലും ഞാ​ൻ മോ​ണി​റ്റ​റി​ലേ​ക്ക് നോ​ക്കി​യി​രു​ന്നി​ല്ല, അ​യ്യോ, എ​ന്‍റെ മു​ഖം കാ​ണാ​ൻ കൊ​ള്ളി​ല്ല​ല്ലോ എ​ന്നെ​നി​ക്കു തോ​ന്ന​രു​ത്. കാ​ര​ക്ട​റി​ന്‍റെ ഫി​സി​ക്ക​ൽ രൂ​പം പോ​ലും എ​ന്നെ ഡി​സ്റ്റ​ർ​ബ് ചെ​യ്യ​രു​തെ​ന്നു നി​ർ​ബ​ന്ധം ഉ​ണ്ടായിരു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ സി​നി​മ​യി​ലാ​ണ് ഞാ​നും പാ​പ്പ​യെ കാ​ണു​ന്ന​ത്. പാ​പ്പ​യു​ടേ​ത് എ​ന്‍റെ മു​ഖം ത​ന്നെ​യാ​ണോ എ​ന്ന് എ​നി​ക്കു​പോ​ലും സം​ശ​യം തോ​ന്നി​യി​രു​ന്നു. അ​ത്ര​മാ​ത്രം വ്യ​ത്യാ​സം അ​നു​ഭ​വ​പ്പെ​ട്ടു. ഞാ​നും റാം ​അ​ങ്കി​ളും മ​മ്മൂ​ക്ക​യും ഞ​ങ്ങ​ളു​ടെ ടീ​മും എ​ടു​ത്ത എ​ഫോ​ർ​ട്ടി​ന്‍റെ റി​സ​ൾ​ട്ട് ഒ​രു മി​ക​ച്ച സി​നി​മ​യാ​യി മു​ന്നി​ൽ വ​ന്ന​പ്പോ​ൾ അ​ത്ര​മാ​ത്രം അ​ഭി​മാ​ന​വും സ​ന്തോ​ഷ​വും തോ​ന്നി.

മ​മ്മൂ​ട്ടി​ക്കൊ​പ്പ​മു​ള്ള അ​ഭി​ന​യ നി​മി​ഷ​ങ്ങ​ൾ?

റാം ​അ​ങ്കി​ൾ ഫോ​ണ്‍ വി​ളി​ച്ചാ​ണ് പ​റ​യു​ന്ന​ത് ‘പേ​ര​ൻപ് എ​ന്ന സി​നി​മ ചെ​യ്യു​ന്നു, നീ​യാ​ണ് പാ​പ്പ. മ​മ്മൂ​ട്ടി സാ​റി​നൊ​പ്പ​മാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്’ എന്ന്. സ​ത്യ​ത്തി​ൽ അ​തൊ​രു എ​ക്സൈ​റ്റ്മെ​ന്‍റാ​യി​രു​ന്നു. അ​ത്ര​യും വ​ലി​യ ന​ട​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം കി​ട്ടി​യ​തി​ന്‍റെ സ​ന്തോ​ഷം, ഒപ്പം പേ​ടി​യും. ഒ​രു സി​നി​മ​യുടെ മാത്രം പ​രി​ച​യ​ത്തി​ലാ​ണ് മ​മ്മൂ​ട്ടി സാ​റി​നൊ​പ്പം അ​ഭി​നയി​ക്കേ​ണ്ട​ത്. ഷൂ​ട്ടിം​ഗ് സ​മ​യ​ത്ത് മ​മ്മൂ​ട്ടി സാ​റ് കാ​മ​റ​യ്ക്കു മു​ന്നി​ൽ ക​ഥാ​പാ​ത്ര​മാ​കു​ന്ന​ത് അ​തി​ശ​യ​ത്തോ​ടെ​യാ​ണ് ഞാ​ൻ നോക്കിക്ക​ണ്ട​ത്. ചി​ല​പ്പോ​ൾ സീ​ൻ പോ​ലും അ​ദ്ദേ​ഹ​ത്തി​ന് അ​റി​യേ​ണ്ട​തി​ല്ല. കാ​മ​റ​യ്ക്കു മു​ന്നി​ൽ ആ ​ക​ഥാ​പാ​ത്ര​മാ​യി താ​നേ മാ​റു​ക​യാ​ണ്. കാ​മ​റ​യെ​ക്കു​റി​ച്ചും ലൈ​റ്റി​നെ​ക്കു​റി​ച്ചും സി​നി​മ​യു​ടെ എ​ല്ലാ മേ​ഖ​ല​യെക്കു​റി​ച്ചും അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാം. ന​ട​ന്നു പോ​കു​ന്ന ഒ​രു സീ​നി​ൽ മ​മ്മൂ​ക്ക സാ​റ് ഒ​ന്നും അ​ഭി​ന​യി​ച്ചി​ല്ല​ല്ലോ എ​ന്ന് ഒ​രു ത​വ​ണ എ​നി​ക്കു തോ​ന്നി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ സി​നി​മ​യി​ൽ വ​രു​ന്പോ​ഴാ​ണ് അ​തൊ​രു മാ​ജി​ക്കാ​യി മാ​റി​യ​ത്. വ​ള​രെ സൂ​ക്ഷ്മ​മാ​യി പോ​ലും ആ ​ക​ഥാ​പാ​ത്ര​മാ​യി അ​ദ്ദേ​ഹം മാ​റി​യി​രി​ക്കു​ന്നു. ഇ​ത്ര​യും വ​ലി​യൊ​രു ന​ട​നെ​പ്പോ​ലെ ഇ​നി മ​റ്റൊ​രാ​ൾ കാ​ണു​മോ എ​ന്നു പോ​ലും സം​ശ​യ​മാ​ണ്. എ​നി​ക്കു വ​ലി​യൊ​രു സ്കൂ​ളാ​യി​രു​ന്നു പേ​ര​ൻ​പി​ന്‍റെ ഷൂ​ട്ടിം​ഗ്.

സം​വി​ധാ​യ​ക​ൻ റാ​മി​നൊ​പ്പം ര​ണ്ടു ചി​ത്ര​ങ്ങ​ൾ?


സ​ത്യ​ത്തി​ൽ എ​നി​ക്ക് അ​ച്ഛ​നു തു​ല്യ​മാ​ണ് റാം ​അ​ങ്കി​ൾ. അ​ദ്ദേ​ഹം എ​ന്തു പ​റ​ഞ്ഞാ​ലും ഞാ​ൻ അ​നു​സ​രി​ക്കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വാ​ധീ​നം സി​നി​മയി​ൽ മാ​ത്ര​മ​ല്ല എ​ന്‍റെ ജീ​വി​ത​ത്തി​ലു​മു​ണ്ട്. ഞാ​ൻ പ്ല​സ് വ​ണ്‍ പ​ഠി​ക്കു​ന്പോ​ൾ എ​ന്തു സ​ബ്ജ​ക്ട് എ​ടു​ക്കു​ന്നു എ​ന്ന​തി​ൽ പോ​ലും അ​ദ്ദേ​ഹ​ത്തി​നു ജാ​ഗ്ര​ത​യു​ണ്ട്. ആ ​ക​രു​ത​ൽ എ​പ്പോ​ഴും ഞാ​ൻ അ​നു​ഭ​വി​ക്കു​ന്ന​താ​ണ്. ഏ​ഴു വ​യ​സു​ള്ള​പ്പോ​ഴാ​ണ് റാം ​സാ​റി​നെ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്. അ​ന്നു​മു​ത​ൽ ഇപ്പോൾ പ​തി​നാ​റ് വ​യ​സി​ലെ​ത്തിനി​ൽ​ക്കു​ന്പോ​ഴും ഒ​രു മ​ക​ളെ​ന്നപോലെ എ​ന്നെ ചെ​ല്ല​മ്മ എ​ന്നാ​ണ് അ​ദ്ദേ​ഹം വി​ളി​ക്കു​ന്ന​ത്.

ന​മ്മ​ൾ ചെ​യ്യു​ന്ന കാ​ര്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യം ത​രു​ന്ന ആ​ളാ​ണ് റാം ​അ​ങ്കി​ൾ. ആ​ദ്യ ചി​ത്രം ത​ങ്ക​മീ​ൻ​ക​ളി​ൽ അ​ഭി​ന​യി​ക്കു​ന്പോ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞു ത​രും​പോ​ലെ ചെ​യ്യു​ക​യാ​യി​രു​ന്നു. പേ​ര​ൻപിൽ അ​ത്ര ആ​ഴ​ത്തി​ൽ ആ ​ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് എ​നി​ക്കു പ​ഠി​പ്പി​ച്ചു ത​ന്നു. റാം ​സാ​റി​ന്‍റെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ക​യാ​ണെ​ന്ന തോ​ന്ന​ൽ എ​നി​ക്കു​ണ്ടാ​കാ​റി​ല്ല.

കു​ടും​ബ വി​ശേ​ഷം?

ഞാൻ ജ​നി​ച്ച​ത് ദു​ബാ​യി​ലാ​ണ്. അ​ച്ഛ​ൻ വെ​ങ്കി​ടേ​ഷ് ദു​ബാ​യി മീ​ഡി​യ സി​റ്റി​യി​ൽ സെ​യി​ൽ​സ് ഡ​യ​റ​ക്ട​റാ​ണ്. അ​മ്മ ല​ക്ഷ്മി പ്രഫ​ഷ​ണ​ൽ ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ​റും സ​ഹോ​ദ​രി സ​ഹാ​ന ക്ലാ​സി​ക്ക​ൽ സിം​ഗ​റു​മാ​ണ്. ഞാ​നി​പ്പോ​ൾ ദു​ബാ​യി​ൽ പ്ല​സ് വ​ണ്‍ ഹ്യു​മാ​നി​റ്റീ​സ് പ​ഠി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.