ഉ​ണ്ണി മു​കു​ന്ദ​ന്‍റെ ശ​ബ്ദ​ത്തി​ൽ കു​ട്ട​നാ​ട​ൻ ബ്ലോ​ഗി​ലെ ഗാ​നം
Thursday, August 16, 2018 12:36 PM IST
മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന ഒ​രു കു​ട്ട​നാ​ട​ൻ ബ്ലോ​ഗി​നു വേ​ണ്ടി ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ ആ​ല​പി​ച്ച ഗാ​നം എ​ത്തി. ശ്രീ​നാ​ഥ് ശി​വ​ശ​ങ്ക​ര​ൻ ര​ചി​ച്ച് സം​ഗീ​തം ന​ൽ​കി​യ ഗാ​ന​മാ​ണി​ത്. കു​ട്ട​നാ​ട്ടി​ലെ ശ്രീ​കൃ​ഷ്ണ പു​രം എ​ന്ന ഗ്രാ​മ​ത്തി​ലെ ബ്ലോ​ഗ് എ​ഴു​ത്തു​കാ​ര​നാ​യ ഹ​രി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സേ​തു​വാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​നു സി​ത്താ​ര, ഷം​നാ കാ​സിം, റാ​യ് ല​ക്ഷ്മി എ​ന്നി​വ​രാ​ണ് സി​നി​മ​യി​ലെ നാ​യി​ക​മാ​ർ.

ലാ​ലു അ​ല​ക്സ്, നെ​ടു​മു​ടി വേ​ണു, വി​വേ​ക് ഗോ​പ​ൻ, ജേ​ക്ക​ബ് ഗ്രി​ഗ​റി, ജൂ​ഡ് ആ​ന്‍റ​ണി ജോ​സ​ഫ്, ന​ന്ദ​ൻ ഉ​ണ്ണി, ബാ​ലാ​ജി ശ​ർ​മ, ഷ​ഹീ​ൻ സി​ദ്ദി​ഖ്, ജ​യ​ൻ ചേ​ർ​ത്ത​ല എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​താ​ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​ന​ന്ത വി​ഷ​നു വേ​ണ്ടി പി.​കെ. മു​ര​ളീ​ധ​ര​ൻ, ശാ​ന്ത മു​ര​ളി എ​ന്നി​വ​രാ​ണ് ഈ ​സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.