കണ്ണുനിറയെ കാണാൻ ചിട്ടി എത്തി; 2.0യുടെ ഇടിവെട്ട് ടീസർ
Thursday, September 13, 2018 11:34 AM IST
സ്റ്റൈൽ മന്നൻ ര​ജ​നീ​കാ​ന്തി​നെ നായകനാക്കി ശങ്കർ അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡചിത്രം 2.0 യുടെ ടീസർ പുറത്തിറങ്ങി. ആക്ഷനും സ്പെഷൽ ഇഫക്ടുകളും ചേർന്ന് ദൃശ്യവിസ്മയമായാണ് ടീസർ ഒരുക്കിയിരിക്കുന്നത്. രജനിക്കൊപ്പം അക്ഷയ് കുമാർ, എമി ജാക്സൺ എന്നിവരും ടീസറിലുണ്ട്.

ന​വം​ബ​ർ 29നാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സിം​ഗ്. ത​മി​ഴ്, ഹി​ന്ദി, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​യി 10,000ൽ ​അ​ധി​കം സ്ക്രീ​നു​ക​ളി​ലാ​കും റി​ലീ​സ് എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ത്രീ​ഡി​യി​ലാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ബോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം അ​ക്ഷ​യ് കു​മാ​ർ വി​ല്ല​ൻ വേ​ഷ​ത്തി​ൽ എ​ത്തു​ന്നു എ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. ആ​ദി​ൽ ഹു​സൈ​ൻ, സു​ധാ​ൻ​ഷു പാ​ണ്ഡെ എ​ന്നി​വ​രോ​ടൊ​പ്പം മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ക​ലാ​ഭ​വ​ൻ ഷാ​ജോ​ണും റി​യാ​സ് ഖാ​നും താ​ര​നി​ര​യി​ലു​ണ്ട്.

450 കോ​ടി ബ​ജ​റ്റി​ൽ നി​ർ​മി​ച്ച ചി​ത്ര​ത്തി​ന്‍റെ ഗ്രാ​ഫി​ക്സ് ജോ​ലി​ക​ൾ ചെ​യ്ത​ത് ഹോ​ളി​വു​ഡി​ൽ നി​ന്നു​ള്ള സാ​ങ്കേ​തി​ക വി​ദ​ഗ്ധരാ​ണ്. എ.​ആ​ർ. റ​ഹ്‌മാ​ൻ സം​ഗീ​ത സം​വി​ധാ​ന​വും നി​ര​വ് ഷാ ഛാ​യാ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ക്കു​ന്നു. ലൈ​ക പ്രൊ​ഡ​ക്ഷ​ൻ​സ് ആണ് നിർമാണം..
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.