കാട്ടൂർക്കടവിലെ അർജന്‍റീന ഫാൻസ്
Thursday, February 28, 2019 4:28 PM IST
കാ​ളി​ദാ​സ് ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി മി​ഥു​ൻ മാ​നു​വ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ർ​ജ​ന്‍റീ​ന ഫാ​ൻ​സ് കാ​ട്ടൂ​ർ​ക്ക​ട​വ് മാ​ർ​ച്ച് 22ന് ​തീയറ്ററുകളിലെത്തും. ഫു​ട്ബോ​ളി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ സൗഹൃദവും, കാമ്പസ് പ്രണയവും, രാഷ്ട്രീയവുമെല്ലാം പ്രമേയമാകുന്നുണ്ട്.

ഐ​ശ്വ​ര്യ ല​ക്ഷ്മി​യാ​ണ് നാ​യി​ക. വിദ്യാര്‍ഥി നേതാവായാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നത്. നി​ര​വ​ധി പു​തു​മു​ഖ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ആ​ഷി​ഖ് ഉ​സ്മാ​ൻ ആ​ണ് ചി​ത്രം നിർമിക്കുന്നത്.

വൻവിജയമായ ആട് 2 വിനു ശേഷം മിഥുന്‍ മാനുവൽ ഒരുക്കുന്ന ചിത്രമാണ് അര്‍ജന്‍റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്. അശോകൻ ചെരുവിലിന്‍റെ ചെറുകഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്‍റെ തിരക്കഥ ജോൺ മന്ത്രിക്കലും, മിഥുൻ മാനുവലും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ഗോപി സുന്ദർ സംഗീതവും രണദിവ കാമറയും കെെകാര്യം ചെയ്യുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.