താരപുത്രന്മാരുടെ 21-ാം നൂറ്റാണ്ട്
Friday, January 18, 2019 5:18 PM IST
അ​രു​ണ്‍ ഗോ​പി-​പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാണ്ട് റിലീസിനൊരുങ്ങുന്നു. രാ​മ​ലീ​ല​യ്ക്കു ശേ​ഷം അ​രു​ണ്‍ ഗോ​പി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

ഒ​രു സ​ർ​ഫ​റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ണ​വ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ്രണവിനൊപ്പം സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. പു​തു​മു​ഖം സായ ഡേവിഡ് (റേ​ച്ച​ൽ) ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.



മ​നോ​ജ് കെ. ​ജ​യ​ൻ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും തയാറാക്കിയിരിക്കുന്നത്. അഭിനന്ദ് രാമാനുജൻ‌ ഛായാഗ്രഹണവും ഗോപിസുന്ദർ സംഗീതവുമൊരുക്കുന്നു. മു​ള​കു​പാ​ടം ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ടോ​മി​ച്ച​ൻ മു​ള​കു​പാ​ട​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.



പുലിമുരുകനിലും ഒടിയനിലും മോഹന്‍ലാലിന്‍റെ വിസ്മയകരമായ സംഘട്ടന രംഗങ്ങളുടെ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്നാണ് ഈ ചിത്രത്തിൽ ആക്‌ഷൻ കൈകാര്യം ചെയ്യുന്നത്. കഥാപാത്രത്തിന്‍റെ പൂർണതയ്ക്കായി പ്രണവ് ഇന്തോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിംഗ് വശമാക്കിയിരുന്നു. ഗോവ, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.