ബാലൻ വക്കീലായി ദിലീപ് എത്തുന്നു
Friday, February 15, 2019 4:13 PM IST
ദിലീപിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന കോടതിസമക്ഷം ബാലൻ വക്കീൽ ഈമാസം 21ന് തീയറ്ററുകളിലെത്തും. വി​ക്കു​ള്ള ഒ​രു വ​ക്കീ​ലി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ദി​ലീ​പ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ദിലീപിന്‍റെ സ്റ്റൈലിഷ്, ആക്‌ഷൻ രംഗങ്ങൾ ഉൾപ്പെടുത്തി പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലർ തരംഗമായി മാറിയിരുന്നു.

മം​മ്ത​യാ​ണ് നാ​യി​ക. അ​നു​രാ​ധ സു​ദ​ർ​ശ​ൻ എ​ന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്. പ്രി​യ ആ​ന​ന്ദും ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന​ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. കൂടാതെ സൈജു കുറുപ്പ്, അജു വര്‍ഗീസ്, ലെന, ബിന്ദു പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.



പാസഞ്ചറിനു ശേഷം ദിലീപ് വക്കീൽ വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും കോടതിസമക്ഷം ബാലൻ വക്കീലിനുണ്ട്. പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്സാണ് ചിത്രം നിർമിക്കുന്നത്.

അഖില്‍ ജോര്‍ജാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്‍റെ വരികൾക്ക് ഗോപി സുന്ദറും രാഹുല്‍ രാജും ചേര്‍ന്നാണ് സംഗീതം നല്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.