ചിരിപ്പിക്കാൻ ലോനപ്പന്‍റെ മാമ്മോദീസ
Sunday, January 27, 2019 3:46 PM IST
ജയറാമിനെ നായകനാക്കി ലി​യോ ത​ദേ​വൂ​സ് തി​ര​ക്ക​ഥ ര​ചി​ച്ചു സം​വി​ധാ​നം​ ചെ​യ്യു​ന്ന ലോ​ന​പ്പ​ന്‍റെ മാ​മ്മോ​ദീ​സ റിലീസിന് തയാറെടുക്കുന്നു. തൃ​ശൂ​ർ ജി​ല്ല​യി​ലെ ക്രൈ​സ്ത​വ കു​ടും​ബ​പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം ആ ​മേ​ഖ​ല​യി​ലെ ഭാ​ഷ സം​സ്കാ​രം, ആ​ചാ​ര​രീ​തി​ക​ൾ എ​ന്നി​വ​യ്ക്ക് ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കു​ന്നതാണ്.



വാച്ച് കട നടത്തുന്ന നാ​ൽ​പ​തു ക​ഴി​ഞ്ഞ ലോ​ന​പ്പ​നും അ​വ​ന്‍റെ മൂ​ന്നു സ​ഹോ​ദ​രി​മാ​രു​മാ​ണ് ഈ ​ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ൾ. ഇ​വ​ർ നാ​ലു​പേ​രും അ​വി​വാ​ഹി​ത​രാ​ണ്. ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ന​ട​ന്ന ലോ​ന​പ്പ​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​രു ഘ​ട്ട​ത്തി​ൽ ഒ​രു വ​ഴി​ത്തി​രി​വു​ണ്ടാ​കു​ന്നു. ഇ​തു ന​ർ​മ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ് ലോ​ന​പ്പ​ന്‍റെ മാ​മ്മോ​ദീ​സാ. ശാ​ന്തി കൃ​ഷ്ണ, നി​ഷാ സാ​രം​ഗ്, ഇ​വ പ​വി​ത്ര​ൻ എ​ന്നി​വ​രാ​ണ് ജയറാമിന്‍റെ സ​ഹോ​ദ​രി​മാ​രാ​യി അ​ഭി​ന​യി​ക്കു​ന്നത്.



ക​നി​ഹ, അ​ന്നാ രേ​ഷ്മ രാ​ജ​ൻ, ഇ​ന്ന​സെ​ന്‍റ്, ജോ​ജു ജോ​ർ​ജ്, ദി​ലീ​ഷ് പോ​ത്ത​ൻ, ഹ​രീ​ഷ് ക​ണാ​ര​ൻ, നി​യാ​സ് ബ​ക്ക​ർ തു​ട​ങ്ങി​യ​വ​രും ചിത്രത്തിൽ അ​ഭി​ന​യി​ക്കു​ന്നു. സു​ധീ​ർ സു​രേ​ന്ദ്ര​ൻ ഛായാ​ഗ്ര​ഹ​ണ​വും ര​ഞ്ജ​ൻ ഏ​ബ്ര​ഹാം എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. പെ​ൻ ആ​ൻ​ഡ് പെ​ൻ​സി​ൽ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഷി​നോ​യ് മാ​ത്യു ആണ് ചിത്രം നിർമിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.