ത്രില്ലടിപ്പിക്കാൻ സ്ട്രീറ്റ്‌ലൈറ്റ്സ് വരുന്നു
Sunday, January 21, 2018 1:15 PM IST
മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ബഹുഭാഷാ ചിത്രം സ്ട്രീറ്റ് ലൈറ്റ്സ് റിലീസിനൊരുങ്ങി. പ്രമുഖ ഛായാഗ്രഹകനായ ഷാംദത്ത് സൈനുദ്ദീൻ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്സ്. നവാഗതനായ ഫവാസിന്‍റേതാണ് തിരക്കഥ.



ജയിംസ് എന്ന പോലീസ് ഓഫീസറായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സൗബിന്‍ ഷാഹിര്‍, ഹരീഷ് കണാരന്‍, ധര്‍മജന്‍, ലിജോ മോള്‍ തുടങ്ങിയവരാണ് ചിത്രത്തിലുള്ളത്. അതേസമയം, മറ്റു ഭാഷകളിൽ ഇവർക്കു പകരം അതാത് ഭാഷകളിലെ താരങ്ങളാണ് അഭിനയിക്കുന്നത്.

പ്ലേ ഹൗസ് മോഷന്‍ പിക്ചര്‍ ലിമിറ്റഡിന്‍റെ പേരില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ജനുവരി 26ന് ചിത്രം തീയറ്ററുകളിലെത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.