മാസ് ത്രില്ലറാകാൻ മിഖായേൽ വരുന്നു
Friday, December 28, 2018 1:38 PM IST
നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മിഖായേൽ തീയറ്ററുകളിലേക്ക്. റൊമാന്‍റിക് ഹീറോ പരിവേഷത്തിൽ നിന്നു മാറി പക്കാ മാസ് ലുക്കിലാണ് നിവിൻ ചിത്രത്തിലെത്തുന്നത്. ദ ഗാർഡിയൻ എയ്ഞ്ചൽ എന്നാണ് മിഖായേലിന്‍റെ ടാഗ്‌ലൈൻ. മാസ് ആക്‌ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്‍റേതായി നേരത്തെ പുറത്തിറങ്ങിയ ടീസറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.



യുവതാരം ഉണ്ണി മുകുന്ദനും മിഖായേലില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് ജെ.ഡി. ചക്രവര്‍ത്തി, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി ചിത്രീകരിച്ച മിഖായേൽ നിർമിക്കുന്നത് ആന്‍റോ ജോസഫാണ്. മഞ്ജിമ മോഹനാണ് നായിക. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം നിവിനും മഞ്ജിമയും ഒന്നിക്കുന്ന ചിത്രംകൂടിയാണ് മിഖായേൽ.



ഗ്രേറ്റ് ഫാദറിനു ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മിഖായേൽ. അടുത്തിടെ ഇറങ്ങിയ അബ്രഹാമിന്‍റെ സന്തതികൾ എന്ന മമ്മൂട്ടി ചിത്രത്തിന് രചനയൊരുക്കിയതും ഹനീഫ് അദേനിയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.