തമിഴകം കീഴടക്കാൻ നിവിന്‍റെ റിച്ചി
Thursday, December 7, 2017 4:02 AM IST
ഗൗ​തം രാ​മ​ച​ന്ദ്ര​ൻ സം​വി​ധാ​നം​ചെ​യ്യു​ന്ന നി​വി​ൻ പോ​ളി​യു​ടെ ആ​ദ്യ​ത്തെ ത​മി​ഴ് ചി​ത്രം റി​ച്ചി ഡി​സം​ബ​ർ എ​ട്ടി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. നിവിനും തമിഴ്താരം നാട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ലോക്കൽ റൗഡിയായ റിച്ചിയായാണ് നിവിൻ ചിത്രത്തിലെത്തുന്നത്. ബോട്ട് മെക്കാനിക്കായി നാട്ടിയും എത്തുന്നു. തീ​ര​ദേ​ശ​ത്തു ജീ​വി​ക്കു​ന്ന ഈ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കി​ട​യി​ലു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ൾ അ​വ​രു​ടെ സൗ​ഹൃ​ദ​ത്തി​ലും ചു​റ്റു​പാ​ടു​ക​ളി​ലും സൃ​ഷ്ടി​ക്കു​ന്ന സ്വാ​ധീ​ന​വും അ​തു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളു​മാ​ണ് റി​ച്ചി എ​ന്ന സി​നി​മ​യി​ൽ ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന​ത്. കന്നടയില്‍ സൂപ്പര്‍ഹിറ്റായ "ഉള്ളിടവരു കണ്ടാന്തെ' എന്ന ചിത്രത്തിന്‍റെ തമിഴ് പതിപ്പാണ് റിച്ചി.തെന്നിന്ത്യൻ താരം പ്രകാശ് രാജും ഒരു പ്രധാനവേഷത്തിലെത്തുന്നു. ഒരു വൈദികന്‍റെ വേഷമാണ് അദ്ദേഹത്തിന്. ശ്രദ്ധ ശ്രീനാഥ് ആണ് നായിക. രാ​ജ് ഭ​ര​ത്, ലക്ഷ്മി പ്രിയ, ചന്ദ്രമൗലി എന്നിവർ മറ്റു വേഷങ്ങളിലെത്തുന്നു.

കാ​സ്റ്റ് ആ​ൻ​ഡ് ക്രൂ, ​യേ​സ് സി​നി​മ എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ആ​ന​ന്ദ് പ​യ്യ​ന്നൂ​ർ, വി​നോ​ദ് ഷൊ​ർ​ണൂ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാണ് റിച്ചി നി​ർ​മി​ക്കു​ന്നത്. ട്രീ​സ​ന്‍റ് ആ​ർ​ട്സി​ന്‍റെ ബാ​ന​റി​ൽ വി​ക്രം വേ​ദ, അ​വ​ൾ, അ​റാം എ​ന്നീ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ച്ച ര​വീ​ന്ദ്ര​നാ​ണ് റി​ച്ചി​യും തി​യ​റ്റ​റി​ലെ​ത്തി​ക്കു​ന്ന​ത്. തൂ​ത്തു​ക്കു​ടി, കു​റ്റാ​ലം, മ​ണ്ണ​പ്പാ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​രിച്ച റി​ച്ചി​യു​ടെ ഛായാ​ഗ്ര​ഹ​ണം പാ​ണ്ടി​കു​മാ​ർ നി​ർ​വ​ഹി​ച്ചിരിക്കു​ന്നു. അ​ജനീ​ഷ് ലോ​ക​നാ​ഥാ​ണ് സം​ഗീതമൊരുക്കിയിരിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

<