ഷാഫിയുടെ ബോംബുകഥ
Wednesday, July 18, 2018 1:30 PM IST
പ​തി​വു കോ​മ​ഡി ചി​ത്ര​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഷാ​ഫി ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് ഒ​രു പ​ഴ​യ ബോം​ബു​ക​ഥ. തി​ര​ക്ക​ഥാ​കൃ​ത്താ​യ ബി​ബി​ൻ ജോ​ർ​ജ് നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ പ്ര​യാ​ഗ നാ​യി​ക​യാ​കു​ന്നു.

ഒ​രു ചെ​റു​പ്പ​ക്കാ​ര​ന്‍റെ ക​ഥ, ജീ​വി​ത​ത്തോ​ട് അ​ടു​ത്തു നി​ല്ക്കു​ന്ന സം​ഭ​വ​ങ്ങ​ളി​ലൂ​ടെ പ​റ​യു​ക​യാ​ണ്. എ​ന്നാ​ൽ ന​ർ​മ്മം തീ​രെ ഉ​പേ​ക്ഷി​ക്കു​ന്നു​മി​ല്ല. മ​ല​യോ​ര ഗ്രാ​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ഥ ന​ട​ക്കു​ന്ന​ത്. അം​ഗ​വൈ​ക​ല്യ​മു​ള്ള ശ്രീ​ക്കു​ട്ട​ൻ, അ​വ​ന്‍റെ പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്ന് അ​ച്ഛ​നും അ​നു​ജ​ത്തി​യും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​നാ​യി ക​ഷ്ട​പ്പെ​ടു​ന്നു. ജോ​ലി ചെ​യ്യു​ന്ന വ​ർ​ക് ഷോ​പ്പി​ൽ നി​ന്നും ശ്രീ​ക്കു​ട്ട​ന് കി​ട്ടു​ന്ന വ​രു​മാ​ന​ത്തി​ലാ​ണ് ഇ​വ​രു​ടെ ജീ​വി​തം. ശ്രീ​ക്കു​ട്ട​നാ​യാ​ണ് ബി​ബി​ൻ ജോ​ർ​ജ് വേ​ഷ​മി​ടു​ന്ന​ത്. പ്ര​ണ​യവും ​ന​ർ​മവും പ്ര​തി​കാ​ര​വും ചേ​ർ​ന്ന ജീ​വി​ത​ഗ​ന്ധി​യാ​യ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.



ബി​ബി​ന്‍റെ നാ​യി​ക​യാ​യി പ്ര​യാ​ഗ​യെ​ത്തു​ന്നു. ശ്രു​തി എ​ന്നാ​ണ് ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. ശ്രീ​ക്കു​ട്ട​ന്‍റെ സ​ന്ത​ത​സ​ഹ​ചാ​രി​യാ​യ ഭ​വ്യൻ എന്ന കഥാപാത്രമായി ഹ​രീ​ഷ് ക​ണാ​രനുമെത്തുന്നു. അ​ച്ഛ​ന്‍റെ വേ​ഷ​ത്തി​ൽ ഇ​ന്ദ്ര​ൻ​സും, അ​നു​ജ​ത്തി​യാ​യി പു​തു​മു​ഖം ശ്രീ​വി​ദ്യ നാ​യ​രും വേ​ഷ​മി​ടു​ന്നു. വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നും ചി​ത്ര​ത്തി​ൽ അ​തി​ഥി താ​ര​മാ​യെ​ത്തു​ന്നുണ്ട്. ബോ​ബ​ൻ സാ​മു​വേ​ൽ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, വി​ജ​യ​രാ​ഘ​വ​ൻ, ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട്, ഹ​രി​ശ്രീ അ​ശോ​ക​ൻ, സു​നി​ൽ സു​ഗ​ത, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ബി​ജു​ക്കു​ട്ട​ൻ, ഷ​ഫീ​ഖ്, ദി​നേ​ശ് പ്ര​ഭാ​ക​ർ, ക​ലാ​ഭ​വ​ൻ ഹ​നീ​ഫ്, സാ​ജ​ൻ പ​ള്ളു​രു​ത്തി, സോ​ഹ​ൻ സീ​നു​ലാ​ൽ, ബൈ​ജു എ​ഴു​പു​ന്ന, ജ​യ്സ് ജോ​സ്, ബി​ന്ദു തൃ​ക്കാ​ക്ക​ര, ആ​രാ​ധ്യ, അ​മേ​യ, പൊ​ന്ന​മ്മ ബാ​ബു, കു​ള​പ്പു​ള്ളി ലീ​ല എ​ന്നി​ങ്ങ​നെ ഒ​രു നീ​ണ്ട താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്.



ചിത്രത്തിന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കു​ന്ന​ത് ബി​ഞ്ചു ജോ​സ​ഫും സു​നി​ൽ​ക​ർ​മ​യും ചേ​ർ​ന്നാ​ണ്. വി​നോ​ദ് ഇ​ല്ല​ന്പ​ള്ളി​യാ​ണ് ഛായാഗ്രഹണം. കോ​ത​മം​ഗ​ല​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ചി​ത്രം ജൂ​ലൈ 20-ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. യു​ജി​എം എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഡോ. ​സ​ക്ക​റി​യ തോ​മ​സ്, ശ്രീ​ജി​ത്ത് രാ​മ​ച​ന്ദ്ര​ൻ, ആ​ൽ​വി​ൻ ആ​ന്‍റ​ണി, ജി​ജോ കാ​വ​നാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നിർമിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.