ആദിയായി പ്രണവിന്‍റെ അരങ്ങേറ്റം
Sunday, January 21, 2018 1:48 PM IST
പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമായ "ആദി' തീയറ്ററുകളിലേക്ക്. ജിത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.



ആദിത്യ മോഹൻ എന്ന കഥാപാത്രമായാണ് പ്രണവ് ചിത്രത്തിൽ എത്തുന്നത്. Some Lies Can Be Deadly എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈൻ. പ്രണവിന്‍റെ കിടിലൻ ആക്‌ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. ചിത്രത്തിനായി പ്രണവ് ഏറെ തയാറെടുപ്പുകൾ നടത്തിയിരുന്നു. അഭ്യാസപ്രകടനമായ പാർക്കൗർ അഭ്യസിക്കുകയും ചെയ്തു. അനുശ്രീ, അദിതി രവി, ലെന, ഷറഫുദ്ദീൻ, സിജു വിൽസൺ എന്നിവരാണ് ആദിയിലെ മറ്റ് താരങ്ങൾ.



സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സന്തോഷ് വർമയുടെ വരികൾക്ക് അനിൽ ജോൺസൺ ഈണംപകരുന്നു. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റി, എറണാകുളം പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലാണ് ആദി ചിത്രീകരിച്ചത്. ജനുവരി 26ന് ആദി തീയറ്ററുകളിലെത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.