പൃ​ഥ്വി​രാ​ജി​ന്‍റെ ബ്ര​ദേ​ഴ്സ് ഡേ
Thursday, September 5, 2019 11:51 AM IST
ന​ട​ന്‍ ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണ്‍ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ദേ​ഴ്സ് ഡേ വെള്ളിയാഴ്ച്ച റി​ലീ​സ് ചെ​യ്യും. പൃ​ഥ്വി​രാ​ജാ​ണ് നാ​യ​ക​ൻ. ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​ന്‍ നി​ര്‍​മി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ ഐ​ശ്വ​ര്യ ല​ക്ഷ്മി, മി​യ, പ്ര​യാ​ഗ മാ​ര്‍​ട്ടി​ൻ, മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​രാ​ണ് നാ​യി​ക​മാ​ർ. ജി​ത്തു ദാ​മോ​ദ​റാ​ണ് കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ‌



ഏ​ട്ട​നും സ​ഹോ​ദ​രി​യും ത​മ്മി​ലു​ള്ള ബ​ന്ധം പ്ര​മേ​യ​മാ​ക്കി​യി​ട്ടു​ള്ള ചി​ത്ര​ത്തി​ലെ ഒ​രു പാ​ട്ടി​ന്‍റെ ലി​റി​ക് വീ​ഡി​യോ പു​റ​ത്തു വ​ന്നി​രു​ന്നു. എ​ന്നാ​ൽ, ആ​രെ​ല്ലാ​മാ​ണ് സ​ഹോ​ദ​രി​മാ​രാ​യെ​ത്തു​ന്ന​തെ​ന്നും ആ​രാ​ണ് പൃ​ഥ്വി​യു​ടെ ജോ​ഡി​യാ​യി അ​ഭി​ന​യി​ക്കു​ന്ന​തെ​ന്നും സ​ര്‍​പ്രൈ​സാ​ണ്.



വി​ജ​യ​രാ​ഘ​വ​ൻ, ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി, കോ​ട്ട​യം ന​സീ​ര്‍, മാ​ലാ പാ​ര്‍​വ​തി, പൊ​ന്ന​മ്മ ബാ​ബു തു​ട​ങ്ങി​യ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ലു​ണ്ട്.ത​മി​ഴ് താ​രം ധ​നു​ഷാ​ണ് ചി​ത്ര​ത്തി​ലെ ഒ​രു ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ഗാ​നം എ​ഴു​തി​യ​തും ധ​നു​ഷ് ത​ന്നെ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.