സൗബിന്‍റെ സുഡാനി ഫ്രം നൈജീരിയ
Friday, February 23, 2018 1:40 PM IST
സൗബിൻ ഷഹീറിനെ നായകനാക്കി സക്കറിയ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം​ചെ​യ്യു​ന്ന സുഡാനി ഫ്രം നൈജീരിയ റിലീസിനൊരുങ്ങി. മലപ്പുറംകാരനായ ഫുട്ബോൾ പ്രേമി മജീദ് എന്ന കഥാപാത്രമായാണ് സൗബിൻ ചിത്രത്തിലെത്തുന്നത്.



മ​ല​പ്പു​റ​ത്തെ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ പങ്കെടുപ്പിക്കാൻ നൈ​ജീ​രി​യി​ൽ​നി​ന്നും മ​ല​പ്പു​റ​ത്ത് എ​ത്തി​യ സു​ഡാ​നി​യാ​യ സാ​മു​വ​ൽ എ​ന്ന നൈ​ജീ​രി​യ​ക്കാ​ര​ൻ​മൂ​ലം മ​ജീ​ദി​ന്‍റെ ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​കു​ന്ന സ​മൂ​ല​മാ​യ മാ​റ്റ​ങ്ങ​ളാ​ണ് ര​സ​ക​ര​മാ​യി സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ എ​ന്ന ചി​ത്ര​ത്തി​ൽ ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന​ത്. നൈ​ജീ​രി​യ​യി​ലെ പ്ര​ശ​സ്ത​താ​രം സാ​മു​വ​ൽ റോ​ബി​ൻ​സ​ണ്‍ ആണ് സാമുവലിന്‍റെ വേഷത്തിലെത്തുന്നത്.



മ​ല​പ്പു​റ​ത്തെ ഫു​ട്ബോ​ൾ ക​ളി​ക​ളു​ടെ​യും ക​ളി​ക്കാ​രു​ടെ ജീ​വി​ത​ത്തെ​യും ചി​ത്രീ​ക​രി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു. റെ​ക്സ് വി​ജ​യ​ൻ, ഷ​ഹ​ബാ​സ് അ​മ​ൻ എ​ന്നി​വരാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ഹാ​പ്പി അ​വേ​ഴ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ സ​മീ​ർ താ​ഹി​ർ, ഷൈ​ജു ഖാ​ലി​ദ് എ​ന്നി​വ​ർ ചേ​ർ​ന്നാണ് ചിത്രം നി​ർ​മി​ക്കു​ന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.