ത്രില്ലടിപ്പിക്കാൻ വില്ലൻ വരുന്നു..
Monday, October 16, 2017 12:42 AM IST
ബി. ​ഉ​ണ്ണി​കൃ​ഷ്ണൻ ​ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന വി​ല്ല​ൻ ഒ​ക്ടോ​ബ​ർ 27ന് തീയറ്ററുകളിൽ. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര നി​ർ​മാ​ണ സ്ഥാ​പ​ന​മാ​യ റോ​ക്ക്‌ലി​ൻ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ലി​മി​റ്റ​ഡി​ന്‍റെ ബാ​ന​റി​ൽ റോ​ക്ക്‌ലി​ൻ വെ​ങ്കി​ടേ​ഷ് ആണ് ​ചി​ത്രം നി​ർ​മി​ക്കു​ന്നത്.



ഇ​രു​പ​തു കോ​ടി​യോ​ളം രൂ​പ മു​ത​ൽ​മു​ട​ക്കു​ള്ള ഈ ​ചി​ത്രം സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ മ​ൾ​ട്ടി​സ്റ്റാ​ർ ചി​ത്രം​കൂ​ടി​യാ​ണ്. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന വി​ല്ല​നി​ലൂ​ടെ ത​മി​ഴി​ലെ മു​ൻ​നി​ര ന​ട​ൻ വി​ശാ​ൽ ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ലെ​ത്തു​ന്നു. പ്ര​ശ​സ്ത ത​മി​ഴ്, തെ​ലു​ങ്ക് താ​രം ഹ​ൻ​സി​ക​യും ഈ ​ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റു​ന്നു. മ​ഞ്ജു വാ​ര്യ​രാ​ണ് മ​റ്റൊ​രു നാ​യി​ക.




മാത്യു മാ​ഞ്ഞൂ​രാ​ൻ എ​ന്ന റി​ട്ട​യേ​ർ​ഡ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ജീ​വി​ത​ത്തി​ലൂ​ടെ​യാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥാ​വി​ക​സ​നം. വി​ല്ല​നാ​ര്, നാ​യ​ക​നാ​ര്... പ്രേ​ക്ഷ​ക​രെ ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന ഒ​രു ചോ​ദ്യ​മാ​ണ്. പ്രേ​ക്ഷ​ക​രെ ഏ​റെ തൃ​പ്തി​പ്പെ​ടു​ത്തു​ന്ന വി​ധ​മാ​ണ് അ​തി​ന് ഉ​ത്ത​രം ന​ൽ​കു​ന്ന​തെ​ന്ന് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു.



ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്ര​മാ​ണെ​ങ്കി​ലും കു​ടും​ബ മു​ഹൂ​ർ​ത്ത​ങ്ങ​ളും ചി​ത്ര​ത്തി​ൽ ഏ​റെ​യു​ണ്ട്. ഗാ​ന​ങ്ങ​ൾ​ക്കും ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കി​യി​ട്ടു​ണ്ട്. അ​ഞ്ചു പാ​ട്ടു​ക​ളാ​ണ് സി​നി​മ​യി​ലു​ള്ള​ത്. "ഒ​പ്പം' സി​നി​മ​യി​ലൂ​ടെ പ്ര​ശ​സ്തി​യാ​ർ​ജി​ച്ച ഫോ​ർ മ്യൂ​സി​ക്കാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഹ​രി നാ​യ​ർ ഗാ​ന​ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.




സി​ദ്ധി​ഖ്, ര​ഞ്ജി പ​ണി​ക്ക​ർ, ചെ​ന്പ​ൻ വി​നോ​ദ്, അജു വർഗീസ്, ഇ​ർ​ഷാ​ദ്, തെ​ലു​ങ്കു​ന​ട​ൻ ശ്രീ​കാ​ന്ത്, റാഷി ഖന്ന തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു. മ​നോ​ജ് പ​ര​മ​ഹം​സം, ഏ​കാം​ബ​ര​ൻ എ​ന്നി​വ​രാ​ണ് ഛായാ​ഗ്രാ​ഹ​ക​ർ. പീറ്റർ ഹെയ്ൻ സംഘട്ടന രംഗങ്ങളൊരുക്കുന്നു. മു​ഹ​മ്മ​ദ് ഷ​മീ​റാണ് ചിത്രസംയോജനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.