പുതിയ വീടിന് ഏറ്റവും പുതുമയുള്ള ഇന്‍റീരിയര്‍

കേരളത്തിലെ വീടുകളും അപ്പാർട്ട്മെന്‍റ് കോമ്പ്ലസ്‌കളും ഭംഗിയുടെ കാര്യത്തിൽ എപ്പോഴും ഒരു ചുവടു മുന്നിൽ തന്നെ ആണ്. പക്ഷെ ഭൂരിഭാഗം വീടുകളുടെയും അപ്പാർട്മെന്‍റുകളുടെയും ഉൾത്തളങ്ങളിൽ ഒരു പ്രൊഫഷണൽ ഇന്‍റീരിയർ ഡിസൈനറുടെ അഭാവം കാണുവാൻ സാധിക്കും.

നല്ല ഇന്‍റീരിയര്‍ വീട്ടില്‍ ഐശ്വര്യം കൊണ്ടുവരും

പുതിയ മെറ്റീരിയലുകൾ ഉപയോഗിച്ചത് കൊണ്ട് മാത്രം ഇന്‍റീരിയർ ഭംഗിയാകുകയില്ല. പുതിയ വീടിനുള്ളിൽ താമസിക്കാൻ പോകുന്ന ആളുകളെ പോലെ കൂടി ചിന്തിക്കുന്ന ഒരു ഇന്‍റീരിയർ ഡിസൈനിങ് കന്പനിക്ക് മാത്രമേ കൃത്യ സമയത്തിനുള്ളിൽ ഭംഗിയും ഉപയോഗക്ഷമതയും, ദീർഘ കാലത്തോളം ഈടുനിൽകുന്ന ഇന്‍റീരിയർ ചെയുവാനാകുകയുള്ളു. ശാന്തമായ ഇന്‍റീരിയർ വീട്ടിൽ താമസിക്കുന്നവർക്ക് സന്തോഷവും സമാധാനവും നൽകും. ഇത് വീട്ടിൽ ഐശ്വര്യം വർധിപ്പിക്കും.

ഏതു കമ്പനിയെ തെരഞ്ഞെടുക്കണം

15 വർഷത്തെ പ്രവർത്തി പരിചയം ഉള്ള 5000 ൽ കൂടുതൽ വീടുകൾ ഇന്‍റീരിയർ ചെയ്തു പരിചയമുള്ള കേരളത്തിലെയും ബാംഗ്ലൂരെയിലെയും ഏറ്റവും വിശ്വസ്തരായ ഇന്‍റീരിയർ ഡിസൈൻ & എക്സിക്യൂഷൻ സ്ഥാപനം ആണ് D'LIFE. D'LIFE ഇന്‍റീരിയർ കോണ്ട്രാക്ടിങ് കന്പനി മാത്രമല്ല, യഥാർത്ഥ ഇന്‍റീരിയർ ഡിസൈനേഴ്സ് കൂടി ആണ്. വളരെ മികച്ച ട്രെയിനിംഗ് ലഭിച്ച ഇന്‍റീരിയർ ഡിസൈനേഴ്സ് ഉൾപ്പെടുന്ന 700 സ്ഥിരം ജീവനക്കാർ നിങ്ങളുടെ വീടുകളും അപ്പാർട്മെന്‍റുകളും കൃത്യ സമയത്തിനുള്ളിൽ ഇന്‍റീരിയർ ജോലികൾ ഭംഗിയായി പൂർത്തീകരിച്ചു തരും.

ബെഡ് റൂം

നല്ല വായുവും വെളിച്ചവുമൊക്കെ കടന്നു വരുന്ന പോസിറ്റീവ് എനർജി നിലനിൽക്കുന്ന ഇടമായിരിക്കണം ബെഡ്റൂമുകൾ. കാരണം എല്ലാവരും ഓരോ ദിവസമാരംഭിക്കുന്നതു അവിടെ നിന്നുമാണ്. അതുകൊണ്ടു തന്നെ ബെഡ് റൂമിലും ശാന്തമായ അന്തരീക്ഷമാണ് വേണ്ടത്. ഫർണിച്ചറുകൾക്കൊണ്ട് ഞെരുങ്ങിയ നിലയിലായിരിക്കരുത് ബെഡ്റൂം. അവിടെയും ആവശ്യത്തിന് സ്ഥലം ലഭ്യമാക്കണം.

മോഡുലാര്‍ കിച്ചണ്‍

മോഡേണ് വീടുകളിൽ ഇന്‍റീരിയറിനെക്കുറിച്ചുള്ള ചിന്ത തുടങ്ങുന്നതു തന്നെ മോഡുലാർ കിച്ചണുകളിലാണ്.സ്റ്റൈലിലും സൗകര്യങ്ങളിലും വിട്ടുവീഴ്ച്ചകളൊന്നും ഇല്ല എന്ന നിലപാടിലാണ് അടുക്കളകൾ തയ്യാറാക്കുന്നത്.അപ്പാർട്മെന്റായാലും വീടായാലും അടുക്കളയുടെ ഭംഗിയും ഉപയോഗക്ഷമതയുമാണ് എടുത്തുകാണിക്കുന്നത്.നേരത്തെ തന്നെ അടുക്കള എങ്ങനെയായിരിക്കണം എത്രമാത്രം ഉപയോഗിക്കാൻ സൗകര്യപ്രദമായിരിക്കണം ഇക്കാര്യങ്ങൾ തീരുമാനിക്കണം. ആവശ്യം , അതോടൊപ്പം സ്ഥലത്തിന്റെ ആകൃതി, ഏതു തരത്തിലുള്ള മോഡലായിരിക്കണം ഇക്കാര്യങ്ങൾക്കനുസരിച്ചാണ് അടുക്കള തയ്യാറാക്കുന്നത്. ആവശ്യത്തിനു സ്ഥലം, സ്റ്റോറേജ് സൗകര്യം, ഉപയോഗക്ഷമത എന്നിവയാണ് അടുക്കളയെ സംബന്ധിച്ചുള്ള അടിസ്ഥാന ഘടകങ്ങൾ. വാട്ടർ റെസിസ്റ്റന്റ് വസ്തുക്കൾ ഉപയോഗിച്ചു കൂടിയാണ് തയ്യാറാക്കുന്നതെങ്കിൽ ഭംഗി കാലങ്ങളോളം നിലനിൽക്കുകയും ചെയ്യും.

ലിവിംഗ് ഡൈനിംഗ് ഏരിയ

ലിവിംഗ് ഡൈനിംഗ് ഏരിയയുടെ പ്രധാന ആകർഷണം ആവശ്യത്തിന് സ്ഥലം ഉണ്ടാകുക എന്നതാണ്. ഇടുങ്ങിയ ഒരിടം പോലെ ഈ ഇടങ്ങൾ ഒരിക്കലും തോന്നിക്കരുത്. ഏറെ സ്വാതന്ത്ര്യത്തോടെ താമസക്കാർക്കും വീട്ടിലെത്തുന്നവർക്കും പെരുമാറാവുന്ന രീതിയിലായിരിക്കണം ഈ ഏരിയ ഒരുക്കേണ്ടത്. ഏറ്റവും ശാന്തമായും സ്വസ്ഥമായും ചെലവഴിക്കാൻ പറ്റിയൊരു അന്തരീക്ഷം ഇവിടെ ഒരുക്കാം.ക്രിയാത്മകവും അതോടൊപ്പം പോസിറ്റീവ് എനർജിയും ലഭ്യമാകുന്ന തരത്തിലായിരിക്കണം ഫർണിച്ചറുകളും മറ്റും ഇന്റീരിയർ ഡിസൈനുകളും ഒരുക്കേണ്ടത്.