അശ്രദ്ധ മൂലമുള്ള അപകടങ്ങൾ ഏറുന്നു
പ​ഞ്ചാ​ബി​ലെ ജോ​ദ ഫ​ട​ക്കി​ൽ ദ​സ​റ ആ​ഘോ​ഷ​ത്തി​നി​ടെ റെ​യി​ൽ​പാ​ള​ത്തി​ൽ കൂ​ട്ടം​കൂ​ടി നി​ന്ന​വ​രു​ടെ​മേ​ൽ ട്രെ​യി​ൻ ഇ​ടി​ച്ചു​ക​യ​റി അ​റു​പ​തോ​ളം പേ​ർ മ​രി​ച്ച സം​ഭ​വം അ​ശ്ര​ദ്ധ മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ത്തി​ന്‍റെ മ​കു​ടോ​ദാ​ഹ​ര​ണ​മാ​ണ്. കേ​ര​ള​ത്തി​ൽ മൂ​ന്നു ദ​ശാ​ബ്ദം മു​ന്പ് ത​ല​ശേ​രി ജ​ഗ​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​യ അ​പ​ക​ടം ഇ​തി​നു സ​മാ​ന​മാ​യി​രു​ന്നു. വെ​ടി​ക്കെ​ട്ടു കാ​ണാ​ൻ പാ​ള​ത്തി​ലി​രു​ന്ന​വ​രാ​ണ് അ​ന്ന് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വെ​ടി​ക്കെ​ട്ടി​ന്‍റെ ബ​ഹ​ള​ത്തി​നി​ടെ ട്രെ​യി​ൻ വ​രു​ന്ന​ത് അ​വി​ടെ​യി​രു​ന്ന​വ​ർ അ​റി​ഞ്ഞി​ല്ല. ദ​സ​റ​യു​ടെ ഭാ​ഗ​മാ​യി രാ​വ​ണ​ന്‍റെ കോ​ലം ക​ത്തി​ക്കു​ന്ന “രാ​വ​ൺ ദ​ഹ​ൻ’’ ച​ട​ങ്ങ് കാ​ണാ​നാ​യി റെ​യി​ൽ​പാ​ള​ത്തി​ൽ നി​ന്ന​വ​ർ​ക്കാ​ണു ക​ഴി​ഞ്ഞ​ദി​വ​സം അ​പ​ക​ട​മു​ണ്ടാ​യ​ത്. ഏ​താ​യാ​ലും അ​പ​ക​ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്നു റെ​യി​ൽ​വേ ത​ല​യൂ​രു​ക​യാ​ണ്. ഡ്രൈ​വ​റു​ടെ അ​നാ​സ്ഥ മൂ​ല​മ​ല്ല അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നു പ​റ​ഞ്ഞ റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി മ​നോ​ജ് സി​ൻ​ഹ, ഡ്രൈ​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി എ​ടു​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. ജ​ല​ന്ധ​റി​ൽ​നി​ന്ന് അ​മൃ​ത​സ​റി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ട്രെ​യി​നാ​ണ് ജ​ന​ങ്ങ​ളെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ത്.

ന​മ്മു​ടെ റെ​യി​ൽ​വേ പാ​ള​ങ്ങ​ളു​ടെ ഓ​ര​ത്ത് വേ​ണ്ട​ത്ര സം​ര​ക്ഷ​ണ​സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ഉ​ത്സ​വ​ങ്ങ​ളും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളും ന​ട​ത്തു​ന്പോ​ൾ അ​ധി​കൃ​ത​ർ ഏ​റെ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. അ​പ​ക​ട​മു​ണ്ടാ​യ​ശേ​ഷം ആ​രി​ലെ​ങ്കി​ലും കു​റ്റ​മാ​രോ​പി​ച്ചു കൈ ​ക​ഴു​കി​യ​തു​കൊ​ണ്ടാ​യി​ല്ല. റെ​യി​ൽ​വേ ട്രാ​ക്കി​നോ​ടു ചേ​ർ​ന്ന് ജ​ന​ക്കൂ​ട്ടം പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങു​ക​ൾ ഒ​ഴി​വാ​ക്കേ​ണ്ട​തു​ത​ന്നെ​യാ​ണ്. ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ വേ​ഗ​ത്തി​ൽ ക​ട​ന്നു​പോ​കു​ന്ന പാ​ത​ക​ളി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ പ​തി​യേ​ണ്ട​തു​ണ്ട്.

റെ​യി​ൽ​വേ പാ​ള​ങ്ങ​ളി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ പാ​ളം മു​റി​ച്ചു​ക​ട​ക്കു​ന്പോ​ഴു​മെ​ല്ലാം ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ വ്യ​ക്തി​ക​ളു​ടെ അ​ശ്ര​ദ്ധ​കൊ​ണ്ടും റെ​യി​ൽ​വേ​യു​ടെ കാ​ര്യ​ക്ഷ​മ​ത​യി​ല്ലാ​യ്മ​കൊ​ണ്ടു​മാ​ണു സം​ഭ​വി​ക്കു​ന്ന​ത്. “പാ​ളം മു​റി​ച്ചു ക​ട​ക്ക​രു​ത്’’ എ​ന്നെ​ഴു​തി​യ സ്ഥ​ല​ത്തു​കൂ​ടി​ത്ത​ന്നെ പാ​ളം മു​റി​ച്ചു​ക​ട​ക്കു​ന്ന എ​ത്ര​യോ യാ​ത്ര​ക്കാ​രു​ണ്ട്. മേ​ൽ​പ്പാ​ലം വ​ഴി​യു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് പ​ല​രും ഇ​ത്ത​രം പാ​ളം മു​റി​ച്ചു​ക​ട​ക്ക​ൽ ന​ട​ത്തു​ന്ന​ത്. ന​മ്മു​ടെ പ​ല റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും പ്രാ​യ​മാ​യ​വ​ർ​ക്കും മ​റ്റും പാ​ള​ത്തി​നു മ​റു​ക​ര​യെ​ത്താ​ൻ ഇ​ത്ത​രം കു​റു​ക്കു​വ​ഴി​ക​ൾ സ്വീ​ക​രി​ക്കു​ക​യേ നി​വൃ​ത്തി​യു​ള്ളൂ. പ​ല​രും അ​പ​ക​ട​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ന്ന​തു ഭാ​ഗ്യം​കൊ​ണ്ടാ​ണ്.

ഓ​ടു​ന്ന ട്രെ​യി​നി​ൽ ചാ​ടി​ക്ക​യ​റു​ന്ന​തും ചാ​ടി​യി​റ​ങ്ങു​ന്ന​തും എ​ത്ര​യോ അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു. ഇ​ട​പ്പ​ള്ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ, ഓ​ടു​ന്ന ട്രെ​യി​നി​ൽ​നി​ന്നി​ങ്ങു​ന്പോ​ൾ പാ​ള​ത്തി​നും ട്രെ​യി​നി​നും ഇ​ട​യി​ൽ വീ​ണു യു​വ​തി​യു​ടെ ഇ​ട​തു​കൈ അ​റ്റു​പോ​യ സം​ഭ​വം ന​ട​ന്ന​തു ക​ഴി​ഞ്ഞ മാ​സ​മാ​ണ്. ചെ​ന്നൈ സെ​ന്‍റ് തോ​മ​സ് മൗ​ണ്ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം സ​ബ​ർ​ബ​ൻ ട്രെ​യി​നി​ന്‍റെ വാ​തി​ൽ​പ്പ​ടി​യി​ൽ നി​ന്നു സ​ഞ്ച​രി​ച്ച ആ​റു​പേ​ർ കോ​ൺ​ക്രീ​റ്റ് ഭി​ത്തി​യി​ലി​ടി​ച്ചു മ​രി​ച്ച സം​ഭ​വം ന​ട​ന്ന​തു ര​ണ്ടു​മാ​സം മു​ന്പാ​ണ്. ഇ​തി​ൽ കൗ​മാ​ര​ക്കാ​രാ​യ മൂ​ന്നു​പേ​രു​മു​ണ്ടാ​യി​രു​ന്നു. സ​മാ​ന​മാ​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ച് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​യി​രു​ന്നു ഈ ​അ​പ​ക​ട​വും. ട്രെ​യി​നി​ന്‍റെ വാ​തി​ൽ​പ്പ​ടി​യി​ലി​രു​ന്നു​ള്ള യാ​ത്ര നി​യ​മ​വി​രു​ദ്ധ​മാ​ണ്. എ​ന്നാ​ലും പ​ല ട്രെ​യി​നു​ക​ളി​ലും ഇ​പ്പോ​ഴും ആ​ളു​ക​ൾ ഇ​ത്ത​ര​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​തു കാ​ണാം. ഉ​ത്ത​രേ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ ഒ​രു​കാ​ല​ത്ത് ട്രെ​യി​നി​നു മു​ക​ളി​ലി​രു​ന്നു​വ​രെ യാ​ത്ര ചെ​യ്യു​ന്ന ഗ്രാ​മീ​ണ​രു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​രം യാ​ത്ര​ക​ൾ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​ട്ടു​മു​ണ്ട്. പ​ക്ഷേ, കേ​ര​ളം പോ​ലെ കു​റെ​ക്കൂ​ടി പൗ​ര​ബോ​ധ​വും ജാ​ഗ്ര​ത​യും കാ​ണി​ക്കേ​ണ്ട ജ​ന​ങ്ങ​ളു​ള്ള സം​സ്ഥാ​ന​ത്തും തി​ക​ഞ്ഞ അ​ശ്ര​ദ്ധ വി​ളി​ച്ചു​വ​രു​ത്തു​ന്ന അ​പ​ക​ട​ങ്ങ​ൾ അ​പൂ​ർ​വ​മ​ല്ലാ​താ​യി​രി​ക്കു​ന്നു.

കേ​ര​ള​ത്തി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്നു​ണ്ട്. അ​നാ​വ​ശ്യ​മാ​യ കാ​ല​താ​മ​സ​മാ​ണു പ​ലേ​ട​ത്തും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​തു​മൂ​ലം ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു വി​ട്ടി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ജ​നം മാ​സ​ങ്ങ​ളാ​യി യാ​ത്രാ​ദു​രി​തം അ​നു​ഭ​വി​ക്കു​ന്നു. ക​ന​ത്ത മ​ഴ​യി​ൽ മ​ണ്ണി​ടി​ഞ്ഞു​വീ​ണ പ​ല സ്ഥ​ല​ത്തും ഈ ​മ​ണ്ണൊ​ക്കെ പൂ​ർ​ണ​മാ​യി നീ​ക്കി​യി​ട്ടി​ല്ല. കോ​ട്ട​യം അ​തി​ര​ന്പു​ഴ പാ​റോ​ലി​ക്ക​ൽ റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഗു​ഡ്സ് ട്രെ​യി​നി​നു മു​ക​ളി​ലേ​ക്കു മ​രം മ​റി​ഞ്ഞു​വീ​ണ​ത് ഈ ​മ​ൺ​സൂ​ൺ ആ​രം​ഭ​ത്തി​ലാ​ണ്. വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​തു​മൂ​ലം വ​ലി​യൊ​രു അ​പ​ക​ടം ഒ​ഴി​വാ​യി. ച​ങ്ങ​നാ​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പ​ഴ​യ ക​വാ​ട​ത്തി​നു സ​മീ​പം ക​ട​പു​ഴ​കി​വീ​ണ കൂ​റ്റ​ൻ മ​രം ഇ​നി​യും വെ​ട്ടി​മാ​റ്റി​യി​ട്ടി​ല്ല. കാ​സ​ർ​ഗോ​ട്ട് റെ​യി​ൽ​പാ​ള​ത്തി​ലൂ​ടെ ഇ​യ​ർ​ഫോ​ണി​ലൂ​ടെ പാ​ട്ടു കേ​ട്ടു ന​ട​ന്നു​പോ​യ ര​ണ്ട് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ട്രെ​യി​നി​ടി​ച്ചു മ​രി​ച്ച​തു ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ്. ലോ​ക്കോ പൈ​ല​റ്റ് തു​ട​ർ​ച്ച​യാ​യി ഹോ​ൺ മു​ഴ​ക്കി​യെ​ങ്കി​ലും അ​വ​ർ അ​തു കേ​ട്ടി​ല്ല. ല​ക്നോ​യി​ൽ പാ​ള​ത്തി​ലൂ​ടെ ഇ​യ​ർ​ഫോ​ണി​ൽ പാ​ട്ടു കേ​ട്ടു ന​ട​ന്നു​പോ​യ ആ​റു​പേ​ർ ട്രെ​യി​നി​ടി​ച്ചു കൊ​ല്ല​പ്പെ​ട്ട​ത് ഈ ​സം​ഭ​വ​ത്തി​ന് ഒ​രു മാ​സം മു​ന്പു മാ​ത്ര​മാ​ണ്.

റെ​യി​ൽ​പാ​ള​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​ലെ റോ​ഡു​ക​ളി​ലും അ​ശ്ര​ദ്ധ മൂ​ല​മു​ള്ള അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ​പ്പോ​ലും അ​ന​വ​ധാ​ന​ത മൂ​ലം ഏ​റെ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്നു. സെ​ൽ​ഫി ഭ്ര​മ​മാ​ണ് യാ​ത്ര​യി​ൽ അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്ന മ​റ്റൊ​രു കാ​ര​ണം. പൊ​തു​നി​ര​ത്തി​ൽ​ക്കൂ​ടി സ്ഥ​ല​കാ​ല​ബോ​ധ​മി​ല്ലാ​തെ സ്‌​മാ​ർ​ട്ട് ഫോ​ൺ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടു ന​ട​ന്നു​പോ​കു​ന്ന​വ​ർ അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തു​ക​യാ​ണ്. വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലെ കു​ന്നി​ൻ​മു​ക​ളി​ലും തി​ട്ട​ക​ളി​ലും നി​ന്ന് സെ​ൽ​ഫി എ​ടു​ക്കു​ന്ന​വ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന എ​ത്ര​യോ സം​ഭ​വ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. എ​ന്നി​ട്ടും ജാ​ഗ്ര​ത തെ​ല്ലും കൂ​ടു​ന്നി​ല്ല.

ക​ഴി​ഞ്ഞ വ​ർ​ഷം കേ​ര​ള​ത്തി​ൽ നാ​ല്പ​തി​നാ​യി​ര​ത്തോ​ളം വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ 4035 പേ​ർ കൊ​ല്ല​പ്പെ​ട്ടു. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രു​ടെ അ​ശ്ര​ദ്ധ​യാ​ണു പ​ല അ​പ​ക​ട​ങ്ങ​ൾ​ക്കും മൂ​ല​കാ​ര​ണം. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഉ​റ​ക്ക​മി​ള​ച്ചു വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​ന്‍റെ ദു​ര​ന്ത​ങ്ങ​ൾ നി​ര​വ​ധി നാം ​ഈ​യി​ടെ​യും ക​ണ്ടു. സം​ഗീ​ത​ജ്ഞ​ൻ ബാ​ല​ഭാ​സ്ക​റി​നും കു​ടും​ബ​ത്തി​നും നേ​രി​ട്ട അ​പ​ക​ടം ഈ ​വി​ഷ​യം ഏ​റെ ച​ർ​ച്ച​ചെ​യ്യാ​നി​ട​യാ​ക്കി.

റോ​ഡു​ക​ൾ ക​ളി​സ്ഥ​ല​ങ്ങ​ളാ​യി മാ​റു​ന്ന​തും റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള ക​ളി​സ്ഥ​ല​ങ്ങി​ൽ​നി​ന്നു പ​ന്ത് റോ​ഡി​ലേ​ക്കു വീ​ണ​തെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ അ​പ​ക​ട​മു​ണ്ടാ​കു​ന്ന​തും അ​പൂ​ർ​വ​മ​ല്ല. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്ക് ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ലാ​വും പൊ​ടു​ന്ന​നെ പ​ന്തെ​ടു​ക്കാ​ൻ കു​ട്ടി​ക​ൾ റോ​ഡി​ലേ​ക്കി​റങ്ങു​ന്ന​ത്. വീ​തി കു​റ​ഞ്ഞ​വ​യാ​ണു ന​മ്മു​ടെ റോ​ഡു​ക​ൾ ഒ​ട്ടു​മി​ക്ക​തും. പ​ലേ​ട​ത്തും ന​ട​പ്പാ​ത​ക​ളി​ല്ല. ഇ​നി ന​ട​പ്പാ​ത​യു​ണ്ടെ​ങ്കി​ൽ​പ്പോ​ലും നി​ര​ത്തി​ലേ​ക്കി​റ​ങ്ങി ന​ട​ന്ന് അ​പ​ക​ടം വി​ല​യ്ക്കു വാ​ങ്ങു​ന്ന​വ​രു​മു​ണ്ട്. അ​ശ്ര​ദ്ധ​മാ​യ പാ​ർ​ക്കിം​ഗ് മ​റ്റൊ​രു അ​പ​ക​ട​കാ​ര​ണ​മാ​ണ്. റോ​ഡി​ലാ​യാ​ലും റെ​യി​ൽ​പാ​ള​ത്തി​ലാ​യാ​ലും ഒ​ഴി​വാ​ക്കാ​വു​ന്ന അ​പ​ക​ട​ങ്ങ​ൾ ഏ​റെ​യു​ണ്ടാ​കു​ന്നു. അ​ധി​കൃ​ത​ർ​ക്കൊ​പ്പം ജ​ന​ങ്ങ​ളും ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ​രൂ​ക​രാ​ക​ണം.