തലപ്പത്തെ ചേരിപ്പോര് സിബിഐക്കു നാണക്കേട്
കു​റ്റാ​ന്വേ​ഷ​ണ​രം​ഗ​ത്തു സി​ബി​ഐ(​സെ​ൻ​ട്ര​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ) ജ​ന​ങ്ങ​ളു​ടെ മ​ന​സി​ൽ ന​ല്ലൊ​രു പ്ര​തി​ച്ഛാ​യ സൃ​ഷ്‌​ടി​ച്ചി​രു​ന്നു. എ​ത്ര വ​ലി​യ നൂ​ലാ​മാ​ല​ക​ളു​ള്ള കേ​സാ​യാ​ലും അ​തെ​ല്ലാം ശാ​സ്ത്രീ​യ​മാ​യി അ​ഴി​ച്ചെ​ടു​ത്ത് കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ സി​ബി​ഐ​ക്കു ക​ഴി​യു​മെ​ന്നു സാ​ധാ​ര​ണ​ക്കാ​ർ ക​രു​തി​പ്പോ​ന്നു. ആ ​ധാ​ര​ണ​യെ പോ​ഷി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ക​ഥ​ക​ളും സി​നി​മ​ക​ളും ഉ​ണ്ടാ​വു​ക​യും ചെ​യ്തു. മി​ക​വും നി​ഷ്പ​ക്ഷ​ത​യും ശാ​സ്ത്രീ​യ​ത​യു​മു​ള്ള അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യെ​ന്ന പ്ര​തി​ച്ഛാ​യ​യു​ള്ള​തു​കൊ​ണ്ടാ​ണു വി​വാ​ദ​മു​യ​ർ​ത്തു​ന്ന പ​ല കേ​സു​ക​ളും സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​ല​പ്പോ​ഴും ഉ​യ​രാ​റു​ള്ള​ത്. എ​ന്നാ​ൽ സി​ബി​ഐ എ​പ്പോ​ഴും ആ ​പ്ര​തി​ച്ഛാ​യ​യ്ക്കൊ​ത്തു നി​ല​കൊ​ണ്ടു എ​ന്നു പ​റ​യാ​നാ​വി​ല്ല.

“കൂ​ട്ടി​ല​ട​ച്ച ത​ത്ത’’ എ​ന്നു യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു പ്ര​തി​പ​ക്ഷം വി​മ​ർ​ശി​ച്ച സി​ബി​ഐ പി​ന്നീ​ട് എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തും ഇ​തേ രീ​തി​യി​ൽ വി​മ​ർ​ശി​ക്ക​പ്പെ​ടു​ന്നു. എ​ന്നാ​ലി​പ്പോ​ൾ സി​ബി​ഐ ത​ല​പ്പ​ത്തു​ണ്ടാ​യി​രി​ക്കു​ന്ന പൊ​ട്ടി​ത്തെ​റി വ​ള​രെ ഗു​രു​ത​ര​മാ​ണ്. സി​ബി​ഐ സ്പെ​ഷ​ൽ ഡ​യ​റ​ക്‌​ട​ർ രാ​കേ​ഷ് അ​സ്താ​ന​യെ കൈ​ക്കൂ​ലി​ക്കേ​സി​ൽ പ്ര​തി​യാ​ക്കി സി​ബി​ഐ​ത​ന്നെ കേ​സെ​ടു​ത്തി​രി​ക്കു​ന്നു. സി​ബി​ഐ​യി​ലെ ര​ണ്ടാ​മ​ത്തെ പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് അ​സ്താ​ന; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ശ്വ​സ്ത​നും. ക​ള്ള​പ്പ​ണ​മി​ട​പാ​ടി​ന്‍റെ പേ​രി​ൽ കു​റ്റാ​രോ​പി​ത​നാ​യ മൊ​യി​ൻ ഖു​റേ​ഷി എ​ന്ന ഇ​റ​ച്ചി ക​യ​റ്റു​മ​തി​ക്കാ​ര​നെ​തി​രേ​യു​ള്ള കേ​സി​ൽ ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​തീ​ഷ് സാ​ന എ​ന്ന വ്യ​വ​സാ​യി ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​സ്താ​ന​യ്ക്കെ​തി​രേ സി​ബി​ഐ പ്ര​ഥ​മ​വി​വ​ര റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഖു​റേ​ഷി​ക്കു സ​ഹാ​യ​ക​മാ​യ നി​ല​പാ​ടു സ്വീ​ക​രി​ച്ച​തി​ന് അ​യാ​ളി​ൽ​നി​ന്ന് അ​സ്താ​ന കോ​ഴ കൈ​പ്പ​റ്റി​യെ​ന്നാ​ണു കേ​സ്.

ക​ള്ള​പ്പ​ണ​ക്കേ​സി​ൽ​നി​ന്നു ത​ല​യൂ​രാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​സ്താ​ന​യ്ക്ക് അ​ഞ്ചു​കോ​ടി രൂ​പ കൈ​ക്കൂ​ലി ന​ൽ​കാ​ൻ ഖു​റേ​ഷി ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നാ​ണു സാ​ന വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഈ ​കേ​സി​ൽ ഇ​ട​നി​ല​ക്കാ​ര​നെ​ന്നു സം​ശ​യി​ക്കു​ന്ന മ​നോ​ജ് പ്ര​സാ​ദ് എ​ന്ന​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ദു​ബാ​യി​യി​ൽ സാ​ന്പ​ത്തി​ക സ്ഥാ​പ​നം ന​ട​ത്തു​ന്ന​യാ​ളാ​ണു പ്ര​സാ​ദ്. ഇ​യാ​ളു​ടെ അ​റ​സ്റ്റി​നു ശേ​ഷം ന​ട​ന്ന ഒ​ന്പ​തു ഫോ​ൺ കോ​ളു​ക​ളാ​ണു സി​ബി​ഐ​ക്കു പി​ടി​വ​ള്ളി​യാ​യി​രി​ക്കു​ന്ന​ത്. അ​റ​സ്റ്റി​നെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യാ​ൻ അ​സ്താ​ന മ​റ്റൊ​രു ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യി​ലെ ഉ​ന്ന​ത​നു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ട​തും തെ​ളി​വാ​യി. ക​ഴി​ഞ്ഞ ഡി​സം​ബ​റി​നു​ശേ​ഷം ഇ​തു​വ​രെ ര​ണ്ടു കോ​ടി രൂ​പ അ​സ്താ​ന​യ്ക്കു കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നാ​ണു സ​തീ​ഷ് സാ​ന മ​ജി​സ്ട്രേ​റ്റ് മു​ന്പാ​കെ മൊ​ഴി ന​ൽ​കി​യി​ട്ടു​ള്ള​ത്. അ​സ്താ​ന​യെ നേ​രി​ട്ടു ക​ണ്ട​താ​യോ ബ​ന്ധ​പ്പെ​ട്ട​താ​യോ സാ​ന​യു​ടെ മൊ​ഴി​യി​ലി​ല്ല.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ അ​സ്താ​ന സ​ർ​ക്കാ​രി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ, സി​ബി​ഐ ത​ല​വ​ൻ അ​ലോ​ക് വ​ർ​മ​യാ​ണു ഖു​റേ​ഷി കേ​സി​ൽ കൈ​ക്കൂ​ലി വാ​ങ്ങി​യ​തെ​ന്ന് ആ​രോ​പി​ച്ചി​രു​ന്നു. സി​ബി​ഐ ഡ​യ​റ​ക്‌​ട​ർ​ക്കു കൈ​ക്കൂ​ലി ന​ൽ​കി​യ​താ​യി സ​തീ​ഷ് സാ​ന ചോ​ദ്യം​ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​ക്ക​യ​ച്ച ക​ത്തി​ൽ അ​സ്താ​ന പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. അ​ഴി​മ​തി, കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ, സു​പ്ര​ധാ​ന കേ​സു​ക​ളി​ൽ അ​നാ​വ​ശ്യ​മാ​യി ഇ​ട​പെ​ട​ൽ തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളും അ​സ്താ​ന സി​ബി​ഐ ത​ല​വ​ൻ അ​ലോ​ക് വ​ർ​മ​യ്ക്കെ​തി​രേ ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​രു​വ​രും ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​യ​ർ​ത്തി സി​ബി​ഐ​യു​ടെ പ്ര​തി​ച്ഛാ​യ ത​ക​ർ​ത്തു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ സ​ർ​ക്കാ​ർ എ​ന്തു ചെ​യ്യു​ക​യാ​യി​രു​ന്നു എ​ന്ന ചോ​ദ്യം ഉ​യ​രു​ന്നു.

അ​സ്താ​ന കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​ക്കു ക​ത്തു ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​സ്താ​ന​യ്ക്കെ​തി​രേ​യു​ള്ള കേ​സു​ക​ൾ അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന വാ​ർ​ത്ത സി​ബി​ഐ പു​റ​ത്തു​വി​ട്ട​ത്. സ്റ്റെ​ർ​ലിം​ഗ് ബ​യോ​ടെ​ക് വാ​യ്പാ കും​ഭ​കോ​ണ​ക്കേ​സി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​യാ​ളാ​ണ് അ​സ്താ​ന. അ​ങ്ങ​നെ​യൊ​രാ​ളെ സി​ബി​ഐ​യി​ലെ ഉ​ന്ന​ത​പ​ദ​വി​യി​ലേ​ക്കു നി​യോ​ഗി​ക്കു​ന്ന​തി​നെ അ​ലോ​ക് വ​ർ​മ എ​തി​ർ​ത്തി​രു​ന്നു.

ഗു​ജ​റാ​ത്ത് കേ​ഡ​ർ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​സ്താ​ന അ​ഗ​സ്ത വെ​സ്റ്റ്‌​ല​ൻ​ഡ് അ​ഴി​മ​തി, വി​ജ​യ് മ​ല്യ​യു​ടെ ബാ​ങ്ക് ത​ട്ടി​പ്പു കേ​സ് എ​ന്നി​വ​യു​ടെ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. സി​ബി​ഐ മേ​ധാ​വി അ​ലോ​ക് വ​ർ​മ​യും തൊ​ട്ടു താ​ഴെ​യു​ള്ള അ​സ്താ​ന​യും ത​മ്മി​ലു​ള്ള പോ​രി​നു പ​ല അ​ടി​യൊ​ഴു​ക്കു​ക​ളും ഉ​ണ്ടാ​യി​രി​ക്കാം. ആ​റ് അ​ഴി​മ​തി​ക്കേ​സു​ക​ളി​ൽ അ​സ്താ​ന​യ്ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര്യം സി​ബി​ഐ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 21നു ​കേ​ന്ദ്ര വി​ജി​ല​ൻ​സ് ക​മ്മീ​ഷ​നെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​ലോ​ക് വ​ർ​മ​യ്ക്കെ​തി​രേ പ​ത്ത് അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് അ​സ്താ​ന ഇ​തി​നെ നേ​രി​ട്ട​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കു​റ്റാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ സി​ബി​ഐ​യു​ടെ ത​ല​പ്പ​ത്തു​ള്ള ര​ണ്ടു​പേ​ർ ത​മ്മി​ലു​ള്ള ഈ ​പോ​രാ​ട്ടം ആ ​ഏ​ജ​ൻ​സി​ക്ക് ഏ​ൽ​പ്പി​ക്കു​ന്ന ക​ള​ങ്കം കു​റ​ച്ചൊ​ന്നു​മ​ല്ല. ഏ​റെ​നാ​ളാ​യി നീ​റി​പ്പി​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​പോ​രു ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്കും കേ​ന്ദ്ര​സ​ർ​ക്കാ​രി​നും എ​ങ്ങ​നെ ക​ഴി​യു​ന്നു?

സി​ബി​ഐ​യു​ടെ മാ​ത്ര​മ​ല്ല, കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ​യും വി​ശ്വാ​സ്യ​ത​യെ ചോ​ദ്യം ചെ​യ്യു​ന്ന​താ​ണീ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ. അ​സ്താ​ന ഒ​ന്നാം പ്ര​തി​യാ​യ കോ​ഴ​ക്കേ​സി​ൽ, ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ റി​സ​ർ​ച്ച് ആ​ൻ​ഡ് അ​നാ​ലി​സി​സ് വിം​ഗ്(​റോ)​സ്‌​പെ​ഷ​ൽ ഡ​യ​റ​ക്‌​ട​ർ സാ​മ​ന്ത് കു​മാ​ർ ഗോ​യ​ലും അ​ന്വേ​ഷ​ണം നേ​രി​ടു​ന്നു​ണ്ട്. രാ​ജ്യ​ത്തെ ഉ​ന്ന​ത കു​റ്റാ​ന്വേ​ഷ​ണ, രഹസ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ ത​ല​പ്പ​ത്തു​ള്ള​വ​ർ ഇ​ത്ത​രം വി​വാ​ദ​ങ്ങ​ളി​ൽ​പെ​ടു​ന്ന​ത് അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ൽ രാ​ജ്യ​ത്തി​നു നാ​ണ​ക്കേ​ടു​ണ്ടാ​ക്കും. ത​ന്നെ വ​ധി​ക്ക​ാൻ ഇ​ന്ത്യ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​യ റോ ​ശ്ര​മി​ച്ചെ​ന്നു ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റ് സി​രി​സേ​ന ഈ​യി​ടെ ത​ന്‍റെ കാ​ബി​ന​റ്റ് യോ​ഗ​ത്തി​ൽ പ​റ​ഞ്ഞ​തു വ​ലി​യ വി​വാ​ദ​മു​യ​ർ​ത്തി​യി​രു​ന്നു. റോ ​പോ​ലെ​യു​ള്ള ര​ഹ​സ്യാ​ന്വേ​ഷ​ണ സം​ഘ​ട​ന​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ജോ​ലി​യു​ടെ ഭാ​ഗ​മാ​യി അ​തീ​വ​ര​ഹ​സ്യ​മാ​യി ചെ​യ്യേ​ണ്ട ചി​ല ദൗ​ത്യ​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര​കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ക ഇ​ന്ത്യ​യു​ടെ ന​യ​മ​ല്ല. അ​തു വ്യ​ക്ത​മാ​ക്കേ​ണ്ട​ത് ഈ ​രാ​ജ്യ​ത്തെ സ​ർ​ക്കാ​രി​ന്‍റെ ചു​മ​ത​ല​യാ​ണ്.

അ​സ്താ​ന​യും സാ​മ​ന്ത് കു​മാ​റും ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന ഇ​പ്പോ​ഴ​ത്തെ കേ​സ് സ​ങ്കീ​ർ​ണ​മാ​യ പ​ല ഘ​ട്ട​ങ്ങ​ൾ ക​ട​ന്നു​പോ​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യും ഭ​ര​ണ​ക​ക്ഷി​യു​മാ​യും ഉ​റ്റ​ബ​ന്ധം പു​ല​ർ​ത്തു​ന്ന അ​സ്താ​ന​യ്ക്കെ​തി​രേ എ​ഫ്ഐ​ആ​ർ ത​യാ​റാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തെ​ക്കു​റി​ച്ചു സ​ർ​ക്കാ​രി​നു പ്ര​തി​ക​രി​ക്കാ​തി​രി​ക്കാ​നാ​വി​ല്ല.

രാ​ജ്യ​ത്തെ ഉ​ന്ന​ത അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യി​ൽ രാ​ഷ്‌​ട്രീ​യ​ക്കാ​രു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​വു​ന്ന​തി​നെ​ക്കു​റി​ച്ചു മു​ന്പും പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​ഴി​മ​തി​ക്കേ​സു​ക​ളി​ൽ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തു​പോ​ലു​ള്ള ഏ​ജ​ൻ​സി​ക​ളു​ടെ ത​ല​പ്പ​ത്തി​രി​ക്കു​ന്ന​തു ജ​ന​ങ്ങ​ൾ​ക്ക് ആ ​സം​വി​ധാ​ന​ത്തി​ൽ അ​വി​ശ്വാ​സം ഉ​ള​വാ​ക്കും. ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ലു​ള്ള ശീ​ത​സ​മ​രം മാ​ത്ര​മാ​യി ഇ​തി​നെ കാ​ണാ​നാ​വി​ല്ല. അ​ഴി​മ​തി​ക്കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഏ​ജ​ൻ​സി​ത​ന്നെ അ​ഴി​മ​തി​യാ​രോ​പ​ണ​ത്തി​ന്‍റെ ചെ​ളി​ക്കു​ണ്ടി​ൽ വീ​ഴു​ന്പോ​ൾ ആ​രെ, എ​ന്തി​നെ, എ​ങ്ങ​നെ വി​ശ്വ​സി​ക്കു​മെ​ന്ന അ​ങ്ക​ലാ​പ്പി​ലാ​വും ജ​നം.