വിരട്ടൽ വേണ്ട, അവർ ജോലി ചെയ്യട്ടെ
ഉ​ദ്യോ​ഗ​സ്ഥ​രെ വി​ര​ട്ടി​യും അ​വ​രു​ടെ മേ​ൽ ദു​സ്വാ​ധീ​നം പ്ര​യോ​ഗി​ച്ചും ത​ങ്ങ​ളു​ടെ അ​ന്യാ​യ​മാ​യ ഇ​ഷ്‌​ട​ങ്ങ​ൾ സാ​ധി​ച്ചെ​ടു​ക്കാ​ൻ ചി​ല രാ​ഷ്‌​ട്രീ​യ​ക്കാ​ർ​ക്കു പ്ര​വ​ണ​ത​യു​ണ്ട്. രാ​ഷ്‌​ട്രീ​യ​ക്കാ​രു​ടെ ഇ​ഷ്‌​ടാ​നി​ഷ്‌​ട​ങ്ങ​ൾ അ​വ​ർ പ​റ​യാ​തെ​ത​ന്നെ മ​ന​സി​ലാ​ക്കി അ​വ​ർ​ക്കു​വേ​ണ്ടി വ​ഴി​വി​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ധാ​രാ​ള​മു​ള്ള​പ്പോ​ൾ, രാ​ഷ്‌​ട്രീ​യ​ക്കാ​ർ​ക്കു വ​ഴ​ങ്ങാ​തെ നീ​തി​യോ​ടും നി​യ​മ​ത്തോ​ടും ചേ​ർ​ന്നു നി​ൽ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വ​ള​രെ ക​ഷ്‌​ട​പ്പെ​ടേ​ണ്ടി​വ​രും. ഉ​ദ്യോ​ഗ​സ്ഥ​ർ ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കേ​ണ്ട​വ​രാ​ണ്. അ​വ​ർ ആ​രു​ടെ​യെ​ങ്കി​ലും ച​ട്ടു​ക​മാ​കേ​ണ്ട​വ​ര​ല്ല. ഭ​ര​ണാ​ധി​കാ​രി​ക​ൾ ജ​ന​ന​ന്മ​യ്ക്കു​വേ​ണ്ടി​യും നി​യ​മാ​നു​സൃ​ത​മാ​യു​മാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ങ്കി​ൽ, അ​ത​നു​സ​രി​ച്ചു​ള്ള ഉ​ത്ത​ര​വു​ക​ളാ​ണു പു​റ​പ്പെ​ടു​വി​ക്കു​ന്ന​തെ​ങ്കി​ൽ, ഉ​ദ്യോ​ഗ​സ്ഥ​ർ വി​ഷ​മി​ക്കേ​ണ്ടി​വ​രി​ല്ല. അ​ങ്ങ​നെ​യ​ല്ലെ​ങ്കി​ൽ സം​ഘ​ർ​ഷ​ങ്ങ​ളു​ണ്ടാ​കാം. ധ​ന​വാ​ന്മാ​രും കോ​ർ​പ​റേ​റ്റു​ക​ളും ഭ​ര​ണാ​ധി​കാ​രി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന സ്ഥി​തി​യി​ലേ​ക്കെ​ത്തി​യി​രി​ക്കു​ന്നു ഈ ​രാ​ജ്യ​ത്തെ കാ​ര്യ​ങ്ങ​ൾ. പ്ര​തി​രോ​ധ ഇ​ട​പാ​ടു​ക​ളി​ൽ​പ്പോ​ലും ഇ​ത്ത​രം ബാ​ന്ധ​വ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​രു​ന്നു. ഭ​രി​ക്കു​ന്ന​വ​രു​ടെ അ​ഴി​മ​തി​ക​ൾ​ക്കു കൂ​ട്ടു​നി​ൽ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ടെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​യി. ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ൽ തി​രി​മ​റി​ക​ൾ ന​ട​ത്താ​ൻ വി​ഷ​മ​മു​ണ്ടാ​വി​ല്ല.

രാ​ജ്യ​ത്തെ സ​മു​ന്ന​ത കു​റ്റാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ സി​ബി​ഐ​യി​ൽ​പ്പോ​ലും രാ​ഷ്‌​ട്രീ​യ സ്വാ​ധീ​നം ചെ​ലു​ത്താ​നു​ള്ള ശ്ര​മം അ​ടു​ത്ത​കാ​ല​ത്തു സ​ജീ​വ​മാ​യി. അ​തു സം​ബ​ന്ധി​ച്ച ത​ർ​ക്കം ഇ​പ്പോ​ഴും തു​ട​രു​ന്നു. രാ​ഷ്‌​ട്രീ​യം ക​ളി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ദ്യോ​ഗ​സ്ഥ മേ​ധാ​വി​ക​ളും ധാ​രാ​ളം. നി​ഷ്പ​ക്ഷ​മാ​യും നീ​തി​പൂ​ർ​വ​മാ​യും ഉ​ത്ത​ര​വാ​ദി​ത്വം നി​ർ​വ​ഹി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ത​ങ്ങ​ളു​ടെ വ​രു​തി​യി​ൽ കൊ​ണ്ടു​വ​രാ​ൻ ചി​ല രാ​ഷ്‌​ട്രീ​യ​ക്കാ​ർ ഏ​തു വ​ഴി​യും പ്ര​യോ​ഗി​ക്കും.

പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മൂ​ന്നാ​റി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​തി​വു വാ​ർ​ത്ത​യാ​ണ്. മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ക്കു​ന്ന കെ​ട്ടി​ടം അ​ന​ധി​കൃ​ത​മാ​ണെ​ന്നു കാ​ട്ടി ദേ​വി​കു​ളം സ​ബ് ക​ള​ക്‌​ട​ർ ഡോ. ​രേ​ണു​രാ​ജ് ന​ൽ​കി​യ സ്റ്റോ​പ്പ് മെ​മ്മോ അ​വി​ട​ത്തെ ജ​ന​പ്ര​തി​നി​ധി​യു​ടെ സ​മ​നി​ല തെ​റ്റി​ച്ചു. മെ​മ്മോ ന​ൽ​കി​യ സ​ബ് ക​ള​ക്‌​ട​റെ പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ അ​പ​ഹ​സി​ക്കാ​നും എം​എ​ൽ​എ തു​നി​ഞ്ഞു. പ​ഴ​യ മൂ​ന്നാ​റി​ൽ മു​തി​ര​പ്പു​ഴ​യാ​റി​നു സ​മീ​പം നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നാ​ണു റ​വ​ന്യൂ വ​കു​പ്പി​ന്‍റെ അ​നു​മ​തി ഇ​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ സ​ബ് ക​ള​ക്‌​ട​ർ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​ത്. ഒ​രു കോ​ടി​യോ​ളം രൂ​പ മു​ട​ക്കി​യാ​ണു പ​ഞ്ചാ​യ​ത്ത് ഇ​വി​ടെ വ​നി​താ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​നു കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ഈ ​നി​ർ​മാ​ണ​ത്തി​നെ​തി​രേ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ​ബ് ക​ള​ക്‌​ട​റു​ടെ ന​ട​പ​ടി നി​യ​മ​വി​ധേ​യ​മാ​യി​ട്ടു​ള്ള​താ​ണെ​ന്നു റ​വ​ന്യൂ മ​ന്ത്രി​യും ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

വ​നി​താ സ​ബ് ക​ള​ക്‌​ട​റെ​ക്കു​റി​ച്ചു എം​എ​ൽ​എ ന​ട​ത്തി​യ പ​രാ​മ​ർ​ശം നാ​ട​ൻ ഭാ​ഷാ പ്ര​യോ​ഗം എ​ന്നു പ​റ​ഞ്ഞു ല​ഘൂ​ക​രി​ക്കാ​നാ​വി​ല്ല. ഒ​രു ജ​ന​പ്ര​തി​നി​ധി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഇ​ത്ത​ര​മൊ​രു പ​രാ​മ​ർ​ശ​മു​ണ്ടാ​കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്. സ​മൂ​ഹ​ത്തി​ൽ ഏ​തൊ​രാ​ളും ചി​ല മ​ര്യാ​ദ​ക​ൾ പാ​ലി​ക്കേ​ണ്ട​തു​ണ്ട്. ഔ​ദ്യോ​ഗി​ക സ് ​ഥാ​ന​ത്തി​രി​ക്കു​ന്ന​വ​ർ പ്ര​ത്യേ​കി​ച്ചും. ആ​ർ​ക്കും അ​തി​നൊ​രു ഒ​ഴി​ക​ഴി​വ് ന​ൽ​കാ​നാ​വി​ല്ല. സ​ബ് ക​ള​ക്‌​ട​ർ ചെ​റി​യ കു​ട്ടി​യാ​ണെ​ന്നും അ​തു​കൊ​ണ്ട് "അ​വ​ൾ' എ​ന്നു വി​ളി​ക്കു​ന്ന​തി​ൽ അ​പാ​ക​ത​യി​ല്ലെ​ന്നു​മാ​ണ് എം​എ​ൽ​എ​യു​ടെ വി​ശ​ദീ​ക​ര​ണം. സ​ബ് ക​ള​ക്‌​ട​ർ​ക്കു പ്രാ​യോ​ഗി​ക ബു​ദ്ധി​യി​ല്ലെ​ന്നും സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​വ​ർ ത​ട​സം നി​ൽ​ക്കു​ക​യാ​ണെ​ന്നു​മൊ​ക്കെ എം​എ​ൽ​എ​യ്ക്കു പ​രാ​തി​യു​ണ്ട്. ഈ ​എം​എ​ൽ​എ​യു​ടെ വീ​ടി​നു സ​മീ​പം ര​ണ്ടു സെ​ന്‍റ് ഭൂ​മി കൈ​യേ​റി മ​ണ്ണി​ട്ടു നി​ക​ത്തി​യ​താ​യി പ​രാ​തി വ​ന്ന​പ്പോ​ൾ സ​ബ് ക​ള​ക്‌​ട​ർ അ​വി​ടെ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തൊ​ക്കെ ജ​ന​പ്ര​തി​നി​ധി​യെ പ്ര​കോ​പി​പ്പി​ച്ചു​ണ്ടാ​വ​ണം. പാ​ർ​ട്ടി ഓ​ഫീ​സു​ക​ളും നേ​താ​ക്ക​ന്മാ​രു​ടെ വ​സ്തു​വ​ക​ക​ളു​മൊ​ക്കെ നി​യ​മ​ത്തി​ന് അ​തീ​ത​മാ​ണോ?

അ​ടു​ത്ത​കാ​ലം​വ​രെ സ്ഥ​ലം കൈ​യേ​റ്റം മൂ​ന്നാ​റി​ൽ പ​തി​വാ​യി​രു​ന്നു. വി​എ​സ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു ന​ട​ന്ന കൈ​യേ​റ്റ​മൊ​ഴി​പ്പി​ക്ക​ൽ അ​ക്കാ​ല​ത്ത് ഏ​റെ വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി​യ​ല്ലോ. പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ൾ ഇ​ടി​ച്ചു ത​ക​ർ​ത്ത​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ ഇ​നി നേ​രെ​യാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ച്ച​വ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി. കൈ​യേ​റ്റ​മൊ​ഴി​പ്പി​ക്ക​ൽ ചി​ല ക​ല്ലു​ക​ളി​ൽ ത​ട്ടി​യ​പ്പോ​ൾ താ​നേ നി​ന്നു​പോ​യി. ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ എ​ന്ന യു​വ ഐ​എ​എ​സ് ഓ​ഫീ​സ​റെ ദേ​വി​കു​ള​ത്ത് സ​ബ് ക​ള​ക്‌​ട​റാ​യി നി​യോ​ഗി​ച്ചു. അ​ദ്ദേ​ഹ​വും ചി​ല ന​ട​പ​ടി​ക​ളെ​ടു​ത്തു. ഏ​താ​യാ​ലും അ​ധി​കം വൈ​കാ​തെ ആ ​സ​ബ് ക​ള​ക്‌​ട​ർ​ക്കു പു​തി​യ ലാ​വ​ണ​മാ​യി. പി​ന്നാ​ലെ വ​ന്ന സ​ബ് ക​ള​ക്‌​ട​റു​ടെ ഗ​തി​യും ഭി​ന്ന​മ​ല്ലാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ന​സി​ക നി​ല​യെ​ക്കു​റി​ച്ചാ​യി​രു​ന്നു നാ​ട്ടു​കാ​ര​നാ​യ മ​ന്ത്രി​യു​ടെ സം​ശ​യം. അ​ധി​കം വൈ​കാ​തെ ആ ​ഉ​ദ്യോ​ഗ​സ്ഥ​നും സ്ഥാ​ന​ഭ്രം​ശം സം​ഭ​വി​ച്ചു. പി​ന്നീ​ടെ​ത്തി​യ വ​നി​താ സ​ബ് ക​ള​ക്‌​ട​റാ​ക​ട്ടെ നി​യ​മ​പ​ര​മാ​യ എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളോ​ടും കൂ​ടി എ​ടു​ത്ത തീ​രു​മാ​ന​ത്തെ ഭ​ര​ണ​ക​ക്ഷി എം​എ​ൽ​എ എ​തി​ർ​ക്കു​ക മാ​ത്ര​മ​ല്ല, ഉ​ദ്യോ​ഗ​സ്ഥ​യെ അ​ദ്ദേ​ഹം അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു. സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ക്ക​ത്ത​ക്ക​വി​ധ​മു​ള്ള അ​ധി​ക്ഷേ​പ​മാ​യി​രു​ന്നു അ​ത്.

വ​നി​താ ശാ​ക്തീ​ക​ര​ണ​ത്തി​നു​വേ​ണ്ടി മ​തി​ൽ നി​ർ​മി​ക്കാ​ൻ ഈ ​എം​എ​ൽ​എ​യും ഉ​ണ്ടാ​യി​രു​ന്നി​രി​ക്ക​ണം. അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി പൊ​തു​നി​ര​ത്തി​ൽ വാ​ഗ്ധോ​ര​ണി മു​ഴ​ക്കു​ന്ന​വ​രും വ​നി​ത​ക​ൾ​ക്കു​വേ​ണ്ടി പ്ര​സ്താ​വ​ന​യി​റ​ക്കു​ന്ന സാം​സ്കാ​രി​ക നാ​യ​ക​രും രാ​ഷ്‌​ട്രീ​യ നേ​താ​വി​നെ​തി​രേ ഉ​രി​യാ​ടി​യി​ല്ലെ​ങ്കി​ലും അ​ദ്ഭു​ത​മി​ല്ല. പ്രതിഷേധം ശക്തമായപ്പോൾ എംഎൽഎ ക്ഷമാപണം നടത്തി.

മ​ന്ത്രി​യാ​യി​രു​ന്ന തോ​മ​സ്ചാ​ണ്ടി​യു​ടെ നി​യ​മ​വി​രു​ദ്ധ നി​ലം​നി​ക​ത്ത​ലി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ച ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്‌​ട​റാ​യി​രു​ന്ന ടി.​വി. അ​നു​പ​മ​യ്ക്കും തി​രു​വ​ന​ന്ത​പു​ര​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​നു നേ​രേ ക​ല്ലേ​റു ന​ട​ത്തി​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ തേ​ടി പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ റെ​യ്ഡി​നെ​ത്തി​യ വ​നി​താ ഐ​പി​എ​സ് ഓ​ഫീ​സ​ർ​ക്കു​മൊ​ക്കെ ഉ​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ൾ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു മാ​ത്ര​മ​ല്ല നി​ഷ്പ​ക്ഷ​മാ​യും നി​യ​മ​പ​ര​മാ​യും സ്വ​ന്തം ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്ന എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മു​ള്ള മു​ന്ന​റി​യി​പ്പാ​ണ്. ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഉ​ത്ത​മ ബോ​ധ്യ​ത്തോ​ടെ​യും ജ​ന​ങ്ങ​ളോ​ടു പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യും ജോ​ലി ചെ​യ്യു​ന്ന ഓ​ഫീ​സ​ർ​മാ​രു​ടെ ആ​ത്മ​വീ​ര്യം കെ​ടു​ത്തു​ന്ന​ത് ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണ്.