നിഷ്കളങ്ക സ്നേഹത്തിന്‍റെ നക്ഷത്ര വെളിച്ചം
ലോകം മുഴുവൻ സമാധാനം കാംക്ഷിക്കുന്നു. പക്ഷേ, സമാധാനത്തിലേക്കുള്ള വഴിയിൽ തടസങ്ങൾ ഉയർത്തുന്നതു നാംതന്നെയാണ്. ക്രിസ്മസ് നല്കുന്ന നിഷ്കളങ്ക സ്നേഹത്തിൽനിന്നാണു യഥാർഥ സമാധാനം ഉരുത്തിരിയേണ്ടത്

സ​​ഹ​​വ​​ർ​​ത്തി​​ത്വ​​ത്തി​​ന്‍റെ സ​​ഹ​​വാ​​സി​​യാ​​ണു സ​​മാ​​ധാ​​നം. ശാ​​ന്തി​​ഗീ​​ത​​ങ്ങ​​ൾ സ​​മാ​​ധാ​​നാ​​ന്ത​​രീ​​ക്ഷ​​ത്തി​​ലേ ഉ​​യ​​രു​​ക​​യു​​ള്ളൂ. വീ​​ണ്ടു​​മൊ​​രു ക്രി​​സ്മ​​സി​​നെ നാം ​​വ​​ര​​വേ​​ൽ​​ക്കു​​ന്പോ​​ൾ ഇ​​ത്ത​​ര​​മൊ​​രു ശാ​​ന്തി​​യും സ​​മാ​​ധാ​​ന​​വും ന​​മു​​ക്ക് അ​​നു​​ഭ​​വ​​വേ​​ദ്യ​​മാ​​കു​​ന്നു​​ണ്ടോ? ഇ​​ല്ലെ​​ങ്കി​​ൽ നാം​​ത​​ന്നെ അ​​തി​​നു​​ത്ത​​ര​​വാ​​ദി. മ​​നു​​ഷ്യ​​ൻ​​ത​​ന്നെ​​യാ​​ണ് അ​​സ​​മാ​​ധാ​​ന​​ത്തി​​ന്‍റെ വി​​ത്തു വി​​ത​​യ്ക്കു​​ന്ന​​ത്. അ​​തി​​നു വ​​ള​​മി​​ട്ട് അ​​ക്ര​​മ​​വും വി​​ദ്വേ​​ഷ​​വും വി​​ള​​യി​​ക്കു​​ന്നു. അ​​ങ്ങ​​നെ നാം ​​വി​​ത​​ച്ച​​തു കൊ​​യ്യു​​ന്നു.

ക്രി​​സ്മ​​സ് ന​​മു​​ക്കു ന​​ൽ​​കു​​ന്ന അ​​മൂ​​ല്യ​​മാ​​യ സ്നേ​​ഹ​​സ​​ന്ദേ​​ശം ഉ​​ൾ​​ക്കൊ​​ള്ളാ​​ൻ പ​​ല​​ർ​​ക്കും ക​​ഴി​​യു​​ന്നി​​ല്ല. ദൈ​​വ​​പു​​ത്ര​​ന്‍റെ മ​​നു​​ഷ്യാ​​വ​​താ​​രം എ​​ന്ന​​തു ക്രൈ​​സ്ത​​വ​​രെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം അ​​വ​​രു​​ടെ വി​​ശ്വാ​​സ​​ജീ​​വി​​ത​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ശി​​ല​​യാ​​ണ്. ദൈ​​വ​​ത്തി​​ന്‍റെ മ​​നു​​ഷ്യാ​​വ​​താ​​ര​​ത്തി​​ന് വ്യ​​ക്ത​​മാ​​യ ചി​​ല പ​​ദ്ധ​​തി​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു. ര​​ക്ഷാ​​ക​​ര ദൗ​​ത്യ​​മാ​​ണ് അ​​തി​​ലൂ​​ടെ സാ​​ക്ഷാ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട​​ത്. ആ ​​ദി​​വ്യ​​ജ​​ന​​ന​​ത്തി​​ന്‍റെ അ​​നു​​സ്മ​​ര​​ണാ​​വേ​​ള വ്യ​​ക്തി​​ബ​​ന്ധ​​ങ്ങ​​ളും കു​​ടും​​ബ​​ബ​​ന്ധ​​ങ്ങ​​ളു​​മൊ​​ക്കെ കൂ​​ടു​​ത​​ൽ ആ​​ഹ്ലാ​​ദ​​ക​​ര​​മാ​​ക്കാ​​നും നി​​ഷ്ക​​ള​​ങ്ക​​മാ​​യ സ്നേ​​ഹം മ​​റ്റു​​ള്ള​​വ​​രി​​ലേ​​ക്കു പ​​ക​​ർ​​ന്നു​​കൊ​​ടു​​ക്കാ​​നു​​മു​​ള്ള അ​​വ​​സ​​ര​​മാ​​ക​​ണം.

രാ​​ജ്യം വ​​ലി​​യ പ്ര​​ക്ഷോ​​ഭ​​ങ്ങ​​ളി​​ലൂ​​ടെ​​യും സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യി​​ലൂ​​ടെ​​യു​​മൊ​​ക്കെ ക​​ട​​ന്നു​​പോ​​കു​​ന്ന ഈ ​​കാ​​ല​​ഘ​​ട്ട​​ത്തി​​ൽ അ​​സ്വ​​സ്ഥ​​ത​​ക​​ൾ സ്വാ​​ഭാ​​വി​​ക​​മാ​​ണ്. അ​​വി​​ടേ​​ക്കു ശാ​​ന്തി​​യു​​ടെ​​യും സ​​മാ​​ധാ​​ന​​ത്തി​​ന്‍റെ​​യും സാ​​ന്ത്വ​​ന​​ഗീ​​ത​​ങ്ങ​​ൾ ക​​ട​​ന്നു​​വ​​ര​​ണം. ക​​ടും​​പി​​ടി​​ത്ത​​ങ്ങ​​ളും താ​​ൻ​​പോ​​രി​​മ​​യും സ​​മൂ​​ഹ​​ത്തി​​ൽ ഭി​​ന്നി​​പ്പ് സൃ​​ഷ്‌​​ടി​​ക്കും. മ​​നു​​ഷ്യ​​ര​​ക്ഷ​​യ്ക്കാ​​യി പി​​റ​​ക്കാ​​ൻ യേ​​ശു​​ക്രി​​സ്തു തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത് വെ​​റു​​മൊ​​രു പു​​ൽ​​ക്കൂ​​ടാ​​യി​​രു​​ന്നു. ആ​​ട്ടി​​ട​​യ​​ർ​​ക്കാ​​യി​​രു​​ന്ന ആ​​ദ്യ​​മാ​​യി ആ ​​സ​​ദ്‌​​വാ​​ർ​​ത്ത വെ​​ളി​​പ്പെ​​ടു​​ത്ത​​പ്പെ​​ട്ട​​ത്. ലാ​​ളി​​ത്യ​​ത്തി​​ന്‍റെ എ​​ല്ലാ മ​​ഹ​​നീ​​യ​​ത​​യും യേ​​ശു​​വി​​ന്‍റെ ജ​​ന​​ന​​ത്തി​​നു​​ണ്ടാ​​യി​​രു​​ന്നു. അ​​വി​​ടെ​​നി​​ന്നു തു​​ട​​ങ്ങി​​യ പ്ര​​യാ​​ണം കാ​​ൽ​​വ​​രി​​യി​​ലെ മ​​ര​​ക്കു​​രി​​ശി​​ലെ​​ത്തും​​വ​​രെ സ്നേ​​ഹ​​ത്തി​​ന്‍റെ, ലാ​​ളി​​ത്യ​​ത്തി​​ന്‍റെ അ​​പൂ​​ർ​​വ പാ​​ഠ​​ങ്ങ​​ളാ​​ണു ന​​മു​​ക്കു പ​​ക​​ർ​​ന്നു​​ത​​ന്ന​​ത്. അ​​ധി​​കാ​​ര​​ത്തി​​ന്‍റെ ഉ​​രു​​ക്കു​​മു​​ഷ്‌​​ടി​​ക​​ള​​ല്ല, സ്നേ​​ഹ​​ത്തി​​ന്‍റെ മൃ​​ദു​​ല​​സ്പ​​ർ​​ശ​​മാ​​ണു ലോ​​ക​​ത്തി​​നു വേ​​ണ്ട​​തെ​​ന്ന് അ​​വി​​ടു​​ത്തേ​​ക്ക് അ​​റി​​യാ​​മാ​​യി​​രു​​ന്നു. ത​​ന്‍റെ പ​​ര​​സ്യ​​ജീ​​വി​​ത​​കാ​​ല​​ത്തു​​ട​​നീ​​ളം അ​​വി​​ടു​​ന്ന് ആ ​​ദി​​വ്യ​​സ്നേ​​ഹ​​മാ​​ണു ന​​മു​​ക്കു പ​​ക​​ർ​​ന്നു​​ത​​ന്ന​​തും പ​​ഠി​​പ്പി​​ച്ച​​തും.

വി​​ശ്വാ​​സ​​പ​​ര​​മാ​​യും സ​​ഭാ​​ത്മ​​ക​​മാ​​യും മാ​​ത്ര​​മ​​ല്ല ഈ ​​തി​​രു​​പ്പി​​റ​​വി​​യെ നാം ​​കാ​​ണേ​​ണ്ട​​ത്. തി​​രു​​പ്പി​​റ​​വി​​ക്ക് സാ​​ധാ​​ര​​ണ മ​​നു​​ഷ്യ​​രു​​ടെ മ​​ന​​സി​​ലു​​ള്ള സ്ഥാ​​നം നി​​ഷ്ക​​ള​​ങ്ക സ്നേ​​ഹ​​ത്തി​​ന്‍റെ​​യും നി​​ർ​​വ്യാ​​ജ​​മാ​​യ പെ​​രു​​മാ​​റ്റ​​ത്തി​​ന്‍റെ​​യും ദൈ​​വാ​​വ​​താ​​ര​​മെ​​ന്ന​​താ​​ണ്. ഉ​​ദാ​​ത്ത​​മാ​​യ ദൈ​​വ​​സ്നേ​​ഹ​​ത്തി​​ലൂ​​ടെ ന​​മു​​ക്ക് മ​​നു​​ഷ്യ​​സ്നേ​​ഹ​​ത്തി​​ന്‍റ ബാ​​ല​​പാ​​ഠ​​ങ്ങ​​ൾ പ​​ഠി​​ക്കാ​​നാ​​വും.

ദാ​​രി​​ദ്ര്യ​​ത്തി​​ന്‍റെ യ​​ഥാ​​ർ​​ഥ അ​​രൂ​​പി​​യും ക്രി​​സ്മ​​സ് ന​​മ്മെ പ​​ഠി​​പ്പി​​ക്കു​​ന്നു​​ണ്ട്. എ​​ല്ലാം തി​​ക​​ഞ്ഞ​​വ​​രാ​​കാ​​നാ​​ണു നാം ​​വ്യ​​ഗ്ര​​ത കാ​​ട്ടു​​ന്ന​​ത്. എ​​ന്നാ​​ൽ ഒ​​ന്നും ഇ​​ല്ലാ​​ത്ത അ​​വ​​സ്ഥ​​യി​​ലേ​​ക്കാ​​ണു യേ​​ശു​​നാ​​ഥ​​ൻ പി​​റ​​ന്നു​​വീ​​ണ​​ത്. ലോ​​ക​​ര​​ക്ഷ​​ക​​നു പി​​റ​​ന്നു​​വീ​​ഴാ​​ൻ കാ​​ലി​​ത്തൊ​​ഴു​​ത്തു മ​​തി​​യാ​​വു​​മാ​​യി​​രു​​ന്നു. എ​​ന്തു കി​​ട്ടി​​യാ​​ലും തൃ​​പ്തി വ​​രാ​​ത്ത​​വ​​രു​​ടെ ലോ​​ക​​ത്തി​​ൽ പു​​ൽ​​ക്കൂ​​ടി​​ന്‍റെ സ​​ന്ദേ​​ശം മ​​ന​​സി​​ലാ​​ക്കി​​യെ​​ടു​​ക്കാ​​ൻ പ്ര​​യാ​​സ​​മാ​​യി​​രി​​ക്കും. ഹേ​​റോ​​ദേ​​സി​​ന്‍റെ പ​​ട​​യാ​​ളി​​ക​​ൾ ന​​വ​​ജാ​​ത ശി​​ശു​​വി​​നെ തേ​​ടി ന​​ട​​ക്കു​​ന്പോ​​ഴും ദി​​വ്യ​​ശി​​ശു​​വി​​ന്‍റെ സം​​ര​​ക്ഷ​​ക​​രാ​​യ മ​​റി​​യ​​ത്തി​​നും യൗ​​സേ​​പ്പി​​നും ഉ​​ത്‌​​ക​​ണ്‌​​ഠ ലേ​​ശ​​വു​​മി​​ല്ലാ​​യി​​രു​​ന്നു. ഭൂ​​മി​​യി​​ൽ സ​​ന്മ​​ന​​സു​​ള്ള​​വ​​ർ​​ക്കു സ​​മാ​​ധാ​​നം എ​​ന്നാ​​ണു ദി​​വ്യ​​ശി​​ശു​​വി​​ന്‍റെ ജ​​ന​​ന​​വേ​​ള​​യി​​ൽ മാ​​ലാ​​ഖ​​മാ​​ർ പാ​​ടി​​യ​​ത്. പ​​ക്ഷേ, ന​​ല്ല മ​​ന​​സി​​ല്ലാ​​ത്ത​​വ​​ർ ആ​​ശ​​ങ്കാ​​കു​​ല​​രാ​​യി​​രു​​ന്നു, ഹേ​​റോ​​ദേ​​സി​​നെ​​പ്പോ​​ലെ. പ​​ക്ഷേ, അ​​വ​​ർ ആ ​​ആ​​ശ​​ങ്ക പു​​റ​​ത്തു കാ​​ട്ടി​​യി​​ല്ല. ത​​നി​​ക്കും ആ ​​ശി​​ശു​​വി​​നെ കാ​​ണ​​ണ​​മെ​​ന്നും ആ​​രാ​​ധി​​ക്ക​​ണ​​മെ​​ന്നും പൊ​​ളി പ​​റ​​ഞ്ഞ ഹേ​​റോ​​ദേ​​സി​​നെ​​പ്പോ​​ലു​​ള്ള​​വ​​ർ ഇ​​ന്നും ന​​മ്മു​​ടെ ഇ​​ട​​യി​​ലു​​ണ്ട്. അ​​വ​​ർ ത​​ങ്ങ​​ളു​​ടെ അ​​ധി​​കാ​​ര​​ത്തി​​നു ഭീ​​ഷ​​ണി​​യെ​​ന്നു ക​​രു​​തു​​ന്ന​​വ​​രെ​​യെ​​ല്ലാം ഇ​​ല്ലാ​​യ്മ ചെ​​യ്യാ​​ൻ തു​​നി​​യും. അ​​തി​​ന് ഏ​​ത് ഗു​​ഢ​​മാ​​ർ​​ഗ​​വും സ്വീ​​ക​​രി​​ക്കും.

പ​​രി​​മി​​തി​​ക​​ളെ​​ക്കു​​റി​​ച്ചു നി​​ര​​ന്ത​​രം പ​​രാ​​തി​​പ്പെ​​ടു​​ന്ന​​വ​​രു​​ടെ ലോ​​ക​​ത്തേ​​ക്ക് പ​​രാ​​തി​​ക​​ളേ​​തു​​മി​​ല്ലാ​​തെ​​യാ​​ണു യേ​​ശു ക​​ട​​ന്നു​​വ​​ന്ന​​ത്. കു​​റ​​വു​​ക​​ളേ​​റെ​​യു​​ണ്ടെ​​ന്നു ക​​രു​​തു​​ന്ന​​വ​​ർ ത​​ന്നേ​​ക്കാ​​ൾ കു​​റ​​ഞ്ഞ​​വ​​രെ​​ക്കു​​റി​​ച്ചു ചി​​ന്തി​​ക്കു​​ന്നി​​ല്ല. കി​​ട്ടു​​ന്ന​​തൊ​​ന്നും പോ​​രെ​​ന്നു പ​​റ​​യു​​ന്പോ​​ഴും ഒ​​ന്നും കി​​ട്ടാ​​ത്ത​​വ​​രെ​​ക്കു​​റി​​ച്ചു ന​​മു​​ക്കു ചി​​ന്ത​​യി​​ല്ല. കാ​​രു​​ണ്യ​​പ്ര​​വ​​ർ​​ത്ത​​നം ചി​​ല​​രു​​ടെ മാ​​ത്രം ചു​​മ​​ത​​ല​​യാ​​ണെ​​ന്നു ക​​രു​​തു​​ന്ന​​വ​​ർ ത​​ങ്ങ​​ളു​​ടെ സ​​ന്പാ​​ദ്യ​​ങ്ങ​​ളു​​ടെ മു​​ക​​ളി​​ൽ അ​​ട​​യി​​രി​​ക്കു​​ന്പോ​​ഴും ആ​​ർ​​ക്കും ഇ​​തൊ​​ന്നും എ​​വി​​ടേ​​ക്കും കൊ​​ണ്ടു​​പോ​​കാ​​നാ​​വി​​ല്ലെ​​ന്നു തി​​രി​​ച്ച​​റി​​യു​​ന്നി​​ല്ല.

ബേ​​ത്‌​​ല​​ഹേ​​മി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യി​​ൽ ദൈ​​വി​​ക​​പ​​ദ്ധ​​തി​​യെ​​ക്കു​​റി​​ച്ചു​​ള്ള അ​​ടി​​യു​​റ​​ച്ച വി​​ശ്വാ​​സം മ​​റി​​യ​​ത്തെ​​യും യൗ​​സേ​​പ്പി​​നെ​​യും അ​​സാ​​മാ​​ന്യ ധീ​​ര​​ത​​യോ​​ടെ പ്ര​​തി​​സ​​ന്ധി​​ക​​ളെ നേ​​രി​​ടാ​​ൻ പ്രാ​​പ്ത​​രാ​​ക്കി. ഇ​​ന്ന​​ത്തെ ലോ​​ക​​ത്തി​​നും ഈ ​​ആ​​ത്മ​​വി​​ശ്വാ​​സം അ​​നി​​വാ​​ര്യ​​മാ​​യി​​രി​​ക്കു​​ന്നു. ക്രി​​സ്മ​​സ് ന​​ൽ​​കു​​ന്ന വി​​ല​​പ്പെ​​ട്ട ദാ​​ന​​മാ​​ണു സ​​മാ​​ധാ​​നം. ഇ​​ന്നു ലോ​​കം മു​​ഴു​​വ​​ൻ തേ​​ടു​​ന്ന​​തും അ​​തു​​ത​​ന്നെ. വ്യ​​ക്തി​​ക​​ളി​​ൽ, കു​​ടും​​ബ​​ങ്ങ​​ളി​​ൽ, മ​​ത​​ങ്ങ​​ളി​​ൽ, നേ​​താ​​ക്ക​​ളി​​ൽ, സം​​ഘ​​ട​​ന​​ക​​ളി​​ൽ, ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ളി​​ൽ എ​​ന്നി​​ങ്ങ​​നെ സ​​മാ​​ധാ​​ന​​ത്തി​​നാ​​യി കേ​​ഴു​​ന്ന​​വ​​ർ ഏ​​റെ​​യാ​​ണ്. ഹൃ​​ദ​​യ​​ക​​വാ​​ടം യേ​​ശു​​വി​​നാ​​യി തു​​റ​​ന്നു​​കൊ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്കു മാ​​ത്ര​​മേ ആ ​​സ​​മാ​​ധാ​​നം അ​​നു​​ഭ​​വി​​ക്കാ​​നാ​​കൂ. ""ഇ​​താ ക​​ർ​​ത്താ​​വി​​ന്‍റെ ദാ​​സി'' എ​​ന്നു പ​​റ​​ഞ്ഞ മ​​റി​​യം ആ ​​സ​​മാ​​ധാ​​നം ആ​​വോ​​ളം ആ​​സ്വ​​ദി​​ച്ചു. സ​​ന്പ​​ത്തി​​ന്‍റെ മ​​ടി​​ത്ത​​ട്ടി​​ലും സ​​മാ​​ധാ​​ന​​മി​​ല്ലാ​​ത്ത​​വ​​ർ, അ​​ധി​​കാ​​ര​​ത്തി​​ന്‍റെ ചെ​​ങ്കോ​​ലേ​​ന്തു​​ന്പോ​​ഴും ആ​​ശ​​ങ്ക​​ക​​ളു​​ടെ മു​​ൾ​​മു​​ടി​​യേ​​ന്തു​​ന്ന​​വ​​ർ. ഇ​​തെ​​ല്ലാം ന​​മു​​ക്കു ചു​​റ്റും കാ​​ണ​​പ്പെ​​ടു​​ന്ന യാ​​ഥാ​​ർ​​ഥ്യ​​ങ്ങ​​ളാ​​ണ്. ദൈ​​വ​​മ​​ഹ​​ത്വ​​വും മ​​നു​​ഷ്യ​​ന്‍റെ സ​​ന്മ​​ന​​സും ലോ​​ക​​ത്തി​​ൽ സ​​മാ​​ധാ​​ന​​വും സ​​മ​​ന്വ​​യി​​ക്ക​​പ്പെ​​ടു​​ന്പോ​​ഴാ​​ണ് യാ​​ഥാ​​ർ​​ഥ ശാ​​ന്തി കൈ​​വ​​രി​​ക്കാ​​നാ​​വു​​ന്ന​​ത്.

ക്രി​​സ്മ​​സ് ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കു​​പോ​​ലും വി​​ല​​ക്കേ​​ർ​​പ്പെ​​ടു​​ത്താ​​ൻ പ​​ലേ​​ട​​ത്തും ശ്ര​​മം ന​​ട​​ന്നി​​ട്ടു​​ണ്ട്. ലോ​​ക​​ത്തി​​ലെ സ​​ന്പ​​ന്ന രാ​​ജ്യ​​ങ്ങ​​ളി​​ലൊ​​ന്നാ​​യ ബ്രൂ​​ണെ​​യി​​ൽ ക്രി​​സ്മ​​സി​​ന് വി​​ല​​ക്കേ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. ഇ​​ന്ത്യ​​യി​​ലെ ചി​​ല സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ക്രൈ​​സ്ത​​വ​​ർ ന​​ട​​ത്തു​​ന്ന വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ക്രി​​സ്മ​​സ് ആ​​ഘോ​​ഷി​​ക്കു​​ന്ന​​തി​​നെ​​തി​​രേ ചി​​ല തീ​​വ്ര സം​​ഘ​​ട​​ന​​ക​​ൾ മു​​ന്പു രം​​ഗ​​ത്തെ​​ത്തി​​യി​​രു​​ന്നു. ഇ​​ത്ത​​രം അ​​സ​​ഹി​​ഷ്ണു​​ക്ക​​ൾ എ​​ല്ലാ​​ക്കാ​​ല​​ത്തും സ​​മൂ​​ഹ​​ത്തെ വി​​ഷ​​ലി​​പ്ത​​മാ​​ക്കാ​​ൻ ശ്ര​​മി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കും. അ​​ഭി​​ന​​വ ഹേ​​റോ​​ദേ​​സു​​മാ​​ർ എ​​ല്ലാ​​ക്കാ​​ല​​ത്തു​​മു​​ണ്ടാ​​കും. അ​​വി​​ടെ​​യെ​​ല്ലാം പു​​ഞ്ചി​​രി തൂ​​കി​​ക്കൊ​​ണ്ട് ഉ​​ണ്ണി​​യേ​​ശു ക​​ട​​ന്നു​​വ​​രും.

ക്രി​​സ്മ​​സി​​ന്‍റെ മ​​ഹ​​ത്താ​​യ സ്നേ​​ഹ​​സ​​ന്ദേ​​ശം ന​​മ്മു​​ടെ സ​​മൂ​​ഹ​​ത്തി​​ലും ന​​ക്ഷ​​ത്ര​​ശോ​​ഭ പ​​ര​​ത്ത​​ട്ടെ. ഹിം​​സ​​യു​​ടെ​​യും അ​​സ​​ഹി​​ഷ്ണു​​ത​​യു​​ടെ​​യും അ​​സ​​മാ​​ധാ​​ന​​ത്തി​​ന്‍റെ​​യും കാ​​ർ​​മേ​​ഘ​​ങ്ങ​​ൾ മാ​​റി സ​​മാ​​ധാ​​ന​​ത്തി​​ന്‍റെ, ശാ​​ന്തി​​യു​​ടെ ദി​​വ്യ​​വെ​​ളി​​ച്ചം ലോ​​ക​​മെ​​ങ്ങും പ​​ര​​ക്ക​​ട്ടെ.

ദീ​​പി​​ക വാ​​യ​​ന​​ക്കാ​​ർ​​ക്കും അ​​ഭ്യു​​ദ​​യ​​കാം​​ക്ഷി​​ക​​ൾ​​ക്കും ഹൃ​​ദ​​യം​​ഗ​​മ​​മാ​​യ ക്രി​​സ്മ​​സ് ആ​​ശം​​സ​​ക​​ൾ.