Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഇന്ധനവില വീണ്ടും കൂട്ടുന്നു, ആരുണ്ടിവിടെ ചോദിക്കാൻ?
WhatsApp
അന്യായമായ ഇന്ധനവിലക്കയറ്റത്തെ സർക്കാരും കേന്ദ്രഭരണകക്ഷിക്കാരും ന്യായീകരിക്കുന്നതു മനസിലാക്കാം. എന്നാൽ, ജനങ്ങളുടെ ഈ ജീവൽപ്രശ്നത്തിൽ പ്രതിപക്ഷവും വിവിധ തരത്തിലുള്ള അരാഷ്ട്രീയ പ്രതികരണക്കാരുമൊക്കെ മിണ്ടാതിരിക്കുന്നതാണു ദുരൂഹം.
പൊതുജനവികാരത്തിനു പുല്ലുവില കല്പിച്ചുകൊണ്ട് ഇന്ധനവിലയും പാചകവാതകവിലയും വീണ്ടും വീണ്ടും കൂട്ടുകയാണ്. മൂന്നു ദിവസത്തെ ഇടവേളയ്ക്കുശേഷം ശനിയാഴ്ച പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയും കൂട്ടി. അതോടെ പെട്രോളിനു ലിറ്ററിന് 91.52 രൂപയും ഡീസലിന് 86.10 രൂപയുമായി കൊച്ചിയിലെ വില. രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ പെട്രോൾവില ആഴ്ചകൾക്കുമുന്പേ നൂറു രൂപ കടന്നു. ഈ നില തുടർന്നാൽ കേരളത്തിലും പെട്രോൾവില ദിവസങ്ങൾക്കകം സെഞ്ചുറിയടിക്കും. ഗാർഹികാവശ്യത്തിനുള്ള പാചകവാതകവില വ്യാഴാഴ്ച 25 രൂപ വർധിപ്പിച്ചു. ഫെബ്രുവരിയിൽ മൂന്നു തവണയായി കൂട്ടിയതു 100 രൂപ.
കൊച്ചിയിൽ 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിനു വില 801 രൂപയായി. വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില ഫെബ്രുവരിയിൽ ഒരു തവണ കൂട്ടിയിരുന്നു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില അതോടെ കൊച്ചിയിൽ 1513.50 രൂപയായി. ഇങ്ങനെ വില കൂട്ടുന്നതിനെതിരേ സംഘടിതമായ പ്രതിഷേധങ്ങൾ ഉയരാത്തതുകൊണ്ടാവണം ഇന്ധനവില വർധന തടയാനുള്ള ഒരു നീക്കവും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നില്ല.
പെട്രോൾ-ഡീസൽ വില നിയന്ത്രിക്കുന്നതിനു കേന്ദ്ര സർക്കാരിനുണ്ടായിരുന്ന അധികാരം യുപിഎ സർക്കാരിന്റെ കാലത്ത് എടുത്തുകളഞ്ഞ് നിയന്ത്രണം വിപണിക്കു വിട്ടുകൊടുത്തതോടെയാണു രാജ്യത്ത് ഇന്ധനവില കുതിച്ചുയർന്നത്. വില നിയന്ത്രണം ഉണ്ടായിരുന്ന കാലത്ത് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഉയരുന്നതിനനുസരിച്ച് ഇവിടെ വില വർധിപ്പിക്കാനാവാതെ എണ്ണക്കന്പനികൾക്കു വലിയ നഷ്ടം ഉണ്ടാകുന്നു എന്നായിരുന്നു സർക്കാർ വാദം. വില നിയന്ത്രണം ഇല്ലാതാകുന്നതോടെ, ക്രൂഡോയിലിന്റെ അന്താരാഷ്ട്രവില കൂടുകയും കുറയുകയും ചെയ്യുന്നതിനനുസരിച്ച് ഇവിടെ ഇന്ധനവില കൂടുകയോ കുറയുകയോ ചെയ്യുമെന്നും വിശദീകരിച്ചിരുന്നു.
എന്നാൽ, ഉണ്ടായ അനുഭവം മറിച്ചാണ്. ക്രൂഡോയിൽ വില ഉയർന്നപ്പോൾ ഇവിടെ പെട്രോൾ-ഡീസൽ വില കൂട്ടിയെങ്കിലും ക്രൂഡോയിൽ വില താഴ്ന്നപ്പോൾ ഇവിടെ വില കുറച്ചില്ല. ആദ്യമൊക്കെ രണ്ടാഴ്ച കൂടുന്പോഴായിരുന്നു വില പുതുക്കൽ. ഭീമമായ വിലവർധന അറിയുന്പോഴുള്ള ജനരോഷം കുറയ്ക്കാനാകണം പിന്നീടതു ദിവസേനയാക്കി. വില കൂടുന്നതു പൈസ കണക്കിനാകുന്പോൾ യഥാർഥ ആഘാതം ജനം മനസിലാക്കില്ല. യുപിഎ ഭരണകാലത്ത് ഇന്ധനവിലവർധനക്കെതിരേ സൈക്കിൾ ചവിട്ടിയും എൽപിജി സിലിണ്ടറുകളുമായി തെരുവിലിറങ്ങിയും പ്രതിഷേധിച്ച പല ബിജെപി നേതാക്കളും ഇന്നു കേന്ദ്രമന്ത്രിമാരാണ്. അന്താരാഷ്ട്ര ക്രൂഡോയിൽ വിലയുടെ കാര്യം പറഞ്ഞു തടിതപ്പുകയാണവർ.
യുപിഎ ഭരണകാലത്ത് 2013 ഡിസംബറിൽ സബ്സിഡിയുള്ള 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന്റെ വില ഡൽഹിയിൽ 417 രൂപയായിരുന്നു. ഇപ്പോഴത് ഇരട്ടിയോളമായി. എട്ടുവർഷംകൊണ്ട് ഏകദേശം 400 രൂപയുടെ വിലവർധന. പാചകവാതകവില വർധിക്കുന്പോൾ കേന്ദ്ര സർക്കാർ ആദ്യമൊക്കെ പറഞ്ഞിരുന്നതു സബ്സിഡി തുക ഉപഭോക്താവിന്റെ അക്കൗണ്ടിലേക്കു വരും എന്നായിരുന്നു. തുടക്കത്തിൽ അങ്ങനെ ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, കുറേനാളായി ഉപഭോക്താവിന്റെ അക്കൗണ്ടിലേക്കു സബ്സിഡി തുക വരുന്നില്ല. ഇതുസംബന്ധിച്ചു വ്യക്തമായ മറുപടി സർക്കാർ നൽകുന്നുമില്ല. സബ്സിഡി സൂത്രത്തിൽ നിർത്തി എന്നാണോ മനസിലാക്കേണ്ടത്? സർക്കാരിന്റെ പലവിധ ധൂത്തുകൾക്കു ഖജനാവ് വീർപ്പിക്കാൻ പാവപ്പെട്ടവനെയും സാധാരണക്കാരനെയും ഞെക്കിപ്പിഴിയുന്നതിന്റെ ഒന്നാംതരം ഉദാഹരണം. ആരുണ്ടിവിടെ ചോദിക്കാൻ എന്നാണു മനോഭാവം. അന്യായമായ ഇന്ധനവിലക്കയറ്റത്തെ സർക്കാരും കേന്ദ്രഭരണകക്ഷിക്കാരും ന്യായീകരിക്കുന്നതു മനസിലാക്കാം. എന്നാൽ, ജനങ്ങളുടെ ഈ ജീവൽപ്രശ്നത്തിൽ പ്രതിപക്ഷവും വിവിധ തരത്തിലുള്ള അരാഷ്ട്രീയ പ്രതികരണക്കാരുമൊക്കെ മിണ്ടാതിരിക്കുന്നതാണു ദുരൂഹം. സർക്കാരിന്റെ കൊള്ളയ്ക്കു പിന്തുണ നൽകുന്നതുപോലെയാണ് അവരുടെ മൗനം. ലോകത്തിൽ ഏറ്റവും കൂടിയ ഇന്ധനനികുതി ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2005-06 സാന്പത്തികവർഷം പെട്രോളിയത്തിൽ നിന്നു കേന്ദ്രസർക്കാരിനു കിട്ടിയ വരുമാനം 63,143 കോടി രൂപയായിരുന്നു. 2019-20 വർഷത്തിൽ അത് 3.34 ലക്ഷം കോടി രൂപയായി.
രാജ്യത്തു രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇന്ധനവിലവർധനയ്ക്കു തടയിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പെട്രോളിന്റെയും ഡീസലിന്റെയും പരോക്ഷ നികുതികൾ കുറയ്ക്കണമെന്നു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് നിർദേശിച്ചിരുന്നു. ഈ നികുതികൾ വിലക്കയറ്റം രൂക്ഷമാക്കുന്നത്തിൽ മുഖ്യപങ്ക് വഹിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഗതാഗതം, ആരോഗ്യരംഗം മുതലായ നിർണായക മേഖലകളിലെല്ലാം ചെലവ് വർധിക്കാൻ ഇതിടയാക്കുന്നു.
എന്നാൽ, വളരെ എളുപ്പം കിട്ടുന്ന ഈ നികുതി വരുമാനം വേണ്ടെന്നു വയ്ക്കാൻ കേന്ദ്രമോ സംസ്ഥാനങ്ങളോ തയാറല്ല. എന്നിട്ടു പരസ്പരം കുറ്റംപറയുകയും ചെയ്യും. ഇന്ധനവില കുറയ്ക്കുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചർച്ച നടത്തണമെന്നു മുന്പ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്രസർക്കാരാണു നികുതി കുറച്ച് ഇന്ധനവില കുറയ്ക്കേണ്ടതെന്നും സംസ്ഥാനത്തിന്റെ ചെലവിൽ കേന്ദ്രം രക്ഷപ്പെടേണ്ടെന്നും സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് അതിനു മറുപടി നൽകി. ഇന്ധനവില ജിഎസ്ടിയുടെ ഭാഗമാക്കുന്നതിനോട് എതിർപ്പില്ലെന്നും എന്നാൽ, അതുമൂലം സംസ്ഥാനത്തിനു നഷ്ടമാകുന്ന തുകയ്ക്ക് അഞ്ചുവർഷം കോന്പൻസേഷൻ കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ചുമലിൽ ഭാരം കെട്ടിവച്ചു രക്ഷപ്പെടാനാണു കേന്ദ്രവും സംസ്ഥാനവും ശ്രമിക്കുന്നത്. ഇന്ധനവില വർധിപ്പിക്കുന്നതു തടയാൻ മാർഗമൊന്നും ഇല്ലാത്തതല്ല. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ഒരു മാസത്തേക്കു രാജ്യത്ത് ഇന്ധനവിലയിൽ ഒരു വ്യത്യാസവും വന്നില്ല. വേണമെന്നു കേന്ദ്രസർക്കാർ തീരുമാനിച്ചാൽ കാര്യം നടക്കും. അടുത്തമാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നു എന്നതു മാത്രമാണു നേരിയ പ്രതീക്ഷയ്ക്കു വക നൽകുന്നത്.
കുഞ്ഞുങ്ങൾക്കും മാനമുണ്ട്, അവകാശങ്ങളുമുണ്ട്
ഈ കുടുംബങ്ങളുടെ കണ്ണീര് തുടയ്ക്കാൻ ആരുണ്ട്?
ബംഗാളിലെ പ്രചാരണം അതിരുവിടുമ്പോൾ
വിനോദസഞ്ചാരത്തിന്റെ പേരിൽ മതപ്രതീകങ്ങളെ അവഹേളിക്കരുത്
ലോകായുക്ത വിധിയും ജലീലിന്റെ നിലപാടും
കോവിഡ് ജാഗ്രത കൈവിടാതിരിക്കുക
കണ്ണൂരിലെ ചോരക്കളി ആവർത്തിക്കരുത്
മാവോയിസ്റ്റ് തീവ്രവാദികളും സുരക്ഷാഭീഷണിയും
ജനങ്ങളുടെ വിജയം
സമാധാനപരമായി പോളിംഗ് നടക്കട്ടെ
നാടിന്റെ നന്മയ്ക്ക് നമ്മുടെ വോട്ട്
പ്രത്യാശയുടെ ഉയിർപ്പും ജീവനിലേക്കുള്ള വഴിയും
പാദക്ഷാളനത്തിന്റെ സ്നേഹസന്ദേശം
വിവാദങ്ങൾക്കു മേൽക്കൈ; വികസനസംവാദം പിന്നോട്ട്
ഭീകര താണ്ഡവങ്ങൾ ഓർമപ്പെടുത്തുന്നത്
അരിയുടെ രാഷ്ട്രീയം
പ്രകടനപത്രികയുടെ നേരും നെറിയും
കേരളത്തിന് ഇങ്ങനെയൊരു ഒന്നാംസ്ഥാനം വേണോ?
പലിശ എഴുതിത്തള്ളാതെ എന്തിനു മോറട്ടോറിയം?
ന്യൂനപക്ഷ അധിക്ഷേപം ഝാൻസി മോഡൽ
കുഞ്ഞുങ്ങൾക്കും മാനമുണ്ട്, അവകാശങ്ങളുമുണ്ട്
ഈ കുടുംബങ്ങളുടെ കണ്ണീര് തുടയ്ക്കാൻ ആരുണ്ട്?
ബംഗാളിലെ പ്രചാരണം അതിരുവിടുമ്പോൾ
വിനോദസഞ്ചാരത്തിന്റെ പേരിൽ മതപ്രതീകങ്ങളെ അവഹേളിക്കരുത്
ലോകായുക്ത വിധിയും ജലീലിന്റെ നിലപാടും
കോവിഡ് ജാഗ്രത കൈവിടാതിരിക്കുക
കണ്ണൂരിലെ ചോരക്കളി ആവർത്തിക്കരുത്
മാവോയിസ്റ്റ് തീവ്രവാദികളും സുരക്ഷാഭീഷണിയും
ജനങ്ങളുടെ വിജയം
സമാധാനപരമായി പോളിംഗ് നടക്കട്ടെ
നാടിന്റെ നന്മയ്ക്ക് നമ്മുടെ വോട്ട്
പ്രത്യാശയുടെ ഉയിർപ്പും ജീവനിലേക്കുള്ള വഴിയും
പാദക്ഷാളനത്തിന്റെ സ്നേഹസന്ദേശം
വിവാദങ്ങൾക്കു മേൽക്കൈ; വികസനസംവാദം പിന്നോട്ട്
ഭീകര താണ്ഡവങ്ങൾ ഓർമപ്പെടുത്തുന്നത്
അരിയുടെ രാഷ്ട്രീയം
പ്രകടനപത്രികയുടെ നേരും നെറിയും
കേരളത്തിന് ഇങ്ങനെയൊരു ഒന്നാംസ്ഥാനം വേണോ?
പലിശ എഴുതിത്തള്ളാതെ എന്തിനു മോറട്ടോറിയം?
ന്യൂനപക്ഷ അധിക്ഷേപം ഝാൻസി മോഡൽ
Latest News
കോഴിക്കോട് ഇന്ന് കടുത്ത നിയന്ത്രണം
ആശുപത്രിക്ക് തീപിടിച്ച് അഞ്ച് പേർ മരിച്ചു
കോവിഡ് വാക്സിൻ: 35 വയസുകാരും ഇനി ഖത്തറിൽ മുൻഗണനാപട്ടികയിൽ
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 14.11 കോടി കടന്നു
ഹൈദരാബാദിനെ എറിഞ്ഞിട്ട് മുംബൈ; 13 റൺസ് വിജയം
Latest News
കോഴിക്കോട് ഇന്ന് കടുത്ത നിയന്ത്രണം
ആശുപത്രിക്ക് തീപിടിച്ച് അഞ്ച് പേർ മരിച്ചു
കോവിഡ് വാക്സിൻ: 35 വയസുകാരും ഇനി ഖത്തറിൽ മുൻഗണനാപട്ടികയിൽ
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 14.11 കോടി കടന്നു
ഹൈദരാബാദിനെ എറിഞ്ഞിട്ട് മുംബൈ; 13 റൺസ് വിജയം
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top