ഡെങ്കിപ്പനി വ്യാപന ഭീഷണി ഗൗവരവത്തിലെടുക്കണം
സെ​​​റോ ടൈ​​​പ്പ് 2 ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട ഡെ​​​ങ്കി വൈ​​​റ​​​സ് എ​​​ളു​​​പ്പം പ​​​ട​​​രാ​​​ൻ സാ​​​ധ‍്യ​​​ത​​​യു​​​ള്ള​​​താ​​​ണെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പും ഗൗ​​​ര​​​വ​​​മേ​​​റി​​​യ​​​താ​​​ണ്. രോ​ഗ​വ‍്യാ​പ​ന​സാ​ധ‍്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​ത്തി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ തു​ട​ങ്ങ​ണ​മെ​ന്നാ​ണ് കേ​ന്ദ്ര ആ​രോ​ഗ‍്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം.

ഡെ​​​​ങ്കി​​​​പ്പ​​​​നി​​​​യു​​​​ടെ കൂ​​​​ടു​​​​ത​​​​ൽ അ​​​​പ​​​​ക​​​​ട​​​​കാ​​​​രി​​​​യാ​​​​യ വൈ​​​​റ​​​​സ് കേ​​​​ര​​​​ള​​​​ത്തി​​​​ല​​​​ട​​​​ക്കം ക​​​​ണ്ടെ​​​​ത്തി​​​​യെ​​​​ന്ന് കേ​​​​ന്ദ്ര ആ​​​​രോ​​​​ഗ‍്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​ൽ​കി​യി​രി​ക്കു​ന്നു. കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​മേ അ​​​യ​​​ൽ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളാ​​​യ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലും ത​​​മി​​​ഴ്നാ​​​ട്ടി​​​ലും രോ​​​ഗ​​​വ‍്യാ​​​പ​​​ന​​​ത്തി​​​നു സാ​​​ധ‍്യ​​​ത​​​യു​​​ണ്ടെ​ന്നും കേ​ന്ദ്രം ന​ൽ​കി​യ മു​ന്ന​റി​യി​പ്പി​ലു​ണ്ട്. കൂ​​​ടാ​​​തെ ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശ്, ഗു​​​ജ​​​റാ​​​ത്ത്, മ​​​ധ‍്യ​​​പ്ര​​​ദേ​​​ശ്, ഉത്തർപ്രദേശ്, മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര, ഒ​​​ഡീ​​​ഷ, തെ​​​ലു​​​ങ്കാ​​​ന തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​ല്ലാം സെ​​​റോ ടൈ​​​പ്പ് 2 ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട മാ​​​ര​​​ക​​​മാ​​​യ ഡെ​​​ങ്കി വൈ​​​റ​​​സ് പ​​​ട​​​രാ​​​ൻ സാ​​​ധ‍്യ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​ണ് കേ​​​​ന്ദ്ര ആ​​​​രോ​​​​ഗ‍്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​തു കൂ​ടു​ത​ൽ അ​പ​ക​ട​കാ​രി​യാ​യ വൈ​റ​സ് ത​ന്നെ​യാ​ണെ​ന്നും എ​ന്നാ​ൽ പു​തി​യ വ​ക​ഭേ​ദ​മ​ല്ലെ​ന്നും സം​സ്ഥാ​ന ആ​രോ​ഗ‍്യ​മ​ന്ത്രി​യും ഇ​ന്ന​ലെ വി​ശ​ദീ​ക​രി​ക്കു​ക​യു​ണ്ടാ​യി.

ഡെ​ങ്കി​പ്പ​നി വ്യാ​പ​ന​ത്തി​നു സാ​ധ‍്യ​ത ഉ​ണ്ടെ​ന്ന​തും മാ​ര​ക​മാ​യ ഇ​ന​മാ​ണ് പ​ട​രാ​ൻ ഇ​ട​യു​ള്ള​ത് എ​ന്ന​തും ഗൗ​​​​ര​​​​വ​​​​ത്തി​​​​ലെ​​​​ടു​​​​ത്ത് മു​​​​ൻ​​​​ക​​​​രു​​​​ത​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്ക് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ മു​​​​ന്നി​​​​ട്ടി​​​​റ​​​​ങ്ങ​ണം. കോ​​​വി​​​ഡി​​​ന്‍റെ ഭീ​​​ഷ​​​ണി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര‍്യ​​​ത്തി​​​ൽ ഡെ​​​ങ്കി​​​പ്പ​​​നി​​​കൂ​​​ടി പ​​​ട​​​ർ​​​ന്നു​​​പി​​​ടി​​​ച്ചാ​​​ൽ ആ​​​രോ​​​ഗ‍്യ​​​മേ​​​ഖ​​​ല വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​കും. ഇ​​​പ്പോ​​​ൾ​​​ത്ത​​​ന്നെ വൈ​​​റ​​​ൽ പ​​​നി പ​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും പ​​​ട​​​ർ​​​ന്നു പി​​​ടി​​​ക്കു​​​ന്നു​​​ണ്ട്.

കോ​​​വി​​​ഡ് ഭീ​​​ഷ​​​ണി​​​യി​​​ൽ പ​​​നി അ​​​ട​​​ക്ക​​​മു​​​ള്ള രോ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ചി​​​കി​​​ത്സ​​​തേ​​​ടി ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ പോ​​​കാ​​​ൻ ജ​​​ന​​​ങ്ങ​​​ൾ ഭ​​​യ​​​ക്കു​​​ന്നു എ​​​ന്ന​​​തു യാ​​​ഥാ​​​ർ​​​ഥ‍്യ​​​മാ​​​ണ്. മാ​​​ത്ര​​​വു​​​മ​​​ല്ല, ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ തേ‌​​​ട​​​ണ​​​മെ​​​ങ്കി​​​ൽ കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ക​​​യും വേ​​​ണം. ഇ​​​ത്ത​​​ര​​​മൊ​​​രു സാ​​​ഹ​​​ച​​​ര‍്യ​​​ത്തി​​​ൽ ഡെ​​​ങ്കി​​​പ്പ​​​നി​​​കൂ​​​ടി പ​​​ട​​​രാ​​​നി​​​ട​​​യാ​​​യാ​​​ൽ ജ​​​ന​​​ങ്ങ​​​ൾ ദുരിതത്തിലാ​​​കും. എ​ന്നാ​ൽ, അ​നാ​വ‍ശ‍്യ​മാ​യി ജ​ന​ങ്ങ​ളി​ൽ ഭീ​തി​യു​ണ്ടാ​കേ​ണ്ട സാ​ഹ​ച​ര‍്യം നി​ല​വി​ലി​ല്ല.

മു​​​ൻ​​​ക​​​രു​​​ത​​​ലെ‌​ടു​ക്കു​​​ക​​​യും രോ​​​ഗ​​​പ്പ​​​ക​​​ർ​​​ച്ച നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​ന് കൊ​​​തു​​​കു​​​ന​​​ശീ​​​ക​​​ര​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കു​​​ക​​​യു​​​മാ​​​ണ് വേ​​​ണ്ട​​​ത്. സെ​​​റോ ടൈ​​​പ്പ് 2 ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട ഡെ​​​ങ്കി വൈ​​​റ​​​സ് എ​​​ളു​​​പ്പം പ​​​ട​​​രാ​​​ൻ സാ​​​ധ‍്യ​​​ത​​​യു​​​ള്ള​​​താ​​​ണെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പും ഗൗ​​​ര​​​വ​​​മേ​​​റി​​​യ​​​താ​​​ണ്. രോ​ഗ​വ‍്യാ​പ​ന​സാ​ധ‍്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​ത്തി പ്ര​തി​രോ​ധപ്രവ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ തു​ട​ങ്ങ​ണ​മെ​ന്നാ​ണ് കേ​ന്ദ്ര ആ​രോ​ഗ‍്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം. ഡെ​ങ്കി​യു​ടെ സെ​റോ ടൈ​പ്പ് 2 വൈ​റ​സാ​ണ് ബാ​ധി​ക്കു​ന്ന​തെ​ങ്കി​ൽ ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​ത്തി​നു വ​ഴി​വ​യ്ക്കു​മെ​ന്നും ആ​ശു​പ​ത്രി​ക​ളി​ൽ വേ​ണ്ട​ത്ര സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

കോ​​ള​​ജു​​ക​​ളും സ്കൂ​​ളു​​ക​​ളും തു​​റ​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു​​ക​​ഴി​​ഞ്ഞ സാ​​ഹ​​ച​​ര‍്യ​​വും ക​​ണ​​ക്കി​​ലെ​​ടു​​ക്കണം. സ്കൂ​​ൾ, കോ​​ള​​ജ് കെ​​ട്ടി​​ട​​ങ്ങ​​ളെ​​ല്ലാം ഏറെക്കാലമായി അ​​ട​​ഞ്ഞു​​കി​​ട​​ക്കു​​ക​​യാ​​ണ്. അ​​വ​​ ശു​​ചീ​​ക​​രിക്കുന്നതിനും അ​​ണു​​വി​​മു​​ക്ത​​മാ​​ക്കു​​ന്ന​​തി​​നും വി​​ദ‍്യാ​​ഭ‍്യാ​​സ വ​​കു​​പ്പ് പ​​ദ്ധ​​തി ത​​യാ​​റാ​​ക്കു​​ന്നു​​ണ്ട്.

ഡെ​​ങ്കി​​പ്പ​​നി ഭീ​​ഷ​​ണി ഉ​​യ​​ർ​​ന്ന​​തു ക​​ണ​​ക്കി​​ലെ​​ടു​​ത്തു കെ​​ട്ടി​​ട​​ങ്ങ​​ൾ മാ​​ത്ര​​മ​​ല്ല പ​​രി​​സ​​ര​​ങ്ങ​​ൾ​​കൂ​​ടി ശു​​ചീ​​ക​​രി​​ക്കാ​​നും കൊ​​തു​​കു ന​​ശീ​​ക​​ര​​ണം ഉ​​ൾ​​പ്പെ​​ടെ ന​​ട​​ത്താ​​നും ശ്ര​​ദ്ധി​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. ആ​​രോ​​ഗ‍്യ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ​​യും ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ ശുചീ​​ക​​ര​​ണ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ​​യും സ​​ന്ന​​ദ്ധ​​സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും യു​​വ​​ജ​​ന​​സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും സ​​ഹ​​ക​​ര​​ണം​​കൂ​​ടി ഇ​​ക്കാ​​ര‍്യ​​ത്തി​​ൽ ഉ​​റ​​പ്പാ​​ക്ക​​ണം. മ​​ഴ​​ക്കാ​​ല​​ത്തി​​ന്‍റെ ശേ​​ഷി​​പ്പു​​ക​​ളാ​​യി രൂ​​പ​​പ്പെ​ട്ടി​രി​ക്കു​ന്ന വെ​ള്ള​ക്കെ​ട്ടു​ക​ളും മാ​ലി​ന‍്യ​ങ്ങ​ളും കൊ​തു​കു​ക​ൾ പെ​രു​കു​ന്ന​തി​ന് ഇ​ട​യാ​ക്കും.

ആ​രോ​ഗ‍്യ​മേ​ഖ​ല​യി​ൽ കേ​ര​ള​ത്തി​ന്‍റെ അ​ടി​ത്ത​റ ബ​ല​മു​ള്ള​താ​യ​തി​ന്‍റെ ഗു​ണ​ഫ​ലം കോ​വി​ഡി​ൽ ന​മു​ക്കു തു​ണ​യാ​യി മാ​റി. മ​ര​ണ​നി​ര​ക്കു കു​റ​യ്ക്കാ​നാ​യ​തും കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​തും അ​തി​നാ​ലാ​ണ്. ഇ​പ്പോ​ൾ വാ​ക്സി​നേ​ഷ​നി​ലും സം​സ്ഥാ​നം മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ‍്യ​മ​ന്ത്രി ഇ​ന്ന​ലെ​യും വ‍്യ​ക്ത​മാ​ക്കി​യ​ത്. വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​രെ​യാ​ണ് കോ​വി​ഡ് ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന​തും മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കു​ന്ന​തും എ​ന്ന വ​സ്തു​ത​യും ക​ണ​ക്കി​ലെ​ടു​ക്ക​ണം. വാ​ക്സി​നേ​ഷ​നി​ലെ പു​രോ​ഗ​തി കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ കേ​ര​ള​ത്തി​നു തു​ണ​യാ​കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

ആ​രോ​ഗ‍്യ​രം​ഗ​ത്തെ മി​ക​വി​നെ പി​ന്നോ‌​ട്ട​ടി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്തെ മാ​ലി​ന‍്യ​പ്ര​ശ്നം. പൊ​തു ഇ​ട​ങ്ങ​ളി​ൽ​പ്പോ​ലും അ​ല​ക്ഷ‍്യ​മാ​യും ഉ​ത്ത​ര​വാ​ദി​ത്വ​ര​ഹി​ത​മാ​യും മാ​ലി​ന‍്യം ത​ള്ളു​ന്ന പ്ര​വ​ണ​ത ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ട്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും റെസി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​നു​ക​ളും വ്യാ​പാ​രി സം​ഘ​ട​ന​ക​ളും ഇ​ക്കാ​ര‍്യ​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. മാ​ലി​ന‍്യ​ങ്ങ​ൾ ഉ​റ​വി​ട​ത്തി​ൽ​ത്ത​ന്നെ സം​സ്ക​രി​ക്കു​ന്ന ശീ​ലം മ​ല​യാ​ളി​ക​ൾ ഇ​നി​യും കൈ​വ​രി​ച്ചി​ട്ടി​ല്ല എ​ന്ന​ത് ഖേ​ദ​ക​ര​മാ​ണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ശുചിത്വത്തിന്‍റെ പ്രാധാന‍്യം ഇനിയും തിരിച്ചറി യാൻ കഴിയാത്തത് തികഞ്ഞ ഉപേക്ഷയാണ്.

പരിസരശുചീക രണവും മാലിന‍്യസംസ്കരണവും ഓരോരുത്തരും സ്വന്തം കടമയാ യാണ് കരുതേണ്ടത്. മാരകമായ വൈറസുകളോടു പൊരുതാൻ കൂട്ടായ ചെറുത്തുനിൽപ്പാണ് ഉണ്ടാകേണ്ടത്.