Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
800 കോടിക്കാരുടെ വ്യാകുലതകൾ
Wednesday, November 16, 2022 1:19 AM IST
ലോകത്തെ മുഴുവൻ സഹജീവികളെയും കൊല്ലാനുള്ള ആയുധങ്ങളുടെ പതിന്മടങ്ങുണ്ട് ഓരോ രാജ്യത്തിന്റെയും കൈവശം. അതിനു മുകളിലിരുന്നുകൊണ്ട് സമാധാന ചർച്ച നടത്തുകയും പട്ടിണിയെക്കുറിച്ചു വിലപിക്കുകയും ചെയ്യുകയാണ് 800 കോടിയിലെത്തിയ മനുഷ്യരാശി. മാറിച്ചിന്തിക്കാൻ സമയമായി.
നമ്മൾ മനുഷ്യരുടെ എണ്ണം ഇന്നലെ 800 കോടിയായി. അതു വലിയ മുന്നറിയിപ്പാണെന്നും പരിസ്ഥിതി നാശത്തിന്റെയും ഭക്ഷ്യക്ഷാമത്തിന്റെയും കാലമാണ് വരാൻ പോകുന്നതെന്നും ജനസംഖ്യ കുറയ്ക്കണമെന്നുമാണ് ഒരു വിഭാഗം പറയുന്നത്. അതേസമയം, ജനസംഖ്യാ വർധനവിന്റെ നിരക്ക് 60 രാജ്യങ്ങളിൽ കുറയുകയാണെന്നും യുവാക്കളുടെയും ജോലിയെടുക്കാൻ ശേഷിയുള്ളവരുടെയും എണ്ണം കുറയുകയാണെന്നുമാണ് മറ്റൊരു വാദം. കണക്കുകൾ നിരത്തിയാണ് രണ്ടു വാദങ്ങളും. രണ്ടിൽനിന്നും മനുഷ്യരാശിയുടെ നിലനിൽപ്പിന് ആവശ്യമായ നല്ല കാര്യങ്ങൾ സ്വാംശീകരിക്കുകയാണ് 800 കോടിയിലെത്തിയ മനുഷ്യനു ചെയ്യാനുള്ളത്. ഇതുസംബന്ധിച്ച സമ്മേളനങ്ങളുടെ അജൻഡയും മാറ്റിയെഴുതണം.
ജനസംഖ്യ അമിതമാകുന്ന വരാനിരിക്കുന്ന കാലത്ത് പരിസ്ഥിതിയും പട്ടിണിയും പ്രതിസന്ധിയാകുമെന്നു പറയുന്ന മനുഷ്യൻ ആദ്യം ചിന്തിക്കേണ്ടത്, ഇവ രണ്ടും ഇപ്പോൾത്തന്നെ പ്രതിസന്ധിയായിക്കഴിഞ്ഞത് എങ്ങനെയാണ് എന്നാണ്. നമ്മുടെ ആർത്തിയും സഹജീവിയോടുള്ള അനീതിയും സർക്കാരുകൾക്ക് പരിഹരിക്കാനാവാതെപോയ സാന്പത്തിക അസമത്വവുമാണ് പ്രതിക്കൂട്ടിൽ. ഓക്സ്ഫാമിന്റെ കണക്കുകളനുസരിച്ച് 100 അതിസന്പന്നരുടെ ഒരു വർഷത്തെ അറ്റാദായമുണ്ടെങ്കിൽ ലോകത്തെ അതിദാരിദ്ര്യം നാലു തവണ ഇല്ലാതാക്കാം. 2012ലെ സന്പത്തിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു 2019ൽ പുറത്തുവിട്ട ആ കണക്ക്. ഇപ്പോൾ അസമത്വം അതിലുമേറെയാണ്. സാന്പത്തിക അസമത്വം 1990ലെ നിലയിലേക്കെങ്കിലും കുറയ്ക്കണമെന്നായിരുന്നു റിപ്പോർട്ട് ലോക നേതാക്കളോട് അഭ്യർഥിച്ചത്. അതൊന്നും സംഭവിച്ചില്ല.
അസമത്വം അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ഇന്ത്യയിലും മറിച്ചല്ല സ്ഥിതി. വൻ സാന്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ ലോകത്ത് അഞ്ചാം സ്ഥാനത്ത് നെഞ്ചുവിരിച്ചു നിൽക്കുന്പോഴും ആഗോള പട്ടിണിസൂചികയിൽ ഇന്ത്യയുടെ സ്ഥാനം101ൽനിന്നു 107ലേക്കു കൂപ്പുകുത്തിയെന്നാണ് പുത്തൻ റിപ്പോർട്ടുകൾ. യുഎൻ ഫുഡ് ആന്‍ഡ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷന്റെ (എഫ്എഒ) കണക്കനുസരിച്ച് ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളിൽ മൂന്നിലൊന്ന് പാഴാക്കിക്കളയുന്നു. 130 കോടി ടൺ ഭക്ഷ്യ വസ്തുക്കളാണ് ഒരു വർഷം പാഴാകുന്നത്. ഇതു കൂടാതെയാണ് ഉപരോധങ്ങൾ. 218 കപ്പലുകളാണ് റഷ്യയുടെ ഉപരോധത്തെ തുടർന്ന് നിലവിൽ കരിങ്കടൽ തീരത്ത് കിടക്കുന്നത്.
യുഎൻ ഭക്ഷ്യ സഹായ പദ്ധതിയുടെ ഭാഗമായി എത്യോപ്യയിലേക്കു പുറപ്പെടേണ്ടിയരുന്ന 40,000 ടൺ ഗോതന്പു നിറച്ച കപ്പലും അക്കൂട്ടത്തിലുണ്ട്. അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയിൽ ഭൂരിഭാഗം പേരും കൊടിയ ദാരിദ്ര്യത്തിലും പട്ടിണിയിലുമാണെന്നാണ് വേൾഡ് ഫുഡ് പ്രോഗ്രാം റിപ്പോർട്ട്. അവിടെനിന്നുള്ള ഏറ്റവും പുതിയ വാർത്ത ദാരിദ്ര്യം ഇല്ലാതാക്കാനുള്ള പദ്ധതികളല്ല, ശരിയത് നിയമപ്രകാരമുള്ള ശിക്ഷകൾ കർശനമായി നടപ്പാക്കാൻ താലിബാൻ നേതാവ് ഹൈബത്തുള്ള അഖുണ്ഡ്സാദ ഉത്തരവിട്ടതാണ്. പൊതു സ്ഥലത്ത് കല്ലെറിഞ്ഞു കൊല്ലുന്നതുൾപ്പെടെയുള്ള ശിക്ഷാവിധികളാണ് നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത്.
സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിൽ പതിക്കുന്നതു തടയുന്ന ഓസോൺ പാളിയുടെ കനം 1970നുശേഷം നാലു ശതമാനത്തോളം കുറഞ്ഞു. പലയിടത്തും വിള്ളലുണ്ടായിക്കഴിഞ്ഞു. ലോകത്തെ മൊത്തം മാലിന്യത്തിൽ 10 ശതമാനവും പ്ലാസ്റ്റിക്കിന്റേതാണ്.
ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പുനരുപയോഗിക്കാതെ വലിച്ചെറിയുകയാണ്. വ്യവസായ വിപ്ലവത്തിലൂടെ വർധിച്ച പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ ഗ്രാമപഞ്ചായത്തുകൾ മുതൽ ലോക ഉച്ചകോടികളിൽവരെ തുടരുകയാണ്. പരിഹാരങ്ങളാകുന്നില്ലെന്നു മാത്രം. ഈജിപ്തിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗ് പറഞ്ഞത്, അധികാരത്തിലുള്ളവർക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകാനും നുണ പറയാനുമുള്ള അവസരമാണ് ഉച്ചകോടിയെന്നാണ്. ആഗോളതാപം വ്യവസായ വത്കരണത്തിനു മുന്‍പുണ്ടായിരുന്നതിലും 1.5 ഡിഗ്രി സെൽഷ്യസിലധികം വർധിക്കാൻ അനുവദിക്കില്ലെന്ന 2015ലെ പാരിസ് ഉച്ചകോടിയിലെ തീരുമാനവും പാഴായി. ആഗോളതാപനത്തിന്റെ ദുരിതമനുഭവിക്കുന്ന ദരിദ്രരാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകാമെന്ന മുൻവാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നു മാത്രമല്ല, ഈജിപ്തിൽ അതേക്കുറിച്ചുള്ള ചർച്ചയും ഒഴിവാക്കി. അധികാര രാഷ്ട്രീയത്തിനപ്പുറം ഒരു പരിസ്ഥിതിയുമില്ല ആർക്കുമെന്നതാണ് യാഥാർഥ്യം.
ജനസംഖ്യ കുറയ്ക്കുന്നതിനുള്ള തീവ്രയത്നത്തെക്കുറിച്ച് ഒരുവശത്തു ചിന്തിക്കുന്പോൾതന്നെ അതെങ്ങനെ വർധിപ്പിക്കാമെന്നാണ് ചൈനയും റഷ്യയുമുൾപ്പെടെ ആലോചിക്കുന്നത്. 10 മക്കളെ പ്രസവിക്കുന്ന അമ്മമാര്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിന് വന്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ച വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്. എത്രയുംവേഗം യുക്രെയിനിൽനിന്നു മാറിയില്ലെങ്കിൽ ഉള്ള മക്കളും ഇല്ലാതാകുമെന്നതാണ് വസ്തുത.
പട്ടിണിയും പരിസ്ഥിതി നാശവും ഇല്ലാതാക്കാൻ മാത്രമല്ല, തീവ്രവാദവും വർഗീയവാദവും വംശീയവിദ്വേഷവും യുദ്ധങ്ങളും മഹാമരികളുമെല്ലാം പരിഹരിക്കാൻ മനുഷ്യൻ അടിമുടി തിരുത്തലുകൾ വരുത്തിയേ തീരൂ. ലോകത്തെ മുഴുവൻ സഹജീവികളെയും കൊല്ലാനുള്ള ആയുധങ്ങളുടെ പതിന്മടങ്ങുണ്ട് ഓരോ രാജ്യത്തിന്റെയും കൈവശം. അതിനു മുകളിലിരുന്നുകൊണ്ട് സമാധാന ചർച്ച നടത്തുകയും പട്ടിണിയെക്കുറിച്ചു വിലപിക്കുകയും ചെയ്യുകയാണ് 800 കോടിയിലെത്തിയ മനുഷ്യരാശി. മാറിച്ചിന്തിക്കാൻ സമയമായി.
ഈ മരണപ്പട്ടിക നിങ്ങൾക്കുള്ള കുറ്റപത്രം
കൊല്ലരുത് !
തീരദേശത്തെയും ജനങ്ങളെയും പരിപാലിക്കട്ടെ അഥോറിറ്റി
ഖാലിസ്ഥാൻ വാദികൾക്ക് മറുപടി വൈകരുത്
നല്ലകാലം, സർക്കാരുകൾക്കും എണ്ണക്കന്പനികൾക്കും
സഭയുടെ കിരീടം
നിയമനിർമാണ സഭകൾ ജനങ്ങളുടേതാണ്
ഡോക്ടർമാരും മനുഷ്യരാണ്; രോഗികൾ വെറും ശരീരങ്ങളുമല്ല
അവർ മുട്ടത്തുമെത്തി
പെൺമക്കളെയോർത്തു വിലപിക്കുന്ന പാക് ന്യൂനപക്ഷങ്ങൾ
ഓസ്കർ പെരുമയിൽ ഇന്ത്യൻ കുതിപ്പ്
ബ്രഹ്മപുരത്തൊടുങ്ങണം അഴിമതിയുടെ വിഷപ്പുക
മര്യാദയില്ലാത്തവർക്ക് റെയിൽവേയുടെ നിയന്ത്രണം
അധ്യാപകരുടെ ചെലവിൽ എത്രകാലമീ ഉച്ചഭക്ഷണം?
കുടിവെള്ളം മുട്ടരുത്, കൊച്ചി പാഠമാണ് !
കെട്ടിക്കിടക്കുന്ന കേസുകളിലെ കെട്ടുപോകുന്ന ജീവിതങ്ങൾ
നികുതി വെട്ടിപ്പ് തടയാൻ ഈ ഉദ്യോഗസ്ഥരോ?
വിഷപ്പുക ഇനിയുണ്ടാകരുത്
വരുമോ വീണ്ടും ശേഷൻ യുഗം?
വർഗീയവാദികളുടെ പക്ഷത്ത് സർക്കാർ ഉണ്ടാകരുത്
ഈ മരണപ്പട്ടിക നിങ്ങൾക്കുള്ള കുറ്റപത്രം
കൊല്ലരുത് !
തീരദേശത്തെയും ജനങ്ങളെയും പരിപാലിക്കട്ടെ അഥോറിറ്റി
ഖാലിസ്ഥാൻ വാദികൾക്ക് മറുപടി വൈകരുത്
നല്ലകാലം, സർക്കാരുകൾക്കും എണ്ണക്കന്പനികൾക്കും
സഭയുടെ കിരീടം
നിയമനിർമാണ സഭകൾ ജനങ്ങളുടേതാണ്
ഡോക്ടർമാരും മനുഷ്യരാണ്; രോഗികൾ വെറും ശരീരങ്ങളുമല്ല
അവർ മുട്ടത്തുമെത്തി
പെൺമക്കളെയോർത്തു വിലപിക്കുന്ന പാക് ന്യൂനപക്ഷങ്ങൾ
ഓസ്കർ പെരുമയിൽ ഇന്ത്യൻ കുതിപ്പ്
ബ്രഹ്മപുരത്തൊടുങ്ങണം അഴിമതിയുടെ വിഷപ്പുക
മര്യാദയില്ലാത്തവർക്ക് റെയിൽവേയുടെ നിയന്ത്രണം
അധ്യാപകരുടെ ചെലവിൽ എത്രകാലമീ ഉച്ചഭക്ഷണം?
കുടിവെള്ളം മുട്ടരുത്, കൊച്ചി പാഠമാണ് !
കെട്ടിക്കിടക്കുന്ന കേസുകളിലെ കെട്ടുപോകുന്ന ജീവിതങ്ങൾ
നികുതി വെട്ടിപ്പ് തടയാൻ ഈ ഉദ്യോഗസ്ഥരോ?
വിഷപ്പുക ഇനിയുണ്ടാകരുത്
വരുമോ വീണ്ടും ശേഷൻ യുഗം?
വർഗീയവാദികളുടെ പക്ഷത്ത് സർക്കാർ ഉണ്ടാകരുത്
Latest News
ആലപ്പുഴയിൽ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു
രാഹുലിനെതിരായ നടപടി; രാജ്ഘട്ടിൽ പ്രതിഷേധം നടത്താൻ കോൺഗ്രസ്
ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ്: ഇന്ത്യക്ക് രണ്ടാം സ്വർണം
ലോക്സഭാംഗത്വം; ലക്ഷ്വദീപ് എംപി സുപ്രീം കോടതിയിലേക്ക്
ജീവനൊടുക്കൽ ഭീഷണി മുഴക്കി കുട്ടിയുമായി കാടുകയറിയ യുവാവ് തിരിച്ചെത്തി
Latest News
ആലപ്പുഴയിൽ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു
രാഹുലിനെതിരായ നടപടി; രാജ്ഘട്ടിൽ പ്രതിഷേധം നടത്താൻ കോൺഗ്രസ്
ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ്: ഇന്ത്യക്ക് രണ്ടാം സ്വർണം
ലോക്സഭാംഗത്വം; ലക്ഷ്വദീപ് എംപി സുപ്രീം കോടതിയിലേക്ക്
ജീവനൊടുക്കൽ ഭീഷണി മുഴക്കി കുട്ടിയുമായി കാടുകയറിയ യുവാവ് തിരിച്ചെത്തി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top