Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
കന്യകാത്വ പരിശോധനയും കംഗാരു കോടതികളും
Wednesday, February 8, 2023 10:43 PM IST
ഒരു മനുഷ്യന്റെ അവകാശങ്ങളെ ഇല്ലാതാക്കുന്പോൾ എല്ലാ മനുഷ്യരുടെയും അവകാശങ്ങളിലാണ് കുറവുണ്ടാകുന്നതെന്ന ജോൺ എഫ്. കെന്നഡിയുടെ വാക്കുകൾ കേരളത്തിന്റെ മനഃസാക്ഷിക്കുമേൽ കുറിച്ചുവയ്ക്കേണ്ടതാണ്. അഭയ കേസിന്റെ വിചാരണയും വിധിയും പറയേണ്ടത് രാജ്യത്തെ കോടതികളാണ്, വിവരക്കേടിന്റെയും വിദ്വേഷത്തിന്റെയും കംഗാരു കോടതികളല്ല.
സ്വന്തം വീട്ടിലുള്ളവർ മാത്രമാണു കുലസ്ത്രീകളെന്നു ധരിച്ചുവശായവരുടെ അതിരുവിട്ട അധിക്ഷേപങ്ങൾക്ക്, പത്രങ്ങളിലും ചാനലുകളിലും സമൂഹമാധ്യമങ്ങളിലും ഇരയായ ഒരു സ്ത്രീയുടെ കഥകൂടിയാണ് സിസ്റ്റർ അഭയ കേസ്.
കേസിൽ പ്രതിയായ സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധനയായിരുന്നു ആഘോഷങ്ങളിൽ മുഖ്യം. അതിൽ അശ്ലീലവും വിദ്വേഷവും വർഗീയതയുമൊക്കെ ആവശ്യാനുസരണം കൂട്ടിച്ചേർത്തിരുന്നു. മാധ്യമങ്ങൾ സൃഷ്ടിച്ച ആ പൊതുബോധത്തിൽ പങ്കാളികളായവരും തങ്ങൾക്കുറപ്പില്ലാത്ത കാര്യങ്ങളെക്കുറിച്ച് മൂന്നാംകിട ഭാഷയിൽ പ്രതികരിച്ച് ‘സാമൂഹിക പ്രതിബദ്ധത’ ഉറപ്പാക്കി. അതിനൊക്കെ അടിസ്ഥാനമായി ഉപയോഗിച്ച, സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായിരുന്നെന്നാണ് ചൊവ്വാഴ്ച ഡൽഹി ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്. സംഭവം നടന്ന 2008നുശേഷം അവഹേളനത്തിന്റെ ജീവപര്യന്തശിക്ഷപോലെ 14 വർഷങ്ങൾ കടന്നുപോയെങ്കിലും, കേരളത്തിന്റെ പൊതുബോധത്തെ ഇപ്പോഴും വഴിതെറ്റിക്കുന്ന സംസ്കാരശൂന്യരെ തിരിച്ചറിയാൻ കുറച്ചുപേരെയെങ്കിലും ഈ വിധി പ്രേരിപ്പിക്കും.
2009ൽ സിസ്റ്റർ സെഫി നൽകിയ ഹർജിയിലാണ് ഡൽഹി ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ തള്ളിക്കളഞ്ഞ പരാതിയിലാണ് ഹൈക്കോടതി ജഡ്ജി സ്വർണകാന്ത ശർമ വിധി പറഞ്ഞത്. ജുഡീഷൽ കസ്റ്റഡിയിലോ പോലീസ് കസ്റ്റഡിയിലോ ആകട്ടെ, കുറ്റാരോപിതയായ വ്യക്തിയുടെ കന്യകാത്വപരിശോധന നടത്തുന്നത് ഭരണഘടനയുടെ 21-ാം അനുഛേദം നിഷ്കർഷിക്കുന്ന വ്യക്തിസ്വാതന്ത്ര്യങ്ങളുടെ ലംഘനമാണ്. ക്രിമിനൽ കേസിൽ നടപടി പൂർത്തിയായശേഷം സിബിഐക്കെതിരേ മാനനഷ്ടത്തിനും മനുഷ്യാവകാശ ലംഘനത്തിനും കേസ് നൽകാൻ സിസ്റ്റർ സെഫിക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. കന്യകാത്വപരിശോധന അശാസ്ത്രീയവും പ്രാകൃതവുമാണെന്നു കോടതി വിലയിരുത്തുകയും ചെയ്തു. ഇരയായാലും പ്രതിയായാലും ഇത്തരമൊരു പരിശോധനയ്ക്കു ന്യായീകരണമില്ലെന്നും കോടതി പറഞ്ഞു.
ശ്രദ്ധേയമായ മറ്റൊരു കാര്യവുമുണ്ട്. കന്യകാത്വപരിശോധന ഭരണഘടനാവിരുദ്ധമാണെന്ന വിധിപ്പകർപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും മുഖേന രാജ്യത്തെ എല്ലാ അന്വേഷണ ഏജൻസികൾക്കും കൈമാറാൻ കോടതി ആവശ്യപ്പെട്ടു. ഈ ഉത്തരവ് പാഠ്യക്രമത്തിൽ ഉൾപ്പെടുത്താൻ ഡൽഹി ജുഡീഷൽ അക്കാഡമി, ഡൽഹി പോലീസ് അക്കാഡമി എന്നിവയോടും നിർദേശിച്ചു. അന്വേഷണോദ്യോഗസ്ഥർക്കും പ്രോസിക്യൂട്ടർമാർക്കുമുള്ള ശിൽപ്പശാലകളിലും ഈ ഉത്തരവ് ഉൾപ്പെടുത്തണം. ഏതായാലും, സെഫിയെന്ന കന്യാസ്ത്രീ കയറിയ അവഹേളനത്തിന്റെ ഗാഗുൽത്ത, അവരെ അപമാനിച്ചവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കാൻ ഇടയാക്കിയിരിക്കുന്നു എന്നത് ഈ വിധിയുടെ ചരിത്രനിയോഗമാണ്.
തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും മൂന്നുതവണ സിബിഐ തന്നെ പറഞ്ഞ കേസിലാണ് 16 വർഷങ്ങൾക്കുശേഷം ലഹരിക്കടിമയും മോഷ്ടാവുമായ ഒരാളുടെ ദൃക്സാക്ഷിത്വത്താൽ സിബിഐ കോടതി 2020 ഡിസംബർ 23നു ജീവപര്യന്തം ശിക്ഷിച്ചു വിധി പറഞ്ഞത്.
ഈ വിധി ഹൈക്കോടതി മരവിപ്പിച്ചതിനാലാണ് സിസ്റ്റർ സെഫിയും ഫാ. തോമസ് കോട്ടൂരും ജയിൽമോചിതരായത്. 2008ലാണ് സിസ്റ്റർ സെഫിയെ കന്യകാത്വപരിശോധനയ്ക്കു വിധേയയാക്കിയത്. അവരുടെ കന്യകാത്വം നഷ്ടപ്പെട്ടിട്ടില്ലെന്നു തെളിഞ്ഞതോടെ കന്യാചർമം വച്ചുപിടിപ്പിക്കുന്ന ഹൈമനൊപ്ലാസ്റ്റി ചെയ്തിട്ടുണ്ട് എന്നു പറഞ്ഞത് ആലപ്പുഴ മെഡിക്കൽ കോളജിലെ പോലീസ് സർജനായ ഡോ. പി. രമയും പ്രിൻസിപ്പൽ ഡോ. ലളിതാംബിക കരുണാകരനുമായിരുന്നു. അവർക്ക് ഇതിനുള്ള അറിവോ പരിചയമോ ഇല്ലെന്നു വിദഗ്ധർതന്നെ ചൂണ്ടിക്കാണ്ടിയിരുന്നെങ്കിലും മാധ്യമവിചാരണക്കാർക്ക് അതു തടസമായില്ല. ഡോ. രമയുടെ കണ്ടെത്തലില്ലായിരുന്നെങ്കിൽ അഭയ കേസ് തെളിയാതെപോകുമായിരുന്നെന്നായിരുന്നു അഴിമതിയുടെയും വിവരക്കേടിന്റെയും പേരിൽ വാർത്തകളിൽ നിറയാറുള്ള കെ.ടി. ജലീലിന്റെ നിരീക്ഷണം.
താൻ അത്തരമൊരു സർജറിക്കു വിധേയയായിട്ടില്ലെന്നു തെളിയിക്കാൻ കോടതി തെരഞ്ഞെടുക്കുന്ന ഏതു പരിശോധനയ്ക്കും തയാറാണെന്നു സിസ്റ്റർ സെഫി അറിയിച്ചതാണ്. ഹൈമനോപ്ലാസ്റ്റി ഇന്ത്യക്കു പുറത്തു മാത്രമേ നടത്താനാവൂ എന്നും കുറ്റംചുമത്തപ്പെട്ടയാൾ തന്റെ ജീവിതത്തിലൊരിക്കലും ഇന്ത്യക്കു പുറത്തു പോയിട്ടില്ലെന്നും സെഫിയുടെ വക്കീൽ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. സിസ്റ്റർ സെഫിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് 2009 ജനുവരി ഒന്നിനു ജസ്റ്റിസ് ഹേമ പുറപ്പെടുവിച്ച വിധിന്യായത്തിലെ ചില പരാമർശങ്ങൾ ഇങ്ങനെ:
“ഒരു കന്യാസ്ത്രീയുടെ മേൽ പരസ്യമായി ചെളി വാരിയെറിയാനുള്ള ശ്രമം എന്നതിലുപരി മറ്റൊരു ഉപയോഗവുമില്ലാത്ത ഇത്തരമൊരു അവഹേളനത്തിന് കുറ്റംചുമത്തപ്പെട്ടയാൾ പാത്രമായി എന്നത് ദൗർഭാഗ്യകരമായിപ്പോയി. അതിലും വലിയ ദൗർഭാഗ്യമായിരുന്നു ഒരു കന്യാസ്ത്രീയുടെ സ്വകാര്യഭാഗങ്ങൾ പരസ്യചർച്ചയ്ക്ക് വിധേയമാക്കിയത്. ഈ കന്യകാത്വപരിശോധന വഴി ഒരു കന്യാസ്ത്രീയെ പൊതുസമൂഹത്തിൽ നിന്ദ്യയാക്കി എന്നതിലുപരി യാതൊരു ഉപകാരവും ഉണ്ടായില്ല.’’ സിബിഐ കസ്റ്റഡിയിൽ ഇരിക്കുമ്പോൾ കന്യാചർമം വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയ്ക്കു പോവുക സാധ്യമല്ല. അപ്പോൾപ്പിന്നെ, അഭയ കേസ് ഉണ്ടാകുമെന്നു മുൻകൂട്ടി കണ്ട് സിസ്റ്റർ സെഫി പണ്ടേ ഹെമിനോപ്ലാസ്റ്റി സർജറി നടത്തിയെന്നു കരുതേണ്ടിവരും. നിസാര ചോദ്യങ്ങളാണെങ്കിലും ഇതിനൊന്നും നുണയെഴുത്തുകാർക്കു മറുപടിയില്ല.
സിസ്റ്റർ സെഫിയെ പരമാവധി അപമാനിക്കാൻ അധമ മാധ്യമപ്രവർത്തനത്തിന്റെ ചെളിക്കുഴിയിലിറങ്ങിയവരുമുണ്ട്. അശ്ലീലമെഴുതാൻ മാത്രം വിരുതുള്ള ലേഖകനെ അഭയ കേസിൽ തുടർക്കഥയെഴുതാൻ നിയോഗിച്ചവരുമുണ്ട്. താത്കാലികമായി ബഹളം വയ്ക്കാൻ കഴിഞ്ഞെങ്കിലും ആ ഉച്ചപ്പടക്കം പൊതിഞ്ഞ കടലാസ് അകാലത്തിൽ ചാരമായിപ്പോയി. കേരളം കണ്ട ഏറ്റവും നിന്ദ്യമായ സ്ത്രീവിരുദ്ധതയാണ് സിസ്റ്റർ സെഫിയുടെ കാര്യത്തിൽ അരങ്ങേറിയത്. വറുത്ത മത്തി കിട്ടാത്തതിൽ പരിഭവിക്കുന്ന കേരളത്തിലെ സ്ത്രീപക്ഷവാദികൾക്കും ഇതിലെ സ്ത്രീവിരുദ്ധത കാണാൻ ഇന്നുവരെ സാധിച്ചിട്ടില്ലെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഒരാൾ കുറിച്ചത്.
മാധ്യമങ്ങൾ കുറ്റവാളിയായി ചിത്രീകരിക്കുന്നവർക്ക് മനുഷ്യാവകാശങ്ങൾ അനുവദിക്കാൻ സാധാരണക്കാർ മാത്രമല്ല, എഴുത്തുകാരും രാഷ്ട്രീയക്കാരും ബുദ്ധിജീവികളുമൊന്നും ധൈര്യപ്പെടാറില്ല. കോടതി വിധിച്ചാലും രക്ഷയില്ല. സഭ ഇറക്കിയ കോടികളിലേക്കാവും പിന്നെ ചർച്ച വഴിമാറ്റുന്നത്. മാധ്യമങ്ങളുടെ ഇത്തരം അശ്ലീല വിചാരണകളെക്കുറിച്ച് 2022 ജൂലൈയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന എന്‍.വി. രമണ മുന്നറിയിപ്പു നൽകി. “അനുഭവസമ്പന്നരായ ജഡ്ജിമാര്‍ക്കുപോലും തീര്‍പ്പാക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയങ്ങളില്‍ മാധ്യമങ്ങള്‍ ‘കങ്കാരുകോടതികള്’ നടത്തുന്നത് അപകടകരമായ പ്രവണതയാണ്.’’
തങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ ഒരിക്കലും നേരിടേണ്ടിവരില്ലെന്നു കരുതി നടത്തുന്ന മനുഷ്യാവകാശവിരുദ്ധമായ ഇത്തരം വിചാരണകൾ നടത്തുന്നവരെ സമൂഹം തിരിച്ചറിയണം. ഒരു മനുഷ്യന്റെ അവകാശങ്ങളെ ഇല്ലാതാക്കുന്പോൾ എല്ലാ മനുഷ്യരുടെയും അവകാശങ്ങളിലാണ് കുറവുണ്ടാകുന്നതെന്ന ജോൺ എഫ്. കെന്നഡിയുടെ വാക്കുകൾ കേരളത്തിന്റെ മനഃസാക്ഷിക്കുമേൽ കുറിച്ചുവയ്ക്കേണ്ടതാണ്. അഭയ കേസിന്റെ വിചാരണയും വിധിയും പറയേണ്ടത് രാജ്യത്തെ കോടതികളാണ്, വിവരക്കേടിന്റെയും വിദ്വേഷത്തിന്റെയും കംഗാരു കോടതികളല്ല.
ചിരിപ്പിച്ചുറങ്ങി ഇന്നസെന്റ്
നമ്മൾ കായലിൽ താഴ്ത്തിയത്
ഈ മരണപ്പട്ടിക നിങ്ങൾക്കുള്ള കുറ്റപത്രം
കൊല്ലരുത് !
തീരദേശത്തെയും ജനങ്ങളെയും പരിപാലിക്കട്ടെ അഥോറിറ്റി
ഖാലിസ്ഥാൻ വാദികൾക്ക് മറുപടി വൈകരുത്
നല്ലകാലം, സർക്കാരുകൾക്കും എണ്ണക്കന്പനികൾക്കും
സഭയുടെ കിരീടം
നിയമനിർമാണ സഭകൾ ജനങ്ങളുടേതാണ്
ഡോക്ടർമാരും മനുഷ്യരാണ്; രോഗികൾ വെറും ശരീരങ്ങളുമല്ല
അവർ മുട്ടത്തുമെത്തി
പെൺമക്കളെയോർത്തു വിലപിക്കുന്ന പാക് ന്യൂനപക്ഷങ്ങൾ
ഓസ്കർ പെരുമയിൽ ഇന്ത്യൻ കുതിപ്പ്
ബ്രഹ്മപുരത്തൊടുങ്ങണം അഴിമതിയുടെ വിഷപ്പുക
മര്യാദയില്ലാത്തവർക്ക് റെയിൽവേയുടെ നിയന്ത്രണം
അധ്യാപകരുടെ ചെലവിൽ എത്രകാലമീ ഉച്ചഭക്ഷണം?
കുടിവെള്ളം മുട്ടരുത്, കൊച്ചി പാഠമാണ് !
കെട്ടിക്കിടക്കുന്ന കേസുകളിലെ കെട്ടുപോകുന്ന ജീവിതങ്ങൾ
നികുതി വെട്ടിപ്പ് തടയാൻ ഈ ഉദ്യോഗസ്ഥരോ?
വിഷപ്പുക ഇനിയുണ്ടാകരുത്
ചിരിപ്പിച്ചുറങ്ങി ഇന്നസെന്റ്
നമ്മൾ കായലിൽ താഴ്ത്തിയത്
ഈ മരണപ്പട്ടിക നിങ്ങൾക്കുള്ള കുറ്റപത്രം
കൊല്ലരുത് !
തീരദേശത്തെയും ജനങ്ങളെയും പരിപാലിക്കട്ടെ അഥോറിറ്റി
ഖാലിസ്ഥാൻ വാദികൾക്ക് മറുപടി വൈകരുത്
നല്ലകാലം, സർക്കാരുകൾക്കും എണ്ണക്കന്പനികൾക്കും
സഭയുടെ കിരീടം
നിയമനിർമാണ സഭകൾ ജനങ്ങളുടേതാണ്
ഡോക്ടർമാരും മനുഷ്യരാണ്; രോഗികൾ വെറും ശരീരങ്ങളുമല്ല
അവർ മുട്ടത്തുമെത്തി
പെൺമക്കളെയോർത്തു വിലപിക്കുന്ന പാക് ന്യൂനപക്ഷങ്ങൾ
ഓസ്കർ പെരുമയിൽ ഇന്ത്യൻ കുതിപ്പ്
ബ്രഹ്മപുരത്തൊടുങ്ങണം അഴിമതിയുടെ വിഷപ്പുക
മര്യാദയില്ലാത്തവർക്ക് റെയിൽവേയുടെ നിയന്ത്രണം
അധ്യാപകരുടെ ചെലവിൽ എത്രകാലമീ ഉച്ചഭക്ഷണം?
കുടിവെള്ളം മുട്ടരുത്, കൊച്ചി പാഠമാണ് !
കെട്ടിക്കിടക്കുന്ന കേസുകളിലെ കെട്ടുപോകുന്ന ജീവിതങ്ങൾ
നികുതി വെട്ടിപ്പ് തടയാൻ ഈ ഉദ്യോഗസ്ഥരോ?
വിഷപ്പുക ഇനിയുണ്ടാകരുത്
Latest News
ബിസിസിഐയുടെ അപ്പീൽ; ഇൻഡോർ പിച്ചിന്റെ റേറ്റിംഗ് മെച്ചപ്പെടുത്തി ഐസിസി
സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 21 പേർ മരിച്ചു
നിതീഷ് റാണ നൈറ്റ് റൈഡേഴ്സിന്റെ നായകൻ
പ്രധാനമന്ത്രിയുടെ ചിത്രം കീറിയ കോൺഗ്രസ് എംഎൽഎയ്ക്ക് 99 രൂപ പിഴ
ഡ്രോൺ ഉപയോഗിച്ച് ഹെറോയിൻ കടത്ത്; പാക് ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്
Latest News
ബിസിസിഐയുടെ അപ്പീൽ; ഇൻഡോർ പിച്ചിന്റെ റേറ്റിംഗ് മെച്ചപ്പെടുത്തി ഐസിസി
സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 21 പേർ മരിച്ചു
നിതീഷ് റാണ നൈറ്റ് റൈഡേഴ്സിന്റെ നായകൻ
പ്രധാനമന്ത്രിയുടെ ചിത്രം കീറിയ കോൺഗ്രസ് എംഎൽഎയ്ക്ക് 99 രൂപ പിഴ
ഡ്രോൺ ഉപയോഗിച്ച് ഹെറോയിൻ കടത്ത്; പാക് ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top